IND vs WI : വിരാട് കോലി മോശം ഫോം തുടരുന്നു; എന്നിട്ടും അപൂര്‍വ നേട്ടങ്ങളുടെ പട്ടികയില്‍ ഒരിടം

Published : Feb 06, 2022, 08:50 PM IST
IND vs WI : വിരാട് കോലി മോശം ഫോം തുടരുന്നു; എന്നിട്ടും അപൂര്‍വ നേട്ടങ്ങളുടെ പട്ടികയില്‍ ഒരിടം

Synopsis

സ്വന്തം രാജ്യത്ത് 5000 റണ്‍സ് പിന്നിടുന്ന നാലാമത്തെ താരമായിരിക്കുകയാണ് കോലി. ഇന്ത്യയില്‍ മാത്രം കോലി 5002 റണ്‍സാണ് കോലി നേടിയത്. സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് ഇക്കാര്യത്തില്‍ ഒന്നാമന്‍.

അഹമ്മദാബാദ്: ക്യാപ്റ്റന്‍സി ഭാരമൊന്നുമില്ലാതെ വിരാട് കോലി (Virat Kohli) ആദ്യ ഏകദിനത്തിന് ഇറങ്ങിയെങ്കിലും നിരാശപ്പെടുത്തുന്ന് പ്രകടനമായിരുന്നു വെസ്റ്റ് ഇന്‍ഡീസിനെതിരെ (West Indies). എട്ട് റണ്‍സ് മാത്രമാണ് കോലി നേടിയത്. രോഹിത് ശര്‍മയ്ക്ക് (Rohit Sharma) കീഴില്‍ കോലി കളിക്കുന്ന ആദ്യ ഏകദിനം കൂടിയായിരുന്നു ഇത്. എന്നാല്‍ ഒരു നാഴികക്കല്ല് പിന്നിടാന്‍ കോലിക്കായി.

സ്വന്തം രാജ്യത്ത് 5000 റണ്‍സ് പിന്നിടുന്ന നാലാമത്തെ താരമായിരിക്കുകയാണ് കോലി. ഇന്ത്യയില്‍ മാത്രം കോലി 5002 റണ്‍സാണ് കോലി നേടിയത്. സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് ഇക്കാര്യത്തില്‍ ഒന്നാമന്‍. ഇന്ത്യയില്‍ 48.11 ശരാശരിയില്‍ 6976 റണ്‍സാണ് കോലി നേടിയത്. മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിംഗ് രണ്ടാമതുണ്ട്. ഓസ്‌ട്രേലിയയില്‍ മാത്രം പോണ്ടിംഗ് 5521 റണ്‍സ് നേടി. മുന്‍ ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ ജാക്വെസ് കാലിസ് മൂന്നാമതുണ്ട്. 5186 റണ്‍സ് കാലിസ് ദക്ഷിണാഫ്രിക്കയില്‍ നേടി. മറ്റാരേക്കാളും ശരാശരി കോലിക്കുണ്ട്. 60.25 ശരാശരിയിലാണ് കോലി ഇത്രയും റണ്‍സെടുത്തത്.  

അതേസമയം, വിന്‍ഡീസ് ബാറ്റര്‍ നിക്കോളാസ് പുരാനെ പുറത്താക്കിയതോടെ ഏകദിനങ്ങളില്‍ അതിവേഗം 100 വിക്കറ്റ് തികക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ സ്പിന്നര്‍ എന്ന റെക്കോര്‍ഡ് യൂസ്‌വേന്ദ്ര ചാഹല്‍ സ്വന്തമാക്കി. 60 മത്സരങ്ങളില്‍ നിന്നാണ് ചാഹല്‍ 100 വിക്കറ്റ് തികച്ചത്. ഇന്ത്യന്‍ ബൗളര്‍മാരില്‍ അതിവേഗം 100 വിക്കറ്റ് തികക്കുന്ന ബൗളര്‍മാരില്‍ അഞ്ചാമതാണ് ചാഹല്‍. 58 മത്സരങ്ങളില്‍ 100 വിക്കറ്റെടുത്തിട്ടുള്ള കുല്‍ദീപ് യാദവാണ് അതിവേഗം 100 വിക്കറ്റ് തികച്ച ഇന്ത്യന്‍ സ്പിന്നര്‍. 56 മത്സരങ്ങളില്‍ 100 വിക്കറ്റ് തികച്ചിട്ടുള്ള മുഹമ്മദ് ഷമിയും 57 മത്സരങ്ങളില്‍ 100 വിക്കറ്റ് തികച്ച ജസ്പ്രീത് ബുമ്രയുമാണ് ഇന്ത്യന്‍ ബൗളര്‍മാരില്‍ അതിവേഗം 100 വിക്കറ്റ് തികച്ചവര്‍. കുല്‍ദീപ് മൂന്നാമതും 59 മത്സരങ്ങളില്‍ 100 വിക്കറ്റെടുത്ത ഇര്‍ഫാന്‍ പത്താന്‍ നാലാമതും ചാഹല്‍ അഞ്ചാമതുമാണ്.

57 റണ്‍സെടുത്ത് വിന്‍ഡീസിനെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ച ജേസണ്‍ ഹോള്‍ഡറെ തേടിയും ഒരു നേട്ടമെത്തി. വിന്‍ഡീസിന് വേണ്ടി ഏകദിനത്തില്‍ മാത്രം 100ലധികം വിക്കറ്റും 2000ത്തിലധികം റണ്‍സും നേടുന്ന അഞ്ചാമത്തെ താരമായിരിക്കുകയാണ് ഹോള്‍ഡര്‍. വിവ് റിച്ചാര്‍ഡ്‌സ്, കാള്‍ ഹൂപ്പര്‍, ക്രിസ് ഗെയ്ല്‍, ഡ്വെയ്ന്‍ ബ്രാവോ എന്നിവരാണ് മറ്റുതാരങ്ങള്‍. അതേസമയം വിന്‍ഡീസ് ക്യാപ്റ്റന്‍ കീറണ്‍ പൊള്ളാര്‍ഡിന്റെ അക്കൗണ്ടില്‍ 15 ഡക്കുകളായി. ഇക്കാര്യത്തില്‍ ക്രിസ് ഗെയ്ല്‍ മാത്രമാണ് ഇനി പൊള്ളാര്‍ഡിന്റെ മുന്നിലുള്ളത്. ഗെയ്ല്‍ 24 തവണ ഡക്കായിട്ടുണ്ട്.

PREV
Read more Articles on
click me!

Recommended Stories

ടി20 പരമ്പരയില്‍ ഗില്‍ തന്നെ ഓപ്പണറാകും, നിലപാട് വ്യക്തമാക്കി ഗംഭീര്‍, സഞ്ജുവിന് വീണ്ടും കാത്തിരിപ്പ്
സെഞ്ചുറിയുമായി ജയ്സ്വാൾ, അര്‍ധസെഞ്ചുറിയുമായി രോഹിത്തും കോലിയും, ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇന്ത്യക്ക് പരമ്പര