റിഷഭ് പന്തിനെ മറികടന്ന് സഞ്ജു സാംസണ്‍! ജനപ്രീതിയില്‍ ആദ്യ മൂന്നില്‍ ഇന്ത്യയുടെ ഇതിഹാസ താരങ്ങള്‍

By Web TeamFirst Published Apr 27, 2024, 6:34 PM IST
Highlights

സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ട്രാവിസ് ഹെഡാണ് നാലാം സ്ഥാനത്ത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ സുനില്‍ നരെയ്ന്‍ അഞ്ചാം സ്ഥാനത്തെത്തി.

ചെന്നൈ: ഐപിഎല്‍ പാതിവഴി പിന്നിടുമ്പോള്‍ ഏറ്റവും ആവേശം ഉയര്‍ത്തിയ താരങ്ങളില്‍ ഒന്നാംസ്ഥാനം വിട്ടുകൊടുക്കാതെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് വിക്കറ്റ് കീപ്പര്‍ എം എസ് ധോണി. പ്രമുഖ മീഡിയ കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ഓര്‍മാക്‌സ് മീഡിയയാണ് ഏപ്രില്‍ 19 മുതല്‍ 25 വരെയുള്ള കാലയളവിലെ 10 ജനപ്രിയ താരങ്ങളെ തെരഞ്ഞെടുത്തത്. ധോണി ഒന്നാം സ്ഥാനത്തുള്ളപ്പോള്‍ വിരാട് കോലി രണ്ടാമതും രോഹിത് ശര്‍മ മൂന്നാം സ്ഥാനത്തുമുണ്ട്. 

സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ട്രാവിസ് ഹെഡാണ് നാലാം സ്ഥാനത്ത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ സുനില്‍ നരെയ്ന്‍ അഞ്ചാം സ്ഥാനത്തെത്തി. അതേസമയം, രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ആറാം സ്ഥാനത്തേക്ക് കുതിച്ചു. കഴിഞ്ഞ തവണ പട്ടിക പുറത്തുവന്നപ്പോള്‍ ഒമ്പതാം സ്ഥാനത്തായിരുന്നു സഞ്ജു. അവസാന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ പുറത്തെടുത്ത മികച്ച പ്രകടനമാണ് സഞ്ജുവിന് നേട്ടമായത്. ഗുജറാത്ത് ജയന്റ്‌സ് നായകന്‍ ശുഭ്മാന്‍ ഗില്‍, സഞ്ജുവിന് പിന്നില്‍ ഏഴാം സ്ഥാനത്ത്.

രാജസ്ഥാന്‍ താരം റിയാന്‍ പരാഗ് എട്ടാം സ്ഥാനത്തേക്ക് കുതിച്ചു. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ അഭിഷേക് ശര്‍മാണ് ഒമ്പതാം സ്ഥാനത്ത്. അതേസമയം, ഡല്‍ഹി ക്യാപിറ്റല്‍സ് നായകന്‍ റിഷഭ് പന്ത് പത്താം സ്ഥാനത്തേക്ക് പതിച്ചു. കഴിഞ്ഞ റാങ്കിംഗില്‍ എട്ടാം സ്ഥാനത്തുണ്ടായിരുന്നു താരം.

ഹര്‍ഷ ഭോഗ്ലയുടെ ലോകകപ്പ് ടീമില്‍ സഞ്ജു കളിക്കുക മൂന്നാമതായി! കാരണവും അദ്ദേഹം പറയും; 15 അംഗ ടീം ഇങ്ങനെ

ഈ വര്‍ഷം നടക്കുന്ന ടി20 ലോകകപ്പ് ടീമിലേക്ക് പരിഗണിക്കുന്ന താരങ്ങളാണ് റിഷഭ് പന്തും സഞ്ജു സാംസണും. റണ്‍വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്തുണ്ട് പന്ത്. 10 മത്സരങ്ങളില്‍ 371 റണ്‍സാണ് പന്ത് നേടിയത്. 160.61 സ്‌ട്രൈക്ക് റേറ്റിലാണ് പന്തിന്റെ നേട്ടം. 46.38 ശരാശരിയും പന്തിനുണ്ട്. സഞ്ജു ഇക്കാര്യത്തില്‍ ഒമ്പതാം സ്ഥാനത്തുണ്ട്. എട്ട് മത്സരങ്ങള്‍ കളിച്ച സഞ്ജു 314 റണ്‍സ് നേടിയിട്ടുണ്ട്. 62.80 ശരാശരിയും 152.43 സ്‌ട്രൈക്ക് റേറ്റും സഞ്ജുവിനുണ്ട്.

click me!