രോഹിത്തിന് അര്‍ധ സെഞ്ചുറി; ബേ ഓവലില്‍ ഇന്ത്യക്ക് ഭേദപ്പെട്ട സ്‌കോര്‍

Published : Feb 02, 2020, 02:09 PM ISTUpdated : Feb 02, 2020, 02:11 PM IST
രോഹിത്തിന് അര്‍ധ സെഞ്ചുറി; ബേ ഓവലില്‍ ഇന്ത്യക്ക് ഭേദപ്പെട്ട സ്‌കോര്‍

Synopsis

സഞ്ജു സാംസണ്‍ ഒരിക്കല്‍കൂടി പരാജയപ്പെട്ടപ്പോള്‍ രോഹിത് ശര്‍മ്മ, കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍ എന്നിവരുടെ ബാറ്റിംഗാണ് ഇന്ത്യക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്

ബേ ഓവല്‍: ഇന്ത്യക്കെതിരെ അഞ്ചാം ടി20യില്‍ ന്യൂസിലന്‍ഡിന് 164 റണ്‍സ് വിജയലക്ഷ്യം. പരമ്പര തൂത്തുവാരാന്‍ ഇറങ്ങിയ ഇന്ത്യ 20 ഓവറില്‍ മൂന്ന് വിക്കറ്റിന് 163 റണ്‍സെടുത്തു. സഞ്ജു സാംസണ്‍ ഒരിക്കല്‍കൂടി പരാജയപ്പെട്ടപ്പോള്‍ രോഹിത് ശര്‍മ്മ, കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍ എന്നിവരുടെ ബാറ്റിംഗാണ് ഇന്ത്യക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. രോഹിത് 41 പന്തില്‍ 60 റണ്‍സെടുത്തു. ഇന്ന് വിജയിച്ചാല്‍ പരമ്പര 5-0ന് ടീം ഇന്ത്യ തൂത്തുവാരും. 

വീണ്ടും നിരാശപ്പെടുത്തി സഞ്ജു

ടോസ് നേടി ബാറ്റിംഗ് തുടങ്ങിയ ഇന്ത്യക്കായി ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്തത് കെ എല്‍ രാഹുലും മലയാളി താരം സഞ്ജു സാംസണും. എന്നാല്‍ രണ്ടാം ഓവറില്‍ ആദ്യ പ്രഹരമേറ്റു. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഓപ്പണറുടെ റോളിലെത്തിയ സഞ്ജു രണ്ട് റണ്‍സിന് പുറത്ത്. രോഹിത് ശര്‍മ്മ സ്വയം മൂന്നാം നമ്പറിലേക്ക് മാറി സഞ്ജുവിന് അവസരമൊരുക്കിയിട്ടും താരത്തിനത് മുതലാക്കാനായില്ല. വെല്ലിംഗ്‌ടണില്‍ നടന്ന നാലാം ടി20യില്‍ സഞ്ജു എട്ട് റണ്‍സില്‍ പുറത്തായിരുന്നു.

ആദ്യം രാഹുല്‍-രോഹിത്, പിന്നീട് രോഹിത്-ശ്രേയസ്

കെ എല്‍ രാഹുലും രോഹിത് ശര്‍മ്മയും ചേര്‍ന്ന് ഇന്ത്യയെ കരകയറ്റി. ഇരുവരും രണ്ടാം വിക്കറ്റില്‍ 88 റണ്‍സ് ചേര്‍ത്തു. മികച്ച ഫോം ബേ ഓവലിലും പുറത്തെടുത്ത രാഹുല്‍ 33 പന്തില്‍ 45 റണ്‍സെടുത്തു. രോഹിത് ശര്‍മ്മ 35 പന്തില്‍ അര്‍ധ സെഞ്ചുറിയിലെത്തിയെങ്കിലും 60 റണ്‍സില്‍ നില്‍ക്കേ റിട്ടയര്‍ഡ് ഹര്‍ട്ടായി മടങ്ങി. ശിവം ദുബേക്ക് നേടാനായത് അഞ്ച് റണ്‍സ്. ശ്രേയസ് അയ്യര്‍ 31 പന്തില്‍ 33 റണ്‍സും മനീഷ് പാണ്ഡെ നാല് പന്തില്‍ 11 റണ്‍സുമായി പുറത്താകാതെ നിന്നു. 

ഇന്ത്യന്‍ ടീം: കെ എല്‍ രാഹുല്‍, സഞ്ജു സാംസണ്‍, രോഹിത് ശര്‍മ്മ(നായകന്‍), ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, ശിവം ദുബെ, വാഷിംഗ്‌ടണ്‍ സുന്ദര്‍, ശാര്‍ദുല്‍ ഠാക്കൂര്‍, നവ്‌ദീപ് സെയ്‌നി, യുസ്‌വേന്ദ്ര ചാഹല്‍, ജസ്‌പ്രീത് ബുമ്ര

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

മെഹിദിക്ക് മാന്യതയില്ലാത്തതോ, സൽമാൻ അഗയുടെ മണ്ടത്തരമോ? റണ്ണൗട്ടില്‍ വിവാദം
'ഇതൊരു ചാരിറ്റി ലീഗല്ല, അന്താരാഷ്ട്ര മത്സരമാണ്'; സല്‍മാന്‍ അഗയുടെ റണ്ണൗട്ടില്‍ പ്രതികരിച്ച് ലിറ്റണ്‍ ദാസ്