രണ്ടാം ദിനം 22 റണ്‍സുമായി ബാറ്റ് ചെയ്യവെ ലാബുഷെയ്നെതിരെ പാക് ബൗളറായ ആമിര്‍ ജമാല്‍ എറിഞ്ഞ ഒരു നോ ബോളിന്‍റെ വീഡിയോ ആണ് ആരാധകര്‍ക്കിടയില്‍ ഇപ്പോള്‍ ചര്‍ച്ചാ വിഷയം.

സിഡ്നി: ഓസ്ട്രേലിയ-പാകിസ്ഥാന്‍ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെ ഓസീസ് താരം മാര്‍നസ് ലാബുഷെയ്നിനെതിരെ വ്യത്യസ്തമായ നോ ബോള്‍ തന്ത്രവുമായി പാക് പേസര്‍ ആമിര്‍ ജമാല്‍. ഡേ നൈറ്റ് ടെസ്റ്റില്‍ പാകിസ്ഥാന്‍റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 313 റണ്‍സിന് മറുപടി പറയാനിറങ്ങിയ ഓസ്ട്രേലിയ രണ്ടാം ദിനം 116- 2 എന്ന നിലയിലാണ് ക്രീസ് വിട്ടത്. മഴയും വെളിച്ചക്കുറവും മൂലം രണ്ടാം ദിനത്തില്‍ കളി നേരത്തെ അവസാനിപ്പിക്കുകയായിരുന്നു.

23 റണ്‍സുമായി മാര്‍നസ് ലാബുഷെയ്നും ആറ് റണ്‍സോടെ സ്റ്റീവ് സ്മിത്തുമാണ് ക്രീസിലുള്ളത്. വിടവാങ്ങല്‍ ടെസ്റ്റ് കളിക്കുന്ന ഓപ്പണര്‍ ഡേവിഡ് വാര്‍ണറുടെയും(34), ഉസ്മാന്‍ ഖവാജയുടെയും(47) വിക്കറ്റുകളാണ് ഓസീസിന് നഷ്ടമായത്.

ഈ കളി ഇന്ത്യയിലായിരുന്നെങ്കിൽ അവരെല്ലാം ഹേ പ്രഭൂ... യേ ക്യാ ഹുവാ എന്ന് ചോദിച്ചേനെ, തുറന്നു പറഞ്ഞ് ആകാശ് ചോപ്ര

രണ്ടാം ദിനം 22 റണ്‍സുമായി ബാറ്റ് ചെയ്യവെ ലാബുഷെയ്നെതിരെ പാക് ബൗളറായ ആമിര്‍ ജമാല്‍ എറിഞ്ഞ ഒരു നോ ബോളിന്‍റെ വീഡിയോ ആണ് ആരാധകര്‍ക്കിടയില്‍ ഇപ്പോള്‍ ചര്‍ച്ചാ വിഷയം. ആമിര്‍ ജമാലിന്‍റെ പന്ത് നേരിടാനായി ലാബുഷെയ്ന്‍ ഗാര്‍ഡെടുത്ത് ക്രീസില്‍ തയാറായി നിന്നു. പതിവുപോലെ റണ്ണപ്പ് എടുത്തശേഷം ബൗളിംഗ് ക്രീസിലെത്തിയ ആമിര്‍ ജമാല്‍ തന്‍റെ രണ്ട് കൈകളും തുറന്നു കാണിച്ച് കൈയില്‍ പന്തില്ലെന്ന് ലാബുഷെയ്നിനോട് പറയുകയായിരുന്നു.

Scroll to load tweet…

കൈയില്‍ പന്തില്ലാതെ തന്നെ യഥാര്‍ത്ഥ പന്തെറിയാന്‍ വന്ന ആമിര്‍ ജമാലിന്‍റെ നോ ബോള്‍ തന്ത്രം ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയാവുകയും ചെയ്തു. പാകിസ്ഥാനുവേണ്ടി പരമ്പയില്‍ ബാറ്റുകൊണ്ടും പന്തുകൊണ്ടും തിളങ്ങിയ ആമിര്‍ ജമാല്‍ 125 റണ്‍സും 13 വിക്കറ്റും വീഴ്ത്തി. സിഡ്നി ടെസ്റ്റിന്‍റെ ആദ്യ ഇന്നിംഗ്സില്‍ 227-9ലേക്ക് വീണ പാകിസ്ഥാനെ 300 കടത്തിയത് ജമാലിന്‍റെ വെടിക്കെട്ട് ബാറ്റിംഗായിരുന്നു. ഒമ്പതാമനായി ക്രീസിലെത്തി 97 പന്തില്‍ ഒമ്പത് ഫോറും നാലു സിക്സും പറത്തിയ ജമാലിന്‍റെ ഇന്നിംഗ്സിന്‍റെ കരുത്തിലാണ് പാകിസ്ഥാന്‍ 313 റണ്‍സിലെത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക