'സ്റ്റോക്സ് എന്നെ ചീത്ത വിളിച്ചു', കോലിയും സ്റ്റോക്സും വാക് പോരിലേര്‍പ്പെടാനുള്ള കാരണം വ്യക്തമക്കി സിറാജ്

Published : Mar 04, 2021, 07:07 PM IST
'സ്റ്റോക്സ് എന്നെ ചീത്ത വിളിച്ചു', കോലിയും സ്റ്റോക്സും വാക് പോരിലേര്‍പ്പെടാനുള്ള കാരണം വ്യക്തമക്കി സിറാജ്

Synopsis

അതേസമയം, ഇത്തരം കാര്യങ്ങള്‍ക്കൊന്നും അമിതമായ പ്രാധാന്യം നല്‍കേണ്ടതില്ലെന്ന് കോലിയുമായുള്ള വാക് പോരിനെക്കുറിച്ച് ബെന്‍ സ്റ്റോക്സ് പ്രതികരിച്ചു. ആളുകള്‍ എപ്പോഴും ഇത്തരം കാര്യങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കുക. രണ്ട് എതിരാളികള്‍ തമ്മിലൊന്നു കൊമ്പു കോര്‍ത്തു. അത് കഴിഞ്ഞു, അങ്ങനെ കണ്ടാല്‍ മതിയെന്നും സ്റ്റോക്സ് വ്യക്തമാക്കി.

അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും ഇംഗ്ലണ്ട് ഓള്‍ റൗണ്ടര്‍ ബെന്‍ സ്റ്റോക്സും തമ്മില്‍ ഗ്രൗണ്ടില്‍ വാക് പോരിലേര്‍പ്പെടാനുള്ള കാരണം വ്യക്തമാക്കി ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജ്. സ്റ്റോക്സിനുനേരെ ബൗണ്‍സര്‍ എറിഞ്ഞപ്പോള്‍ അദ്ദേഹം തന്നെ ചീത്ത വിളിച്ചുവെന്നും അക്കാര്യം താന്‍ അപ്പോള്‍ തന്നെ ക്യാപ്റ്റന്‍ കോലിയെ അറിയിച്ചുവെന്നും സിറാജ് പറഞ്ഞു. ഇതാണ് കോലി സ്റ്റോക്സിനോട് വാക് പോരിലേര്‍പ്പെടാനുള്ള കാരണമെന്ന് ആദ്യ ദിവസത്തെ കളിക്കുശേഷമുള്ള വാര്‍ത്താ സമ്മേളനത്തില്‍ സിറാജ് വ്യക്തമാക്കി.

അതേസമയം, ഇത്തരം കാര്യങ്ങള്‍ക്കൊന്നും അമിതമായ പ്രാധാന്യം നല്‍കേണ്ടതില്ലെന്ന് കോലിയുമായുള്ള വാക് പോരിനെക്കുറിച്ച് ബെന്‍ സ്റ്റോക്സ് പ്രതികരിച്ചു. ആളുകള്‍ എപ്പോഴും ഇത്തരം കാര്യങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കുക. രണ്ട് എതിരാളികള്‍ തമ്മിലൊന്നു കൊമ്പു കോര്‍ത്തു. അത് കഴിഞ്ഞു, അങ്ങനെ കണ്ടാല്‍ മതിയെന്നും സ്റ്റോക്സ് വ്യക്തമാക്കി.

സിറാജ് എറിഞ്ഞ മത്സരത്തിലെ പന്ത്രണ്ടാം ഓവറിലെ അവസാന പന്തിനുശേഷമായിരുന്നു നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. സ്റ്റോക്സിനെതിരെ ബൗണ്‍സര്‍ എറിഞ്ഞശേഷം തിരിച്ചു നടന്ന സിറാജിനോട് സ്റ്റോക്സ് എന്തോ മോശമായി പറഞ്ഞു. ഇതുകേട്ട് സ്റ്റോക്സിന് അടുത്തെത്തിയ കോലി വാക്പോരിലേര്‍പ്പെടുകയായിരുന്നു. ഇരുവരും തമ്മില്‍ തര്‍ക്കിക്കുന്നതിനിടെ അമ്പയര്‍ നിതിന്‍ മേനോന്‍ ഇടപെട്ട് രംഗം ശാന്തമാക്കുകയായിരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'ചെന്നൈയുടെ വിജയത്തിന്‍റെ താക്കോല്‍ സഞ്ജുവിന്‍റെ കൈയിൽ', റുതുരാജിന്‍റെ മെല്ലെപ്പോക്കിനെതിരെ വിമര്‍ശനവുമായി വസീം ജാഫർ
'പവർപ്ലേ കടക്കില്ല, അഹമ്മദാബാദിൽ സഞ്ജുവിനെ അവര്‍ പൂട്ടും'; ജീവൻമരണപ്പോരിന് മുൻപ് ചെന്നൈക്ക് ആശങ്കയായി വൻ പ്രവചനം