U19 World Cup : ഇവര്‍ നാളെയുടെ പ്രതീക്ഷകള്‍; ഐസിസിയുടെ അണ്ടര്‍ 19 ലോക ഇലവനില്‍ മൂന്ന് ഇന്ത്യന്‍ താരങ്ങള്‍

Published : Feb 06, 2022, 09:57 PM ISTUpdated : Feb 06, 2022, 10:21 PM IST
U19 World Cup : ഇവര്‍ നാളെയുടെ പ്രതീക്ഷകള്‍; ഐസിസിയുടെ അണ്ടര്‍ 19 ലോക ഇലവനില്‍ മൂന്ന് ഇന്ത്യന്‍ താരങ്ങള്‍

Synopsis

ഇംഗ്ലണ്ട്, പാകിസ്ഥാന്‍ ടീമുകളില്‍ നിന്ന് രണ്ട് വീതം താരങ്ങള്‍ ഐസിസിയുടെ ടീമില്‍ ഉള്‍പ്പെട്ടു. ഓസ്‌ട്രേലിയ, ബംഗ്ലാദേശ്, ശ്രീലങ്ക, ദക്ഷിണാഫ്രിക്ക എന്നീ ടീമുകളില്‍ നിന്ന് ഓരോ താരങ്ങളും ടീമില്‍ ഇടം നേടി.  

ദുബായ്: അണ്ടര്‍ 19 ലോകകപ്പിന് (U19 World Cup) പിന്നാലെ മികച്ച ലോകഇലവനെ തിരഞ്ഞെടുത്ത് ഐസിസി (ICC). ചാംപ്യന്മാരായ ഇന്ത്യന്‍ ടീമില്‍ നിന്ന് മൂന്ന് താരങ്ങള്‍ ടീമിലെത്തി. ഇംഗ്ലണ്ട്, പാകിസ്ഥാന്‍ ടീമുകളില്‍ നിന്ന് രണ്ട് വീതം താരങ്ങള്‍ ഐസിസിയുടെ ടീമില്‍ ഉള്‍പ്പെട്ടു. ഓസ്‌ട്രേലിയ, ബംഗ്ലാദേശ്, ശ്രീലങ്ക, ദക്ഷിണാഫ്രിക്ക എന്നീ ടീമുകളില്‍ നിന്ന് ഓരോ താരങ്ങളും ടീമില്‍ ഇടം നേടി. 12-ാമനായി അഫ്ഗാന്‍ താരവും ടീമിലെത്തി. 

ക്യാപ്റ്റന്‍ യഷ് ദുള്‍ (Yash Dhull), രാജ് ബാവ (Raj Bawa), വിക്കി ഒസ്ത്വാള്‍ (Vicky Ostwal) എന്നിവരാണ് ടീമിലെത്തിയ ഇന്ത്യന്‍ താരങ്ങള്‍. പാകിസ്ഥാന്‍ താരം ഹസീബുള്ള ഖാനും ഓസ്‌ട്രേലിയയുടെ ടീഗ് വൈലിയും ഓപ്പണ്‍ ചെയ്യും. ബേബി ഡിവില്ലിയേഴ്‌സ് എന്ന ദക്ഷിണാഫ്രിക്കന്‍ താരം ഡിവാള്‍ഡ് ബ്രേവിസാണ് മൂന്നാമന്‍. ദുള്‍ നാലാം നമ്പറില്‍ കളിക്കും. ഇംഗ്ലണ്ടിന്റെ ടോം പ്രസ്റ്റാണ് പിന്നാലെ ക്രീസിലെത്തുക. ശ്രീലങ്കയുടെ ദുനിത് വെല്ലാലഗെ ആറാം നമ്പറില്‍. 

രാജ് ബാവ, ഒസ്ത്വാള്‍ എന്നിവര്‍ അടുത്തടുത്ത സ്ഥാനങ്ങളില്‍. ബംഗ്ലാദേശിന്റെ റിപോണ്‍ മണ്ഡലാണ്  പേസര്‍മാരില്‍ ഒരാള്‍. ബംഗ്ലാദേശിന്റെ അവൈസ് അലി, ഇംഗ്ലണ്ടിന്റെ ജോഷ് ബൊയ്ഡന്‍ എന്നിവരും കൂട്ടിനുണ്ട്. അഫ്ഗാന്റെ നൂര്‍ അഹമ്മദാണ് 12-ാമന്‍.

ഐസിസിയുടെ ടീം: ഹസീബുള്ള ഖാന്‍, ടീഗ് വൈലി, ഡിവാള്‍ഡ് ബ്രേവിസ്, യഷ് ദുള്‍, ടോം പ്രസ്റ്റ്, ദുനിത് വെല്ലാലഗെ, രാജ് ബാവ, വിക്കി ഒസ്ത്വാള്‍, റിപോണ്‍ മണ്ഡല്‍, അവൈസ് അലി, ജോഷ് ബൊയ്ഡന്‍, നൂര്‍ അഹമ്മദ് (പന്ത്രണ്ടാമന്‍).

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ആര്‍സിബി ആദ്യ മൂന്ന് ഉറപ്പിച്ചു, ഇനിയാര്? മുംബൈ ഇന്ത്യന്‍സിന് കാര്യങ്ങള്‍ കടുപ്പം; വനിതാ പ്രീമിയര്‍ ലീഗിന് ചൂടേറുന്നു
കിവീസ് പരീക്ഷ: എല്ലാ കണ്ണുകളും സഞ്ജു സാംസണില്‍; 'ചേട്ടന്‍' അടിച്ചു തകര്‍ക്കുമെന്ന് കണക്കുകള്‍