ഒറ്റനോട്ടത്തില്‍ ദളപതി, പക്ഷെ യഥാര്‍ത്ഥത്തില്‍ ഇത് 'തല'പതി, വ്യത്യസ്തമായി ഗോട്ടിന്‍റെ പോസ്റ്റര്‍

Published : Jan 04, 2024, 01:47 PM IST
 ഒറ്റനോട്ടത്തില്‍ ദളപതി, പക്ഷെ യഥാര്‍ത്ഥത്തില്‍ ഇത് 'തല'പതി, വ്യത്യസ്തമായി ഗോട്ടിന്‍റെ പോസ്റ്റര്‍

Synopsis

രണ്ട് കാലഘട്ടങ്ങളിലായി നടക്കുന്ന കഥയില്‍ വിജയിയെ ചെറുപ്പക്കാരനാക്കാന്‍ ഡി ഏജിംഗ് സാങ്കേതിക വിദ്യ ഉപയോഗിക്കുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു

ചെന്നൈ: ലിയോ എന്ന സൂപ്പര്‍ ഹിറ്റിനുശേഷം ദളപതി വിജയ് നായകനാകുന്ന ചിത്രമാണ് ഗോട്ട് അഥവാ ദ് ഗ്രേറ്റസ്‍റ്റ് ഓഫ് ഓള്‍ ടൈം .ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്കടക്കം ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായിരുന്നു. വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിജയ് ഡബിള്‍ റോളിലാണ് എത്തുക എന്ന റിപ്പോര്‍ട്ടുകളും പുറത്തു വന്നിരുന്നു.

ഇതിനിടെ ഗോട്ട് ദ ഗ്രേറ്റസ്‍റ്റ് ഓഫ് ഓള്‍ടൈം എന്ന സിനിമയുടെ പോസ്റ്ററില്‍ വിജയ്ക്ക് പകരം ക്രിക്കറ്റിലെ ഗോട്ട് ആയ എം എസ് ധോണിയുടെ ചിത്രവുമായി എത്തിയ പോസ്റ്ററാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്. ഒറ്റ നോട്ടത്തില്‍ ധോണിയാണോ വിജയ് ആണോ എന്ന് തിരിച്ചറിയാത്ത രീതിയിലാണ് പോസ്റ്റര്‍ ഒരുക്കിയിരിക്കുന്നത്.ഒപ്പം ധോണിക്ക് കീഴില്‍ ഇന്ത്യ നേടിയ രണ്ട് ലോകകപ്പ് കിരീടങ്ങളും ഒരു ചാമ്പ്യന്‍സ് ട്രോഫി കിരീടവും പോസ്റ്ററിലുണ്ട്.

ഇതുവരെ ആരും കാണാത്ത 'നോ ബോള്‍'; ലാബുഷെയ്നെതിരെ ഒരു ബൗളറും പയറ്റാത്ത തന്ത്രവുമായി പാക് താരം

രണ്ട് കാലഘട്ടങ്ങളിലായി നടക്കുന്ന കഥയില്‍ വിജയിയെ ചെറുപ്പക്കാരനാക്കാന്‍ ഡി ഏജിംഗ് സാങ്കേതിക വിദ്യ ഉപയോഗിക്കുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. കെ ചന്ദ്രുവും ഏഴിലരശ് ഗുണശേഖരനുമാണ് ചിത്രത്തിന്‍റെ തിരക്കഥ എഴുതുന്നത്. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് സിദ്ധാര്‍ഥയാണ്. യുവൻ ശങ്കര്‍ രാജയാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം മലൈക്കോട്ടൈ വാലിബന്‍റെ പോസ്റ്ററിന്‍റെ എഡിറ്റഡ് വേർഷനും ആരാധകര്‍ക്കിടയില്‍ ഇത്തരത്തില്‍ ചര്‍ച്ചയായിരുന്നു. മോഹൻലാലിന് പകരം തമിഴ് സൂപ്പര്‍ താരം അജിത്തിന്‍റെ ചിത്രം ഉപയോഗിച്ചുള്ള പോസ്റ്ററുകളാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായത്. ഒറ്റനോട്ടത്തിൽ ഇത് മോഹൻലാൽ ആണെന്ന് തോന്നുന്ന രീതിയില്‍ അത്രയ്ക്ക് പെർഫെക്ട് ആയായിരുന്നു പോസ്റ്റര്‍ എഡിറ്റ് ചെയ്തിരുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

'സഞ്ജു ഓപ്പണിംഗ് റോളില്‍ തിരിച്ചെത്തിയാല്‍ തിളങ്ങാനാവില്ല'; കാരണം വ്യക്തമാക്കി ഇര്‍ഫാന്‍ പത്താന്‍
ഒരൊറ്റ ജയം, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഇന്ത്യയെ പിന്തള്ളി ന്യൂസിലന്‍ഡ്