ഇനി നയിക്കാൻ'തല' ഇല്ല, ക്യാപ്റ്റൻമാരുടെ ഫോട്ടോഷൂട്ടിൽ സർപ്രൈസ് തീരുമാനം പുറത്തുവിട്ട് ചെന്നൈ, പുതിയ നായകൻ

Published : Mar 21, 2024, 04:11 PM ISTUpdated : Mar 21, 2024, 04:16 PM IST
ഇനി നയിക്കാൻ'തല' ഇല്ല, ക്യാപ്റ്റൻമാരുടെ ഫോട്ടോഷൂട്ടിൽ സർപ്രൈസ് തീരുമാനം പുറത്തുവിട്ട് ചെന്നൈ, പുതിയ നായകൻ

Synopsis

ഇത്തവണയും ധോണി തന്നെ ചെന്നൈയെ നയിക്കുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചിരിക്കെയാണ് അപ്രതീക്ഷിത തീരുമാനം ടീം പ്രഖ്യാപിച്ചിരിക്കുന്നത്.

ചെന്നൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ നയിക്കാന്‍ ഇത്തവണ എം എസ് ധോണിയില്ല. യുവതാരം റുതുരാജ് ഗെയ്ക്‌വാദ് ആണ് സീസണില്‍ ചെന്നൈയെ നയിക്കുക. ഇത് രണ്ടാം തവണയാണ് ധോണി ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ നായകസ്ഥാനം കൈമാറുന്നത്. 2022ല്‍ രവീന്ദ്ര ജഡേജക്ക് ക്യാപ്റ്റന്‍ സ്ഥാനം കൈമാറിയിരുന്നെങ്കിലും ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ തുടര്‍ തോല്‍വികളെ തുടർന്ന് സീസണിടയില്‍ വീണ്ടും ധോണി ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുക്കുകയായിരുന്നു.

പിന്നീട് കഴിഞ്ഞ സീസണില്‍ കാല്‍മുട്ടിലെ പരിക്ക് വലച്ചിട്ടും ചെന്നൈയെ നയിച്ചിറങ്ങിയ ധോണി അവര്‍ക്ക് അഞ്ചാം ഐപിഎല്‍ കിരീടവും സമ്മാനിച്ചു. ഇത്തവണയും ധോണി തന്നെ ചെന്നൈയെ നയിക്കുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചിരിക്കെയാണ് അപ്രതീക്ഷിത തീരുമാനം ടീം പ്രഖ്യാപിച്ചിരിക്കുന്നത്.

ഗുജറാത്ത് ടൈറ്റൻസില്‍ മുഹമ്മദ് ഷമിയുടെ പകരക്കാരനായി എത്തുന്നത് മലയാളി പേസര്‍

2010, 2011, 2018, 2021, 2023 സീസണുകളില്‍ ചെന്നൈയെ ഐപിഎല്‍ കിരീടത്തിലേക്ക് നയിച്ച ധോണി ഏറ്റവും കൂടുതല്‍ തവണ ഐപിഎല്‍ കിരീടം നേടിയ ക്യാപ്റ്റൻമാരില്‍ രോഹിത് ശര്‍മക്ക് ഒപ്പമാണ്.


ഇന്ന് ചെന്നൈയില്‍ നടന്ന ഐപിഎല്‍ ടീം ക്യാപ്റ്റന്മാരുടെ ഫോട്ടോ ഷൂട്ടിലാണ് ചെന്നൈയുടെ ക്യാപ്റ്റാനായി യുവ ഓപ്പണര്‍ റുതുരാജ് ഗെയ്ക്‌വാദിനെ അവതരിപ്പിച്ചിരിക്കുന്നത്. മുംബൈ ഇന്ത്യൻസ് നായകസ്ഥാനത്തു നിന്ന് രോഹിത് ശര്‍മയെയും നേരത്തെ മാറ്റിയിരുന്നു.ഹാര്‍ദ്ദിക് പാണ്ഡ്യയാണ് ഇത്തവണ മുംബൈയെ നയിക്കുന്നത്. ഇതോടെ ക്യാപ്റ്റന്‍മാരായി ധോണിയോ രോഹിത്തോ കോലിയോ ഇല്ലാത്ത ആദ്യ ഐപിഎല്ലിന് കൂടിയാണ് ആരാധര്‍ ഇത്തവണ സാക്ഷ്യം വഹിക്കാന്‍ പോകുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

സഞ്ജുവോ ജിതേഷോ, ഹര്‍ഷിതോ അര്‍ഷ്‌ദീപോ, പ്ലേയിംഗ് ഇലവന്‍റെ കാര്യത്തില്‍ ഗംഭീറിന് ആശയക്കുഴപ്പം
ആഷസ്: ഹേസല്‍വുഡിന് പരമ്പര നഷ്ടമാകും; പാറ്റ് കമ്മിന്‍സ് തിരിച്ചെത്തി