
ഗയാന: വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ടി20യിലെ വെടിക്കെട്ട് അര്‍ധസെഞ്ചുറിയോടെ ടി20 ക്രിക്കറ്റില്‍ ഇന്ത്യന്‍ റെക്കോര്‍ഡിട്ട് സൂര്യകുമാര്‍ യാദവ്. 44 പന്തില്‍ 83 റണ്‍സെടുത്ത സൂര്യയുടെ ഇന്നിംഗ്സാണ് വിന്‍ഡീസിനെതിരായ മൂന്നാം ടി20യില്‍ ഇന്ത്യന്‍ ജയം അനായാസമാക്കിയത്. പത്ത് ഫോറും നാലു സിക്സും അടങ്ങുന്നതായിരുന്നു സൂര്യയുടെ ഇന്നിംഗ്സ്.
ഇന്നലെ നാല് സിക്സ് പറത്തിയതോടെ ടി20 ക്രിക്കറ്റില്‍ ഇന്ത്യക്കായി 100 സിക്സുകളെന്ന നേട്ടവും സൂര്യകുമാര്‍ സ്വന്തമാക്കി. ഇന്ത്യന്‍ താരങ്ങളില്‍ അതിവേഗം ഈ നേട്ടത്തിലെത്തുന്ന ബാറ്ററാണ് സൂര്യകുമാര്‍. ടി20 ക്രിക്കറ്റില്‍ വെറും 49 ഇന്നിംഗ്സുകളിലാണ് സൂര്യകുമാര്‍ 100 സെഞ്ചുറികളെന്ന നാഴികക്കല്ല് പിന്നിട്ടത്. 101 സിക്സുകളാണ് നിലവില്‍ സൂര്യയുടെ പേരിലുള്ളത്. 68 ഇന്നിംഗ്സില്‍ 99 സിക്സ് പറത്തിയിട്ടുള്ള കെ എല്‍ രാഹുലിനെയും സൂര്യ ഇന്നലെ പിന്നിലാക്കി.
107 ഇന്നിംഗ്സുകളില്‍ 117 സിക്സ് അടിച്ചിട്ടുള്ള വിരാട് കോലിയാണ് ഇനി കോലിക്ക് മുന്നിലുള്ളത്. സൂര്യയെക്കാള്‍ ഇരട്ടിയിലേറെ ഇന്നിംഗ്സുകളിലാണ് കോലി 117 സിക്സ് അടിച്ചത്.182 സിക്സുകള്‍ പറത്തിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് രാജ്യാന്തര ടി20യില്‍ ഏറ്റവും കൂടുതല്‍ സിക്സ് അടിച്ചിട്ടുള്ള ബാറ്റര്‍. 140 ഇന്നിംഗ്സുകളില്‍ നിന്നാണ് രോഹിത് 182 സിക്സുകള്‍ പറത്തിയത്. 173 സിക്സുകളുള്ള ന്യൂസിലന്‍ഡിന്‍റെ മാര്‍ട്ടിന്‍ ഗപ്ടില്‍ രണ്ടാമതും 125 സിക്സുകളുള്ള ഓസ്ട്രേലിയയുടെ ആരോണ്‍ ഫിഞ്ച് മൂന്നാമതു 124 സക്സുകള്‍ പറത്തിയ ക്രിസ് ഗെയ്ല്‍ നാലാമതുമാണ്.
പാക്കിസ്ഥാനിലെ ഏറ്റവും ധനികനായ ക്രിക്കറ്റ് താരം, അത് അഫ്രീദിയോ ബാബര്‍ അസമോ ഒന്നുമല്ല
വിന്‍ഡീസിനെതിരായ മൂന്നാം ടി20യില്‍ ഇന്ത്യയുടെ ജയത്തില്‍ സൂര്യകുമാര്‍ യാദവിനൊപ്പം തിലക് വര്‍മയും നിര്‍ണായക സംഭാവന നല്‍കിയിരുന്നു.ആദ്യം ബാറ്റ് ചെയ്ത് വിന്‍ഡീസ് ഉയര്‍ത്തിയ 160 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇന്ത്യ 13 പന്തുകള്‍ ബാക്കി നിര്‍ത്തിയാണ് ജയം പിടിച്ചെടുത്തത്. ശുഭ്മാന്‍ ഗില്‍(6) അരങ്ങേറ്റക്കാരന്‍ യശസ്വി ജയ്‌സ്വാള്‍(1) എന്നിവര്‍ നിരാശപ്പെടുത്തിയപ്പോള്‍ സൂര്യകുമാര്‍ യാദവും(44 പന്തില്‍ 83) തിലക് വര്‍മയും(49*) ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയും(20*) ചേര്‍ന്നാണ് ഇന്ത്യന്‍ ജയം അനായാസമാക്കിയത്. മലയാളി താരം സഞ്ജു സാംസണ്‍ ബാറ്റിംഗിനിറങ്ങിയില്ല.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!