
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗില്‍ ആലപ്പി റിപ്പിള്‍സിന്റെ ഉപനായകന്‍ മുഹമ്മദ് അസറുദ്ദീന് തകര്‍പ്പന്‍ സെഞ്ചുറി. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന ആവേശകരമായ പോരാട്ടത്തില്‍ കൊല്ലത്തിനെതിരെയാണ് സീസണിലെ ആദ്യ സെഞ്ചുറി അസറുദ്ദീന്‍ സ്വന്തമാക്കിയത്. വെറും 51 പന്തില്‍ നിന്ന് 7 സിക്‌സറുകളും 6 ഫോറുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ വെടിക്കെട്ട് ഇന്നിങ്‌സ്.
അഖില്‍ കെ.ജി. എറിഞ്ഞ ഏഴാം ഓവറിലാണ് അസറുദ്ദീന്‍ ആക്രമണത്തിന് തുടക്കമിട്ടത്. ഒരു സിക്‌സും രണ്ട് ഫോറുമടക്കം 15 റണ്‍സ് ആ ഓവറില്‍ നേടി. തുടര്‍ന്ന് മോനു കൃഷ്ണ എറിഞ്ഞ പതിമൂന്നാം ഓവറില്‍ രണ്ട് സിക്‌സും ഒരു ഫോറുമടക്കം 18 റണ്‍സ് അടിച്ചെടുത്ത് താരം അര്‍ദ്ധ സെഞ്ചുറി തികച്ചു. മുഹമ്മദ് ഇഷാഖ് എറിഞ്ഞ പതിനഞ്ചാം ഓവറില്‍ രണ്ട് സിക്‌സറുകളോടെ 17 റണ്‍സും, എം.ഡി. നിധീഷ് എറിഞ്ഞ അവസാന ഓവറില്‍ രണ്ട് സിക്‌സും ഒരു ഫോറും ഉള്‍പ്പെടെ 18 റണ്‍സും അസറുദ്ദീന്‍ വാരിക്കൂട്ടി.
നേരത്തെ ട്രിവാന്‍ഡ്രം റോയല്‍സ്, തൃശൂര്‍ ടൈറ്റന്‍സ് എന്നീ ടീമുകള്‍ക്കെതിരെയും അസറുദ്ദീന്‍ അര്‍ദ്ധ സെഞ്ചുറികള്‍ നേടിയിരുന്നു. ഈ തകര്‍പ്പന്‍ സെഞ്ചുറിയോടെ നാല് മത്സരങ്ങളില്‍ നിന്നും 253 റണ്‍സോടെ ബാറ്റര്‍മാരുടെ പട്ടികയില്‍ ഒന്നാമതെത്തി. അസറുദ്ദീന്‍ തകര്‍പ്പന്‍ ഫോമില്‍ തുടരുമ്പോള്‍ ആദ്യ കിരീടമെന്ന ആലപ്പിയുടെ പ്രതീക്ഷകള്‍ക്ക് തിളക്കമേറുകയാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!