മുംബൈ ഇന്ത്യന്‍സിന്റെ കയ്യില്‍ നിന്നും കിട്ടി! വനിതാ ഐപിഎല്ലില്‍ ആര്‍സിബിക്ക് തുടര്‍ച്ചയായ രണ്ടാം തോല്‍വി

Published : Mar 02, 2024, 10:44 PM IST
മുംബൈ ഇന്ത്യന്‍സിന്റെ കയ്യില്‍ നിന്നും കിട്ടി! വനിതാ ഐപിഎല്ലില്‍ ആര്‍സിബിക്ക് തുടര്‍ച്ചയായ രണ്ടാം തോല്‍വി

Synopsis

മറുപടി ബാറ്റിംഗില്‍ മുംബൈക്ക് കാര്യങ്ങള്‍ അനായാസമായിരുന്നു. യസ്തിക ഭാട്ടിയ (15 പന്തില്‍ 31) - ഹെയ്‌ലി മാത്യൂസ് (26) ഗംഭീര തുടക്കമാണ് മുംബൈക്ക് നല്‍കിയത്.

ബംഗളൂരു: വനിതാ ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ മുംബൈ ഇന്ത്യന്‍സിന് ജയം. ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് ആര്‍സിബി ജയിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ആര്‍സിബിക്ക് ആറ് വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സാണ് നേടാന്‍ സാധിച്ചത്. 38 പന്തില്‍ 44 റണ്‍സുമായി പുറത്താവാതെ നിന്ന എല്ലിസ് പെറിയാണ് ആര്‍സിബിയുടെ ടോപ് സ്‌കോറര്‍. നതാലി സ്‌കിവര്‍, പൂജ വസ്ത്രകര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മറുപടി ബാറ്റിംഗില്‍ മുംബൈ മുംബൈ 15.1 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 24 പന്തില്‍ 40 റണ്‍സുമായി പുറത്താവാതെ നിന്ന അമേലിയ കേറാണ് മുംബൈയുടെ ടോപ് സ്‌കോറര്‍. ആര്‍സിബിയുടെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണിത്.

മറുപടി ബാറ്റിംഗില്‍ മുംബൈക്ക് കാര്യങ്ങള്‍ അനായാസമായിരുന്നു. യസ്തിക ഭാട്ടിയ (15 പന്തില്‍ 31) - ഹെയ്‌ലി മാത്യൂസ് (26) ഗംഭീര തുടക്കമാണ് മുംബൈക്ക് നല്‍കിയത്. ഇരുവരും ഒന്നാം വിക്കറ്റില്‍ 45 റണ്‍സ് കൂട്ടിചേര്‍ത്തു. യസ്തികയാണ് ആദ്യം മടങ്ങുന്നത്. മൂന്നാമെത്തിയത് നായിക സ്‌കിവര്‍. ഹര്‍മന്‍പ്രീത് കൗറിന് പകരമാണ് സ്‌കിവര്‍ നായികയായത്. 27 റണ്‍സെടുത്ത ശേഷമാണ് താരം മടങ്ങിയത്. ഇതിനിടെ ഹെയ്‌ലിയുടെ വിക്കറ്റ് മുംബൈക്ക് നഷ്ടമായി. തുടര്‍ന്നെത്തിയ അമേലിയക്കൊപ്പം സ്‌കിവര്‍ 49 റണ്‍സ് കൂട്ടിചേര്‍ത്തു. വിജയത്തിനരികെ സ്‌കിവര്‍ വീണെങ്കിലും പൂജ വസ്ത്രിക്കറിനെ (8) കൂട്ടുപിടിച്ച് അമേലിയ ടീമിനെ വിജയത്തിലേക്ക് നയിച്ചു. 

പിടിച്ചുനിന്നത് മലയാളി താരം മാത്രം! രഞ്ജിയില്‍ മധ്യപ്രദേശിനെതിരെ വിദര്‍ഭയ്ക്ക് ബാറ്റിംഗ് തകര്‍ച്ച

നേരത്തെ ആര്‍സിബി നിരയില്‍ പെറി ഒഴികെ ആര്‍ക്കും തിളങ്ങാന്‍ സാധിച്ചിരുന്നില്ല. സ്മൃതി മന്ഥാന (9), സോഫി ഡിവൈന്‍ (9) സഭിനേനി മേഘന (11) എന്നിവര്‍ നിരാശപ്പെടുത്തി. മൂവരും മടങ്ങുമ്പോള്‍ സ്‌കോര്‍ബോര്‍ഡില്‍ 33 റണ്‍സ് മാത്രമാണ് ഉണ്ടായിരുന്നത്. റിച്ചാ ഘോഷ് (7), മൊളിനക്‌സ് (12) എന്നിവര്‍ക്കും ഒന്നും ചെയ്യാനായില്ല. വാലറ്റത്ത് ജോര്‍ജിയ വറേഹം (27) കൂട്ടിചേര്‍ത്ത റണ്‍സ് സ്‌കോര്‍ 100 കടത്തിയത്. ശ്രേയങ്ക പാട്ടീല്‍ (7) പെറിക്കൊപ്പം പുറത്താവാതെ നിന്നു. ജയത്തോടെ മുംബൈ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി. നാല് മത്സരങ്ങളില്‍ ആറ് പോയിന്റാണ് അവര്‍ക്ക്. ആര്‍സിബി നാലാം സ്ഥാനത്താണ്. നാല് മത്സരങ്ങളില്‍ നാല് പോയിന്റാണ് അവര്‍ക്ക്.

PREV
click me!

Recommended Stories

അഭിഷേകോ ബുമ്രയോ അല്ല, ടി20 ലോകകപ്പില്‍ ഇന്ത്യയുടെ 'എക്സ്' ഫാക്ടറാകുന്ന താരത്തെ പ്രവചിച്ച് ഇര്‍ഫാന്‍ പത്താന്‍
സൂപ്പര്‍ ലീഗ് പ്രതീക്ഷ അവസാനിച്ചു, സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ സഞ്ജുവില്ലാതെ കേരളം നാളെ ആസമിനെതിരെ