ഇക്കാര്യത്തില്‍ ഷമിയെ വെല്ലാന്‍ ബുമ്രക്കുമാവില്ല

Published : Nov 16, 2019, 04:37 PM IST
ഇക്കാര്യത്തില്‍ ഷമിയെ വെല്ലാന്‍ ബുമ്രക്കുമാവില്ല

Synopsis

കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ടെസ്റ്റ് ക്രിക്കറ്റില്‍ രണ്ടാം ഇന്നിംഗ്സില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ ബൗളര്‍ ഷമിയാണ്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 20 ഇന്നിംഗ്സുകളില്‍  നിന്നായി 51 വിക്കറ്റുകളാണ് രണ്ടാം ഇന്നിംഗ്സില്‍ മാത്രം ഷമി എറിഞ്ഞിട്ടത്.

ഇന്‍ഡോര്‍: ബംഗ്ലാദേശിനെതിരായ ഇന്‍ഡോര്‍ ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സിലും കണ്ടത് ഷമി മാജിക്ക്. നാലു വിക്കറ്റുമായി തിളങ്ങിയ ഷമി രണ്ടാം ഇന്നിംഗ്സില്‍ നിലവില്‍ ലോക ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ബൗളറാണെന്ന് കണക്കുകള്‍ അടിവരയിടുന്നു.

കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ടെസ്റ്റ് ക്രിക്കറ്റില്‍ രണ്ടാം ഇന്നിംഗ്സില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ ബൗളര്‍ ഷമിയാണ്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 20 ഇന്നിംഗ്സുകളില്‍  നിന്നായി 51 വിക്കറ്റുകളാണ് രണ്ടാം ഇന്നിംഗ്സില്‍ മാത്രം ഷമി എറിഞ്ഞിട്ടത്. ഓസ്ട്രേലിയയുടെ പാറ്റ് കമിന്‍സും(48), നേഥന്‍ ലിയോണും(47) മാത്രമാണ് ഇക്കാര്യത്തില്‍ ഷമിക്ക് സമീപത്തുള്ള മറ്റ് ബൗളര്‍മാര്‍.

ദക്ഷിണാഫ്രിക്കയുടെ കാഗിസോ റബാദ(34), രവീന്ദ്ര ജഡേജ(32) എന്നിവരാണ് തൊട്ടടുത്ത സ്ഥാനങ്ങളില്‍. ടെസ്റ്റിലും ഏകദിനത്തിലും ടി20യിലുമെല്ലാം ഇന്ത്യയുടെ ഒന്നാം നമ്പര്‍ ബൗളറായ ജസ്പ്രീത് ബുമ്ര പോലും ഇക്കാര്യത്തില്‍ ഷമിക്ക് ഏറെ പിന്നിലാണ്.

രണ്ടാം ഇന്നിംഗ്സില്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ 29 വിക്കറ്റുകളാണ് ബുമ്ര എറിഞ്ഞിട്ടത്. ബംഗ്ലാദേശിനെതിരായ ഇന്‍ഡോര്‍ ടെസ്റ്റില്‍ 31 റണ്‍സ് വഴങ്ങിയാണ് ഷമി നാലു വിക്കറ്റ് പിഴുതത്. ഷമിയുടെ പന്തില്‍ മുഷ്ഫിഖുര്‍ റഹീം നല്‍കിയ ക്യാച്ച് രോഹിത് ശര്‍മ നിലത്തിട്ടില്ലായിരുന്നെങ്കില്‍ അഞ്ച് വിക്കറ്റ് നേട്ടം ഷമിക്ക് സ്വന്തമാവുമായിരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

10 സിക്സ്, ഇഷാൻ കിഷന്‍റെ അടിയോടടി, അതിവേഗ സെഞ്ചുറിക്ക് മറുപടിയില്ല! റണ്‍മലക്ക് മുന്നിൽ കാലിടറി ഹരിയാന; മുഷ്താഖ് അലി കിരീടത്തിൽ മുത്തമിട്ട് ജാർഖണ്ഡ്
മുഷ്താഖ് അലി ട്രോഫി ഫൈനലില്‍ ഇഷാന്‍ കിഷൻ ഷോ, 45 പന്തില്‍ സെഞ്ചുറി, ഹരിയാനക്ക് മുന്നില്‍ റണ്‍മല ഉയർത്തി ജാർഖണ്ഡ്