ഇന്ത്യന്‍ ടീമിന് ധൈര്യം പകര്‍ന്ന് എം എസ് ധോണിയും; ടീമിന്റെ പരിശീലനം കാണാന്‍ ചിദംബരം സ്‌റ്റേഡിയത്തില്‍

By Web TeamFirst Published Mar 22, 2023, 9:30 AM IST
Highlights

ഉച്ചയ്ക്ക് 1.30നാണ് ഇന്ത്യ- ഓസ്‌ട്രേലിയ ഏകദിന പരമ്പരയിലെ നിര്‍ണായക മൂന്നാം മത്സരം. മത്സരം ജയിക്കുന്നവര്‍ക്ക് പരമ്പര സ്വന്തമാക്കാം. മുംബൈയില്‍ ജയിച്ച് തുടങ്ങിയ തുടങ്ങിയ ടീം ഇന്ത്യ വിശാഖപട്ടണത്ത് ഓസീസ് പേസാക്രമണത്തില്‍ മുങ്ങി.

ചെന്നൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലനം കാണാന്‍  മുന്‍ നായകന്‍ എം എസ് ധോണിയും. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ നായകനാണ് ധോണി. സി എസ് കെയുടെ ഹോം ഗ്രൗണ്ടിലാണ് ഇന്നത്തെ ഇന്ത്യ, ഓസ്‌ട്രേലിയ മൂന്നാം ഏകദിനം നടക്കുന്നത്. ഇതിന് മുന്നോടിയായി ഇന്ത്യന്‍ ടീം പരിശീലനം നടത്തിയപ്പോഴാണ് ധോണി സ്റ്റേഡിയത്തില്‍ എത്തിയത്. അദ്ദേഹം ഇന്ത്യയുടെ ഡഗ് ഔട്ടില്‍ ഇരിക്കുന്ന ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ചെന്നൈ സൂപ്പര്‍ കിംഗ്‌സും ഈ ചിത്രം പങ്കുവച്ചിട്ടുണ്ട്. ട്വീറ്റ് കാണാം... 

MS Dhoni sitting with a better Captain, Finisher, and Wicket-keeper than him 🐐 pic.twitter.com/nQBEMqfnq9

— Goggle Wala Memer (@GoggleWalaMemer)

MS Dhoni sitting in the Indian team dugout. pic.twitter.com/6xV0AmSUmd

— Johns. (@CricCrazyJohns)

ഇന്ന് ഉച്ചയ്ക്ക് 1.30നാണ് ഇന്ത്യ- ഓസ്‌ട്രേലിയ ഏകദിന പരമ്പരയിലെ നിര്‍ണായക മൂന്നാം മത്സരം. മത്സരം ജയിക്കുന്നവര്‍ക്ക് പരമ്പര സ്വന്തമാക്കാം. മുംബൈയില്‍ ജയിച്ച് തുടങ്ങിയ തുടങ്ങിയ ടീം ഇന്ത്യ വിശാഖപട്ടണത്ത് ഓസീസ് പേസാക്രമണത്തില്‍ മുങ്ങി. എങ്കിലും ടെസ്റ്റ് പരമ്പരയ്ക്ക് പിന്നാലെ ഏകദിന പരമ്പരയും സ്വന്തമാക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം. നാല് വര്‍ഷത്തിനിടെ സ്വന്തംനാട്ടില്‍ വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഒറ്റ പരമ്പരയും നഷ്ടമായിട്ടില്ലെന്ന ചരിത്രം ഇന്ത്യക്ക് കരുത്താവും. 

Cannot wait for MS Dhoni on 31st March. Thala will be back in action! pic.twitter.com/g4UuZ6F32c

— Mufaddal Vohra (@mufaddal_vohra)

ഇരുടീമിലും വമ്പന്‍ ബാറ്റര്‍മാരുണ്ടായിട്ടും ആദ്യ രണ്ട് ഏകദിനത്തിലും കളിയുടെ ഗതിയും വിധിയും നിശ്ചയിച്ചത് ഫാസ്റ്റ് ബൗളര്‍മാരാണ്. സ്പിന്നര്‍മാരെ തുണയ്ക്കുന്ന ചെന്നൈയിലെ വിക്കറ്റില്‍ ബാറ്റര്‍മാരിലേക്ക് ഉറ്റുനോക്കുകയാണ് രോഹിത് ശര്‍മയും സ്റ്റീവ് സ്മിത്തും. ട്വന്റി 20യിലെ മികവിന്റെ നിഴല്‍ മാത്രമായ സൂര്യകുമാര്‍ യാദവിന് രണ്ടുകളിയിലും അക്കൗണ്ട് തുറക്കാനായില്ല. എങ്കിലും സൂര്യയെ കൈവിടില്ലെന്നാണ് രോഹിത്തിന്റെ നിലപാട്.

ഇതുകൊണ്ടുതന്നെ ഇന്ത്യയുടെ ബാറ്റിംഗ് നിരയില്‍ മാറ്റമുണ്ടാവില്ല. ഓസീസ് നിരയില്‍ ഡേവിഡ് വാര്‍ണറും ഗ്ലെന്‍ മാക്‌സ്‌വെല്ലും തിരിച്ചെത്തിയേക്കും. മൂന്ന് സ്പിന്നര്‍മാരുമായി കളിക്കാന്‍ തീരുമാനിച്ചതോടെ ടീമില്‍ ഇടംപിടിക്കാന്‍ കുല്‍ദീപ് യാദവും വാഷിംഗ്ടണ്‍ സുന്ദറും മത്സരിക്കും. ചെന്നൈയില്‍ നടന്ന 22 ഏകദിനത്തില്‍ 13ലും ജയിച്ചത് രണ്ടാമത് ബാറ്റ് ചെയ്ത ടീം.

ഇന്ത്യ സാധ്യതാ ഇലവന്‍: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, കെ എല്‍ രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, യൂസ്‌വേന്ദ്ര ചാഹല്‍.

click me!