സ്‌കോര്‍ സൂചിപ്പിക്കും പോലെ മോശം തുടക്കമായിരുന്നു വിദര്‍ഭയ്ക്ക്. ദ്രുവ് ഷോറെയാണ് (13) ആദ്യം മടങ്ങിയത്. പിന്നാലെ അഥര്‍വ തൈഡേ (39), അമന്‍ മൊഖാദെ (13) എന്നിവര്‍ പവലിയനില്‍ തിരിച്ചെത്തി.
നാഗ്പൂര്‍: രഞ്ജി ട്രോഫി സെമി ഫൈനലില്‍ മധ്യ പ്രദേശിനെതിരെ വിദര്‍ഭ 170ന് പുറത്ത്. നാല് വിക്കറ്റ് നേടിയ ആവേശ് ഖാന്‍, രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ കുല്‍വന്ദ് കെജ്രോളിയ, വെങ്കടേഷ് അയ്യര്‍ എന്നിവരാണ് ടോസ് നേടി ബാറ്റിംഗിനെത്തിയ വിദര്‍ഭയെ തകര്‍ത്തത്. 63 റണ്‍സ് നേടിയ മലയാളി താരം കരുണ്‍ നായര്‍ മാത്രമാണ് വിദര്‍ഭ നിരയില്‍ പിടിച്ചുനിന്നത്. മറുപടി ബാറ്റിംഗില്‍ മധ്യപ്രദേശിന് ആദ്യ വിക്കറ്റ് നഷ്ടമായി. യഷ് ദുബെയാണ് (11) മടങ്ങിയത്. ഉമേഷ് യാദവിനാണ് വിക്കറ്റ്. ഹിമാന്‍ഷു മന്ത്രി (26), ഹാര്‍ഷ് ഗൗളി (10) എന്നിവരാണ് ക്രീസില്‍.
സ്‌കോര്‍ സൂചിപ്പിക്കും പോലെ മോശം തുടക്കമായിരുന്നു വിദര്‍ഭയ്ക്ക്. ദ്രുവ് ഷോറെയാണ് (13) ആദ്യം മടങ്ങിയത്. പിന്നാലെ അഥര്‍വ തൈഡേ (39), അമന്‍ മൊഖാദെ (13) എന്നിവര്‍ പവലിയനില്‍ തിരിച്ചെത്തി. നാലാമനായി ക്രീസിലെത്തിയ കരുണിന്റെ അര്‍ധ സെഞ്ചുറി ഇല്ലായിരുന്നെങ്കില്‍ ഇതിലും പതിതാപകരമാനേനെ വിര്‍ഭയുടെ അവസ്ഥ. യഷ് റാതോഡ് (17), അക്ഷയ് വഡ്കര്‍ (1), ആദിത്യ സര്‍വാതെ (12), അക്ഷയ് വഖാരെ (0), യഷ് താക്കൂര്‍ (0), ഉമേഷ് യാദവ് (0) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ആദിത്യ താക്കറെ (0) പുറത്താവാതെ നിന്നു.
അതേസമയം, മുംബൈക്കെതിരെ തമിഴ്‌നാട് 146ന് പുറത്തായി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ തമിഴ്‌നാടിനെ മൂന്ന് വിക്കറ്റ് നേടിയ തുഷാര്‍ ദേശ്പാണ്ഡെയാണ് തകര്‍ത്തത്. ഷാര്‍ദുല്‍ ഠാക്കൂര്‍, മുഷീര്‍ ഖാന്‍, തനുഷ് കൊട്യന്‍ എന്നിവര്‍ക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്. വിജയ് ശങ്കര്‍ (44), വാഷിംഗ്ടണ്‍ സുന്ദര്‍ (43) എന്നിവര്‍ക്ക് മാത്രമാണ് മുംബൈ നിരയില്‍ അല്‍പമെങ്കിലും പിടിച്ചുനില്‍ക്കാന്‍ സാധിച്ചത്. ബാബ ഇന്ദ്രജിത് (11), മുഹമ്മദ് (17), അജിത് റാം (15) എന്നിവര്‍ക്ക് മാത്രമാണ് തമിഴ്‌നാട് നിരയില്‍ രണ്ടക്കം കാണാനായത്. സായ് സുദര്‍ശന്‍ (0), നാരായണ്‍ ജഗദീഷന്‍ (4), പ്രദോഷ് പോള്‍ (8), സായ് കിഷോര്‍ (1) എന്നിവര്ക്ക് തിളങ്ങാന്‍ സാധിച്ചില്ല. മലയാളി പേസര്‍ സന്ദീപ് വാര്യര്‍ റണ്‍സൊന്നുമെടക്കാതെ പുറത്തായി.
മറുപടി ബാറ്റിംഗില്‍ മോശം തുടക്കമാണ് മുംബൈക്ക് ലഭിച്ചത്. ഒന്നാംദിനം സ്റ്റംപെടുക്കുമ്പോള്‍ രണ്ടിന് 45 എന്ന നിലയിലാണ് അവര്‍. ഓപ്പണര്‍മാരായ പൃഥ്വി ഷാ (5), ഭുപന്‍ ലാല്‍വാനി (15) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. മുഷീര്‍ ഖാന്‍ (24), മോഹിത് അവാസ്തി (1) എന്നിവര്‍ ക്രീസിലുണ്ട്. കുല്‍ദീപ് സെന്‍, സായ് കിഷോര്‍ എന്നിവരാണ് വിക്കറ്റുകള്‍ വീഴ്ത്തിയത്.
