വനിതാ ഐപിഎല്‍: മുംബൈ ഇന്ത്യന്‍സിന് ആദ്യ തോല്‍വി; അവസാന ഓവര്‍ ത്രില്ലറില്‍ യുപി വാരിയേഴ്‌സിന് ജയം

Published : Mar 18, 2023, 06:57 PM ISTUpdated : Mar 18, 2023, 07:16 PM IST
വനിതാ ഐപിഎല്‍: മുംബൈ ഇന്ത്യന്‍സിന് ആദ്യ തോല്‍വി; അവസാന ഓവര്‍ ത്രില്ലറില്‍ യുപി വാരിയേഴ്‌സിന് ജയം

Synopsis

128 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് മോശം തുടക്കമാണ് യുപിക്ക് ലഭിച്ചത്. സ്‌കോര്‍ബോര്‍ഡില്‍ 21 റണ്‍സുള്ളപ്പോള്‍ ഓപ്പണര്‍മാരായ ദേവിക് വൈദ്യ (1), അലീസ ഹീലി (8) എന്നിവര്‍ മടങ്ങി.

മുംബൈ: വനിതാ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിസ് ആദ്യ തോല്‍വി. യുപി വാരിയേഴ്‌സിനെതിരായ മത്സരത്തില്‍ അഞ്ച് വിക്കറ്റിന്റെ തോല്‍വിയാണ് മുംബൈക്കുണ്ടായത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ മുംബൈ നിശ്ചിത ഓവറില്‍ 127ന് എല്ലാവരും പുറത്തായി. മൂന്ന് വിക്കറ്റ് നേടിയ സോഫി എക്ലെസ്‌റ്റോണാണ് മുംബൈയെ തകര്‍ത്തത്. ദീപ്തി ശര്‍മ, രാജേശ്വരി ഗെയ്കവാദ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതമെടുത്തു. 35 റണ്‍സ് റണ്‍സെടുത്ത ഹെയ്‌ലി മാത്യൂസാണ് ടോപ് സ്‌കോറര്‍. ഹര്‍മന്‍പ്രീത് കൗര്‍ (25), ഇസി വോംഗ് (32) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. മറുപടി ബാറ്റിംഗില്‍ യുപി 19.3 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.

128 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് മോശം തുടക്കമാണ് യുപിക്ക് ലഭിച്ചത്. സ്‌കോര്‍ബോര്‍ഡില്‍ 21 റണ്‍സുള്ളപ്പോള്‍ ഓപ്പണര്‍മാരായ ദേവിക് വൈദ്യ (1), അലീസ ഹീലി (8) എന്നിവര്‍ മടങ്ങി. കിരണ്‍ നാവ്‌ഗൈറും (12) നിരാശപ്പെടുത്തിയതോടെ യുപി മൂന്നിന് 27 എന്ന നിലയിലായി. എന്നാല്‍ തഹ്ലിയ മഗ്രാത് (38)- ഗ്രേസ് ഹാരിസ് (39) സഖ്യം ടീമിനെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റി വിജയപ്രതീക്ഷ നല്‍കി. ഇരുവരും 44 റണ്‍സ് കൂട്ടിചേര്‍ത്തു. മഗ്രാത്തിനെ പുറത്താക്കി അമേലിയ കേര്‍ മുംബൈക്ക് ബ്രേക്ക് ത്രൂ നല്‍കി. ഗ്രേസിനേയും കേര്‍ തന്നെ മടക്കി. അപ്പോഴേക്കും യുപിക്ക് വിജയപ്രതീക്ഷയായിരുന്നു. പിന്നീട് ദീപ്തി ശര്‍മ (13)- എക്ലെസ്‌റ്റോണ്‍ (16) സഖ്യം അവസാന ഓവറില്‍ യുപിയെ വിജയത്തിലേക്ക് നയിച്ചു. അവസാന ഓവറില്‍ അഞ്ച് റണ്‍സായിരുന്നു യുപിക്ക് വിജയിക്കാന്‍ വേണ്ടിയിരുന്നത്. പന്തെറിഞ്ഞത് ഇസി വോംഗ്. ആദ്യ രണ്ട് പന്തുകളിലും താരം റണ്‍സൊന്നും വിട്ടുകൊടുത്തില്ല. എന്നാല്‍ മൂന്നാം പന്തില്‍ സിക്‌സ് നേടി സോഫി ടീമിനെ വിജയത്തിലേക്ക് നയിച്ചു. 

