തുടർ തോല്‍വികള്‍ക്കിടയിലും ചെന്നൈക്ക് ആശ്വാസ വാർത്ത, രക്ഷകനാവാന്‍ ധോണി വരുന്നു; കൂടെ ആ വെടിക്കെട്ട് താരവും

Published : Apr 06, 2026, 05:24 PM ISTUpdated : Apr 06, 2026, 05:28 PM IST
MS Dhoni

Synopsis

തുടയിലെ പേശികൾക്കേറ്റ പരിക്ക് കാരണമാണ് ധോണിക്ക് സീസണിലെ ആദ്യ മൂന്ന് മത്സരങ്ങൾ നഷ്ടമായത്. വരും ദിവസങ്ങളിൽ ധോണി നിർണായകമായ ഫിറ്റ്‌നസ് ടെസ്റ്റിന് വിധേയനാകും.

ചെന്നൈ: ഐപിഎല്ലിൽ തുടർച്ചയായ മൂന്ന് തോൽവികളുമായി പോയിന്‍റ് പട്ടികയിൽ അവസാന സ്ഥാനത്തുള്ള ചെന്നൈ സൂപ്പർ കിംഗ്‌സിന് ആശ്വാസ വാർത്ത. പരിക്ക് മൂലം ആദ്യ മൂന്ന് മത്സരങ്ങളിലും കളിക്കാതിരുന്ന ഇതിഹാസ താരം എം.എസ്. ധോണിയും ദക്ഷിണാഫ്രിക്കയുടെ വെടിക്കെട്ട താരം ഡെവാൾഡ് ബ്രെവിസും പൂർണ്ണ കായികക്ഷമതയിലേക്ക് തിരിച്ചെത്തുന്നതായാണ് റിപ്പോർട്ടുകൾ. ശനിയാഴ്ച ഡൽഹി ക്യാപിറ്റൽസിനെതിരെ നടക്കുന്ന മത്സരത്തിൽ ഇരുവരും കളിച്ചേക്കുമെന്നാണ് സൂചന.

തുടയിലെ പേശികൾക്കേറ്റ പരിക്ക് കാരണമാണ് ധോണിക്ക് സീസണിലെ ആദ്യ മൂന്ന് മത്സരങ്ങൾ നഷ്ടമായത്. വരും ദിവസങ്ങളിൽ ധോണി നിർണായകമായ ഫിറ്റ്‌നസ് ടെസ്റ്റിന് വിധേയനാകും. ഇതിൽ വിജയിച്ചാൽ ഡൽഹിക്കെതിരായ പോരാട്ടത്തിൽ ധോണി ടീമിലുണ്ടാകുമെന്ന് ഇന്ത്യൻ എക്‌സ്‌പ്രസ് റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ദിവസങ്ങളിൽ ധോണി നെറ്റ്‌സിൽ ബാറ്റിംഗ് പരിശീലനം നടത്തുന്ന വീഡിയോകൾ പുറത്തുവന്നിരുന്നു. എന്നാൽ ടീം മാനേജ്‌മെന്‍റ് താരത്തിന്‍റെ കാര്യത്തിൽ തിടുക്കപ്പെട്ട തീരുമാനങ്ങൾ എടുത്തിരുന്നില്ല.

ക്യാപ്റ്റൻ റുതുരാജ് ഗെയ്‌ക്‌വാദും ധോണിയുടെ തിരിച്ചുവരവിനെക്കുറിച്ച് ഇന്നലെ സൂചന നൽകിയിരുന്നു. ധോണി വേഗത്തിൽ സുഖം പ്രാപിച്ചുവരികയാണെന്നും ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അദ്ദേഹം തിരിച്ചെത്തുമെന്നാണ് കരുതുന്നതെന്നും റുതുരാജ് ആര്‍സിബിക്കെതിരായ ടോസിനുശേഷം പറഞ്ഞിരുന്നു. ധോണിക്ക് പുറമെ ദക്ഷിണാഫ്രിക്കൻ താരം ഡെവാൾഡ് ബ്രെവിസിന്‍റെ മടങ്ങിവരവും ചെന്നൈ ബാറ്റിംഗ് നിരയ്ക്ക് കരുത്താകും. പരിക്കിനെത്തുടർന്ന് ബ്രെവിസിന് സീസണിൽ ഇതുവരെ ഒരു മത്സരം പോലും കളിക്കാനായിരുന്നില്ല.

അടുത്ത മത്സരത്തിന് മുൻപ് ബ്രെവിസ് പൂർണ്ണ സജ്ജനാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ബ്രെവിസിന്‍റെ അഭാവം ടീമിന് വലിയ നഷ്ടമായിരുന്നുവെന്നും മുഖ്യപരിശീലകന്‍ സ്റ്റീഫൻ ഫ്ലെമിംഗ് വ്യക്തമാക്കി. നിലവിൽ പോയിന്‍റ് പട്ടികയിൽ ഏറ്റവും താഴെയുള്ള ചെന്നൈയ്ക്ക്, ധോണിയുടെ തിരിച്ചുവരവ് ആത്മവിശ്വാസം നല്‍കുമെന്നാണ് കരുതുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'അവനെ ഇനി പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കരുത്', ചെന്നൈ താരത്തിനെതിരെ ആഞ്ഞടിച്ച് ശ്രീകാന്ത്‌; സഞ്ജുവിനും വിമർശനം
ഐപിഎൽ നിരാശക്കിടെ സഞ്ജു സാംസണെ തേടി സന്തോഷവാര്‍ത്ത, ഐസിസി പുരസ്കാരത്തിനുള്ള ചുരുക്കപട്ടികയില്‍ ഇടം, കൂടെ ബുമ്രയും