സ്മിത്തിനെ വീഴ്ത്താന്‍ വെറും നാലു പന്ത് മതിയെന്ന് അക്തര്‍

By Web TeamFirst Published May 12, 2020, 2:45 PM IST
Highlights

ഇപ്പോള്‍ പന്തെറിഞ്ഞാലും നാലു പന്തുകള്‍ മതി സ്മിത്തിനെ പുറത്താക്കാന്‍. ആദ്യം മൂന്ന് ബൗണ്‍സറുകള്‍ എറിഞ്ഞ് നാലാം പന്തില്‍ താന്‍ സ്മിത്തിന് പുറത്താക്കുമെന്നും അക്തര്‍

കറാച്ചി: ഓസ്ട്രേലിയന്‍ ബാറ്റ്സ്മാന്‍ സ്റ്റീവ് സ്മിത്തിനെ പുറത്താക്കാന്‍ ടീമുകള്‍ പലവഴികളും ആലോചിക്കാറുണ്ട്. അസാധാരണ ബാറ്റിംഗ് ടെക്നിക്കുള്ള സ്മിത്തിന് മുന്നില്‍ പക്ഷെ അതെല്ലാം പലപ്പോഴും വിഫലമാകുമെന്ന് മാത്രം. ആഷസ് പരമ്പരയില്‍ ഇംഗ്ലീഷ് ബൗളര്‍മാര്‍ ജോഫ്ര ആര്‍ച്ചറുടെ നേതൃത്വത്തില്‍ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും സ്മിത്തിനെ ബൗണ്‍സറില്‍ എറിഞ്ഞു വീഴ്ത്താന്‍ മാത്രമെ കഴിഞ്ഞുള്ളു.

ഇതിനിടെയാണ് ഇഎസ്‌പിഎന്‍ ക്രിക്ക് ഇന്‍ഫോ പോയകാലത്തെ ബൗളര്‍മാര്‍ ഇപ്പോഴത്തെ ബാറ്റ്സ്മാന്‍മാര്‍ക്കും ഇപ്പോഴത്തെ ബൗളര്‍മാര്‍ മുന്‍കാല ബാറ്റ്സ്മാന്‍മാര്‍ക്കും പന്തെറിഞ്ഞാല്‍ എങ്ങനെ ഇരിക്കുമെന്ന ചോദ്യവുമായി എത്തിയത്. വിരാട് കോലി-ഷെയ്ന്‍ വോണ്‍, ബാബര്‍ അസം-ഗ്ലെന്‍ മക്ഗ്രാത്ത്, റിക്കി പോണ്ടിംഗ്-ജോഫ്ര ആര്‍ച്ചര്‍, ഷൊയൈബ് അക്തര്‍-സ്റ്റീവ് സ്മിത്ത് , കെയ്ന്‍ വില്യംസണ്‍-മുത്തയ്യ മുരളീധരന്‍, ബ്രയാന്‍ ലാറ-നീല്‍ വാഗ്നര്‍, എ ബി ഡിവില്ലിയേഴ്സ്-വസീം അക്രം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍-റാഷിദ് ഖാന്‍-എന്നിങ്ങനെ 20 താരങ്ങള്‍ തമ്മിലുള്ള  പോരാട്ടത്തെക്കുറിച്ചായിരുന്നു ചോദ്യം.

Also Read:കോലി മാത്രമാണോ കേമന്‍, നിങ്ങള്‍ അവനിലേക്ക് നോക്കൂ; പാക് യുവതാരത്തെ പുകഴ്ത്തി ടോം മൂഡി

ഇതിന് അക്തര്‍ നല്‍കിയ മറുപടി തനിക്ക് വെറും നാലു പന്തുകള്‍ മതി സ്മിത്തിനെ വീഴ്ത്താനെന്നാണ്. ഇപ്പോള്‍ പന്തെറിഞ്ഞാലും നാലു പന്തുകള്‍ മതി സ്മിത്തിനെ പുറത്താക്കാന്‍. ആദ്യം മൂന്ന് ബൗണ്‍സറുകള്‍ എറിഞ്ഞ് നാലാം പന്തില്‍ താന്‍ സ്മിത്തിന് പുറത്താക്കുമെന്നും അക്തര്‍ പറഞ്ഞു. അക്തറുടെ മറുപടിക്ക് മൈക്കല്‍ ജോര്‍ദ്ദാന്റെ ചിരിക്കുന്ന ചിത്രമിട്ട് ഐസിസി ട്രോളുകയും ചെയ്തു.

pic.twitter.com/IHqHevy35e

— ICC (@ICC)

സ്മിത്തിന്റെ ബാറ്റിംഗ് ടെക്നിക്കിനെ വിമര്‍ശിച്ച് മുമ്പും അക്തര്‍ രംഗത്തെത്തിയിട്ടുണ്ട്. പാക്കിസ്ഥാനെതിരായ ടി20 മത്സരത്തില്‍ 51 പന്തില്‍ സ്മിത്ത് 80 റണ്‍സടിച്ചപ്പോള്‍ ഒരു ടെക്നിക്കുമില്ലാതെ എങ്ങനെയാണ് ഒരു ബാറ്റ്സ്മാന്‍ ഇങ്ങനെ കളിക്കുന്നതെന്ന് തനിക്ക് മനസിലാവുന്നതെന്നുും അക്തര്‍ പറഞ്ഞിരുന്നു. തന്റെ കാലത്തായിരുന്നെങ്കില്‍ ബൗണ്‍സര്‍ എറിഞ്ഞ് സ്മിത്തിനെ ശ്വാസം മുട്ടിക്കുമായിരുന്നുവെന്നും അക്തര്‍ പറഞ്ഞിരുന്നു.

Also Read:'സാനിയ മിര്‍സയുടെ ട്രൗസറല്ല, സാനിറ്റൈസര്‍'; ട്രോള്‍ വീഡിയോ പങ്കുവെച്ച് സാനിയയും

പന്ത് ചുരണ്ടല്‍ വിവാദത്തില്‍ ഒരു വര്‍ഷത്തെ വിലക്കിന് ശേഷം ടെസ്റ്റില്‍ തിരിച്ചെത്തിയ സ്മിത്ത് ആഷസില്‍ ഇംഗ്ലണ്ടിനെതിരെ നാല് ടെസ്റ്റിലെ ഏഴ് ഇന്നിംഗ്സുകളില്‍ നിന്ന് 110.57 ശരാശരിയില്‍ 774 റണ്‍സ് അടിച്ചുകൂട്ടിയിരുന്നു. ജോഫ്ര ആര്‍ച്ചറുടെ ബൗണ്‍സര്‍ കഴുത്തില്‍ കൊണ്ട് ഒരു ടെസ്റ്റ് നഷ്ടമായിരുന്നില്ലായിരുന്നുവെങ്കില്‍ സ്മിത്ത് ഒരു പരമ്പരയില്‍ തന്നെ 1000 റണ്‍സെന്ന ചരിത്രനേട്ടത്തിലെത്തുമായിരുന്നു എന്ന് കരുതുന്നവരേറെയാണ്.

click me!