കൂടതല്‍ തവണ കളിയിലെ താരം, വെറും രണ്ട് വര്‍ഷം കൊണ്ട് രോഹിത്തിനെ പിന്നിലാക്കി സൂര്യകുമാര്‍; കോലിയും സേഫ് അല്ല

Published : Aug 09, 2023, 01:05 PM IST
കൂടതല്‍ തവണ കളിയിലെ താരം, വെറും രണ്ട് വര്‍ഷം കൊണ്ട് രോഹിത്തിനെ പിന്നിലാക്കി സൂര്യകുമാര്‍; കോലിയും സേഫ് അല്ല

Synopsis

ഇന്നലെ വിന്‍ഡീസിനെതിരെ കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടതോടെ ഇന്ത്യക്കായി ടി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ മാന്‍ ഓഫ് ദ് മാച്ച് പുരസ്കാരങ്ങളെന്ന നേട്ടത്തില്‍ സൂര്യകുമാര്‍ യാദവ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ മറികടന്നു.

ഗയാന: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനായും ആഭ്യന്തര ക്രിക്കറ്റില്‍ മുംബൈക്കായും തിളങ്ങിയശേഷം 30ാം വയസിലാണ് സൂര്യകുമാര്‍ യാദവ് ഇന്ത്യക്കായി അരങ്ങേറിയത്. ഇന്ത്യന്‍ ക്രക്കറ്റിലേക്ക് വൈകിവന്നെങ്കിലും റെക്കോര്‍ഡുകള്‍ കൈപ്പിടിയിലാക്കുന്നതില്‍ മുന്‍ഗാമികളെക്കാള്‍ വേഗത്താണ് സൂര്യയുടെ കുതിപ്പ്. 2021 മാര്‍ച്ചില്‍ ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലായിരുന്നു സൂര്യകുമാര്‍ യാദവ് ടി20 ക്രിക്കറ്റില്‍ ഇന്ത്യന്‍ കുപ്പായത്തില്‍ അരങ്ങേറിയത്.

അതിനുശേഷം ഇതുവരെ കളിച്ചത് 51 ടി20 മത്സരങ്ങളിലായി 49 ഇന്നിംഗ്സുകള്‍ മാത്രമാണ്. ഇന്നലെ വിന്‍ഡീസിനെതിരായ മൂന്നാം ടി20യിലെ വെടിക്കെട്ട് അര്‍ധസെഞ്ചുറിയിലൂടെ കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ട സൂര്യകുമാര്‍ കരിയറില്‍ പന്ത്രണ്ടാം തവണയാണ് ഈ നേട്ടം കൈവരിക്കുന്നത്.അതും വെറും 51 മത്സരങ്ങളില്‍. എന്നാല്‍ 2007ലെ ആദ്യ ടി20 ലോകകപ്പില്‍ ഇന്ത്യക്കായി കളിച്ചിട്ടുള്ള ക്യാപ്റ്റന്‍ രോഹിത് ശര്‍മ 16 വര്‍ഷം നീണ്ട രാജ്യാന്തര കരിയറില്‍ ഇതുവരെ കളിച്ച 148 ടി20 മത്സരങ്ങളില്‍ കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത് 11 തവണ മാത്രമാണ്. ശരാശരി 14 മത്സരങ്ങളില്‍ ഒരു തവണയാണ് രോഹിത് കളിയിലെ താരമാകുന്നത്.

ഇന്നലെ വിന്‍ഡീസിനെതിരെ കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടതോടെ ഇന്ത്യക്കായി ടി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ മാന്‍ ഓഫ് ദ് മാച്ച് പുരസ്കാരങ്ങളെന്ന നേട്ടത്തില്‍ സൂര്യകുമാര്‍ യാദവ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ മറികടന്നു. ശരാശരി നാലു കളികളില്‍ ഒരു തവണ സൂര്യകുമാര്‍ കളിയിലെ താരമാകുന്നുവെന്ന് കണക്കുകള്‍ പറയുന്നു.

ടി20 ക്രിക്കറ്റില്‍ 15 തവണ കളിയിലെ താരമായിട്ടുള്ള വിരാട് കോലി മാത്രമാണ് ഇനി സൂര്യക്ക് മുന്നിലുള്ളത്. പക്ഷെ 2010ല്‍ സിംബാബ്‌വെക്കെതിരെ ടി20 ക്രിക്കറ്റില്‍ ഇന്ത്യക്കായി അരങ്ങേറിയ കോലി പോലും 15 തവണ കളിയിലെ താരമായത് 115 മത്സരങ്ങളും 13 വര്‍ഷവും ടി20 ക്രിക്കറ്റില്‍ കളിച്ചിട്ടാണ്. ശരാശരി ഏഴ് കളികളില്‍ ഒരു തവണയാണ് കോലി കളിയിലെ താരമാകുന്നത്.

ആറാടി സൂര്യ; സിക്സര്‍ സെഞ്ചുറി, രാഹുലിനെ പിന്നിലാക്കി;അടുത്തത് വിരാട് കോലി

ടി20 ക്രക്കറ്റില്‍ 51 മത്സരങ്ങളില്‍ ഇതുവരെ കളിച്ച 49 ഇന്നിംഗ്സുകളില്‍ 45.6 ശരാശരിയില്‍ 1780 റണ്‍സടിച്ചിട്ടുള്ള സൂര്യയുടെ പ്രഹരശേഷി 174.3 ആണ്. കോലിക്കും രോഹിത്തിനുമൊന്നും ഇതുവരെ ടി20യില്‍ 150 സ്ട്രൈക്ക് റേറ്റ് പോലും സ്വന്തമാക്കാനായിട്ടില്ല.ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനായി 143.3 സ്ട്രൈക്ക് റേറ്റില്‍ റണ്ണടിക്കുന്ന സൂര്യ ഇന്ത്യന്‍ കുപ്പായമിടുമ്പോള്‍ പ്രഹരശേഷി കൂടുന്നുവെന്നാണ് കണക്കുകള്‍ പറയുന്നത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

മൂടൽ മഞ്ഞ് ചതിച്ചു, സഞ്ജുവിനെ നിർഭാഗ്യം പിന്തുടരുന്നു, ഇന്ത്യ-ദക്ഷിണാഫ്രിക്ക നാലാം ടി20 മത്സരം ഉപേക്ഷിച്ചു
ശുഭ്മാന്‍ ഗില്ലിന് പരിക്ക്, അവസാന രണ്ട് ടി20 മത്സരങ്ങള്‍ നഷ്ടമാകും; സഞ്ജു സാംസണ്‍ ഓപ്പണറായേക്കും