നേരത്തെ, തുടര്‍ച്ചയായ അഞ്ച് വിജയങ്ങളുമായെത്തിയ മുംബൈയുടെ തുടക്കം തന്നെ പിഴച്ചു. സ്‌കോര്‍ബോര്‍ഡില്‍ 39 റണ്‍സ് മാത്രമുള്ളപ്പോള്‍ ഓപ്പണര്‍മാരായ മാത്യൂസ് (35), യഷ്ടിക ഭാട്ടിയ (7) എന്നിവര്‍ മടങ്ങി. നതാലി സ്‌കിവര്‍ (5), അമേലിയ കേര്‍ (3) എന്നിവര്‍ നിരാശപ്പെടുത്തി. ഇതിനിടെ ഹര്‍മന്‍പ്രീതും മടങ്ങിയതോടെ അഞ്ചിന് 78 എന്ന നിലയിലായി മുംബൈ. പിന്നീട് ഇസിയാണ് മുംബൈയുടെ സ്‌കോര്‍ 100 കടത്തിയത്.

അമന്‍ജോത് കൗര്‍ (5), ഹുമൈമ കാസി (4), ധാര ഗുജ്ജാര്‍ (3), സൈക ഇഷാഖ് (0) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ജിന്‍ഡിമാണി കലിത (3) പുറത്താവാതെ നിന്നു. 

മുംബൈ ഇന്ത്യന്‍സ്: ഹെയ്‌ലി മാത്യൂസ്, യഷ്ടിക ഭാട്ടിയ, നതാലി സ്‌കിവര്‍, ഹര്‍മന്‍പ്രീത് കൗര്‍, അമേലിയ കേര്‍, ഇസി വോംഗ്, അമന്‍ജോത് കൗര്‍, ഹുമൈറ കാസി, ധാര ഗുജ്ജാര്‍, ജിന്റിമാനി കലിത, സൈക ഇഷാഖ്. 

യു പി വാരിയേഴ്‌സ്: അലീസ ഹീലി, ദേവിക വൈദ്യ, കിരണ്‍ നാവ്‌ഗൈര്‍, തഹ്ലിയ മഗ്രാത്, ഗ്രേസ് ഹാരിസ്, ദീപ്തി ശര്‍മ, സിമ്രാന്‍ ഷൈഖ്, സോഫി എക്ലെസ്‌റ്റോണ്‍, പര്‍വശി ചോപ്ര, അഞ്ജലി ശര്‍വാണി, രാജേശ്വരി ഗെയ്കവാദ്.

എല്ലിസ് പെറിയാണ് താരം, മാതൃകയാക്കാം! ആര്‍സിബി താരത്തിന്റെ പ്രവര്‍ത്തിയില്‍ കയ്യടിച്ച് ആരാധകര്‍

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

സീചെം ട്രോഫി: ചണ്ഡീഗഢിനെ തകർത്തു; തുടർച്ചയായ അഞ്ചാം വിജയത്തോടെ കേരളം ഫൈനലിൽ
'കോലിയുടെ ഉപദേശം കേട്ട്, ഒന്നര വർഷം ആ ശൈലി പിന്തുടര്‍ന്നു, പിന്നെ പറ്റിയില്ല'; തുറന്നു പറഞ്ഞ് സഞ്ജു സാംസൺ