ഐപിഎല്‍ ലേലത്തിന് മുമ്പ് രണ്ട് വമ്പന്‍ താരങ്ങളെ ടീമിലെത്തിച്ച് മുംബൈ ഇന്ത്യന്‍സ്

Published : Nov 13, 2025, 07:18 PM IST
Mumbai Indians

Synopsis

ഐപിഎല്‍ ലേലത്തിന് മുമ്പായി ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഷാര്‍ദുല്‍ താക്കൂറിനെയും വെസ്റ്റ് ഇന്‍ഡീസ് താരം ഷെഫാനെ റുതര്‍ഫോര്‍ഡിനെയും മുംബൈ ഇന്ത്യന്‍സ് ടീമിലെത്തിച്ചു. 

മുംബൈ: ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഷാര്‍ദുല്‍ താക്കൂര്‍ 2026 ഐപിഎല്‍ സീസണില്‍ മുംബൈ ഇന്ത്യന്‍സിന് വേണ്ടി കളിക്കും. ലഖ്നൗ സൂപ്പര്‍ ജയന്റ്സുമായി (എല്‍എസ്ജി) മുഴുവന്‍ പണ വ്യാപാര കരാറിലൂടെയാണ് മുംബൈ താരത്തെ സ്വന്തമാക്കിയത്. 2025 ലെ മെഗാ ലേലത്തില്‍ വില്‍ക്കപ്പെടാതെ പോയ താരമായിരുന്നു ഷാര്‍ദുല്‍. കൗണ്ടി ചാമ്പ്യന്‍ഷിപ്പില്‍ എസെക്‌സില്‍ ചേരേണ്ടിയിരുന്ന താക്കൂറിനെ മൊഹ്സിന്‍ ഖാന് പകരക്കാരനായി ലഖ്‌നൗ ടീലില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. രണ്ട് കോടി രൂപ അടിസ്ഥാന വിലയ്ക്ക് ആയിരുന്നു താരം ലഖ്‌നൗവിലെത്തിയത്. ഇതേ തുകയ്ക്ക് തന്നെയാണ് മുംബൈ താരത്തെ സ്വന്തമാക്കിയത്.

കഴിഞ്ഞ സീസണില്‍ ആദ്യ രണ്ട് മത്സരങ്ങളില്‍ നിന്ന് ആറ് വിക്കറ്റുകള്‍ വീഴ്ത്തി. അതിനുശേഷം താക്കൂര്‍ ബുദ്ധിമുട്ടി, പത്ത് മത്സരങ്ങള്‍ മാത്രം കളിച്ചു, 11.02 എന്ന ഇക്കണോമി റേറ്റോടെ 13 വിക്കറ്റുകള്‍ വീഴ്ത്താനായത്. അതേസമയം, ഗുജറാത്ത് ടൈറ്റന്‍സില്‍ നിന്ന് ട്രേഡിലൂടെ ഷെഫാനെ റുതര്‍ഫോര്‍ഡിനേയും മുംബൈ സ്വന്തമാക്കി. 2.6 കോടി രൂപയ്ക്ക് ഗുജറാത്ത് ടീമിലെത്തിച്ച താരത്തൈ നിലവിലുള്ള തുകയ്ക്ക് തന്നെ മുംബൈ ഇന്ത്യന്‍സിലേക്ക് മാറ്റും വെസ്റ്റ് ഇന്‍ഡീസിനായി 44 ടി20 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട് 27 കാരന്‍.

ഇതുവരെ 23 ഐപിഎല്‍ മത്സരങ്ങളും കളിച്ചു. നേരത്തെ 2019ല്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെയും 2022 ല്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെയും പ്രതിനിധീകരിച്ചു. 2020ല്‍ മുംബൈ ടീമിലും 2024 ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിലും അംഗമായിരുന്നു അദ്ദേഹം.

PREV
Read more Articles on
click me!

Recommended Stories

ടി20 പരമ്പരയില്‍ ഗില്‍ തന്നെ ഓപ്പണറാകും, നിലപാട് വ്യക്തമാക്കി ഗംഭീര്‍, സഞ്ജുവിന് വീണ്ടും കാത്തിരിപ്പ്
സെഞ്ചുറിയുമായി ജയ്സ്വാൾ, അര്‍ധസെഞ്ചുറിയുമായി രോഹിത്തും കോലിയും, ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇന്ത്യക്ക് പരമ്പര