ഐഎസ്എല്‍ സെമി ഫൈനലിന് തുടക്കം; മുംബൈ സിറ്റി എഫ്‌സി ഇന്ന് എഫ്‌സി ഗോവയ്‌ക്കെതിരെ

Published : Mar 05, 2021, 10:48 AM ISTUpdated : Mar 05, 2021, 10:51 AM IST
ഐഎസ്എല്‍ സെമി ഫൈനലിന് തുടക്കം; മുംബൈ സിറ്റി എഫ്‌സി ഇന്ന് എഫ്‌സി ഗോവയ്‌ക്കെതിരെ

Synopsis

ആദ്യ കിരീടം ലക്ഷ്യമിടുന്ന മുംബൈ സിറ്റി ലീഗ് റൗണ്ടില്‍ ഒന്നാം സ്ഥാനക്കാരായാണ് സെമി ഫൈനലിലേക്ക് മുന്നേറിയത്.

ഫറ്റോര്‍ഡ: ഐഎസ്എല്‍ സെമി ഫൈനല്‍ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കമാവും. ആദ്യ സെമിയുടെ ഒന്നാം പാദത്തില്‍ മുംബൈ സിറ്റി, എഫ് സി ഗോവയെ നേരിടും. ഗോവയില്‍ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. ആദ്യ കിരീടം ലക്ഷ്യമിടുന്ന മുംബൈ സിറ്റി ലീഗ് റൗണ്ടില്‍ ഒന്നാം സ്ഥാനക്കാരായാണ് സെമി ഫൈനലിലേക്ക് മുന്നേറിയത്. 20 കളിയില്‍ 12 ജയവും നാല് തോല്‍വിയും നാല് സമനിലയുമടക്കം 40 പോയിന്റാണ് മുംബൈക്കുള്ളത്. 

31 പോയിന്റുമായി ലീഗില്‍ നാലാം സ്ഥാനക്കാരായാണ് ഗോവ സെമിഫൈനലില്‍ ഇടംപിടിച്ചത്. ഈ സീസണില്‍ ആദ്യം ഏറ്റുമുട്ടിയപ്പോള്‍ മുംബൈയ്ക്ക് ഒറ്റഗോള്‍ ജയം സ്വന്തമാക്കാനായിരുന്നു. രണ്ടാംമത്സരം, മൂന്ന് ഗോള്‍വീതം നേടി ഇരു ടീമുകളും സമനിലയില്‍ പിരിഞ്ഞു. തിങ്കളാഴ്ചയാണ് രണ്ടാംപാദ സെമി പോരാട്ടം. രണ്ടാം സെമിയില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് നിലവിലെ ചാന്പ്യന്‍മാരായ എടികെ മോഹന്‍ ബഗാനെ നേരിടും.

ഒരേ പോയിന്റാണെങ്കിലും നിലവിലെ ചാംപ്യന്‍മാരായ എടികെ മോഹന്‍ ബഗാനെ , മുംബൈ പിന്നിലാക്കിയത് ഗോള്‍ ശരാശരിയില്‍. ഇതോടെ എ എഫ് സി ചാന്പ്യന്‍സ് ലീഗിനും മുംബൈ യോഗ്യത നേടി. 35 ഗോള്‍ നേടിയ മുംബൈ വഴങ്ങിയത് 18 ഗോള്‍. ആഡം ലേ ഫോന്‍ഡ്രേ, ബാര്‍ത്തലോമിയോ ഒഗ്ബചേ എന്നിവരുടെ സ്‌കോറിംഗ് മികവിലാണ് മുംബൈയുടെ മുന്നേറ്റം. ഗോളിയും നായകനുമായ അമരീന്ദര്‍ സിഗും മികച്ച ഫോമില്‍. ഗോവയുടെ മുന്‍ പരിശീലകന്‍ സെര്‍ജിയോ ലൊബേറയുടെ തന്ത്രങ്ങളുമായാണ് മുംബൈ ആദ്യ കിരീടത്തിനായി പൊരുതുന്നത്.

31 പോയിന്റുമായി ലീഗില്‍ നാലാം സ്ഥാനക്കാരായാണ് ഗോവ സെമിഫൈനലില്‍ ഇടംപിടിച്ചത്. 13 ഗോള്‍ നേടിയ ഇഗോര്‍ അന്‍ഗ്യൂലോയുടെ ബൂട്ടുകളിലാണ് ഗോവയുടെ പ്രതീക്ഷ. ആകെ 33 ഗോള്‍ നേടിയ ഗോവ ഇരുപത്തിമൂന്നെണ്ണം തിരിച്ച് വാങ്ങി. മുംബൈയും ഗോവയും 16 തവണ ഏറ്റുമുട്ടി. ഏഴില്‍ ഗോവയും അഞ്ചില്‍ മുംബൈയും ജയിച്ചു.

നാല് കളി സമനിലയില്‍. ഈ സീസണില്‍ ആദ്യം ഏറ്റുമുട്ടിയപ്പോള്‍ മുംബൈയ്ക്ക് ഒറ്റഗോള്‍ ജയം. രണ്ടാംമത്സരം മൂന്ന് ഗോള്‍വീതം നേടി സമനിലയില്‍ പിരിഞ്ഞു. തിങ്കളാഴ്ചയാണ് രണ്ടാംപാദ സെമി പോരാട്ടം. രണ്ടാം സെമിയില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് നിലവിലെ ചാന്പ്യന്‍മാരായ എടികെ മോഹന്‍ ബഗാനെ നേരിടും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

പ്രതിഫലം രണ്ടര ഇരട്ടി വര്‍ധിപ്പിച്ചു, വനിതാ ക്രിക്കറ്റ് താരങ്ങള്‍ക്ക് ബിസിസിഐയുടെ ക്രിസ്മസ് സമ്മാനം
അണ്ടർ 19 ഏഷ്യാ കപ്പ് ഫൈനലിനിടെ ഇന്ത്യൻ താരങ്ങള്‍ മോശമായി പെരുമാറി, ആരോപണവുമായി സര്‍ഫറാസ് അഹമ്മദ്