ഐപിഎല്‍: ജയവര്‍ധനെക്ക് പുതിയ ചുമതല, പകരം പരീശിലകനെ തേടി മുംബൈ ഇന്ത്യന്‍സ്

By Gopala krishnanFirst Published Sep 14, 2022, 5:55 PM IST
Highlights

മുംബൈ ഇന്ത്യന്‍സിന് യുഎഇ ടി20 ലീഗിലും ദക്ഷിണാഫ്രിക്കന്‍ ടി20 ലീഗിലും ടീമുകളുണ്ട്. വിവിധ ലീഗുകളിലെ ടീമുകളുടെ പരിശീലകരെ തെരഞ്ഞെടുക്കുന്നതും അഴുടെ മേല്‍നോട്ട ചുമതലയും കളിക്കാരെ തെരഞ്ഞെടുക്കേണ്ട ചുമതലയും ഇനി ജയവര്‍ധനെക്കായിരിക്കും.

മുംബൈ: ഐപിഎല്‍ അടുത്ത സീസണില്‍ മുംബൈ ഇന്ത്യന്‍സിന് പുതിയ പരിശീലകന്‍ എത്തിയേക്കും. നിലവിലെ മുഖ്യ പരിശീലകനായ ശ്രീലങ്കന്‍ മുന്‍ നായകന്‍ മഹേല ജയവര്‍ധനെയെ മുംബൈ ഇന്ത്യന്‍സിന്‍റെ വിവിധ രാജ്യങ്ങളിലെ ടി20 ലീഗുകളുടെയെല്ലാം ഗ്ലോബര്‍ ഹെഡ്-പെര്‍ഫോര്‍മന്‍സ് ആയി നിയമിച്ചതോടെയാണ് മുംബൈ പരിശീലക സ്ഥാനത്തേക്ക് പുതിയൊരാളെ തേടുന്നത്. 2017 മുതല്‍ മുംബൈ ഇന്ത്യന്‍സിന്‍റെ മുഖ്യ പരിശീലകനായിരുന്നു ജയവര്‍ധനെ. ടീം ഡയറക്ടറായിരുന്നു മുന്‍ ഇന്ത്യന്‍ പേസര്‍ സഹീര്‍ ഖാനെ ക്രിക്കറ്റ് ഡെവലപ്മെന്‍റ് ഹെഡ്ഡായും നിയമിച്ചിട്ടുണ്ട്.

മുംബൈ ഇന്ത്യന്‍സിന് യുഎഇ ടി20 ലീഗിലും ദക്ഷിണാഫ്രിക്കന്‍ ടി20 ലീഗിലും ടീമുകളുണ്ട്. വിവിധ ലീഗുകളിലെ ടീമുകളുടെ പരിശീലകരെ തെരഞ്ഞെടുക്കുന്നതും അവരുടെ മേല്‍നോട്ട ചുമതലയും കളിക്കാരെ തെരഞ്ഞെടുക്കേണ്ട ചുമതലയും ഇനി ജയവര്‍ധനെക്കായിരിക്കും. വിവിധ രാജ്യങ്ങളിലെ ടി20 ലീഗുകളില്‍ നിന്ന് കളിക്കാരെ കണ്ടെത്തുകയും അവരെ ടീമിലെത്തിക്കുകയും ചെയ്യുക എന്നതായിരിക്കും സഹീര്‍ ഖാന്‍റെ ചുമതല.

'ചിലര്‍ ഒരിക്കലെ വിരമിക്കൂ'; വിരാട് കോലിയെ ഉപദേശിച്ച ഷാഹിദ് അഫ്രീദിയുടെ വായടപ്പിച്ച് അമിത് മിശ്ര

അടുത്ത വര്‍ഷം ആദ്യമാണ് യുഎഇയില്‍ ഇന്‍റര്‍നാഷണല്‍ ലീഗ് ടി20(ILT20) നടക്കുക. എം ഐ എമിറേറ്റ്സ് എന്നാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസിന്‍റെ ഉടമസ്ഥതയിലുള്ള ടീമിന്‍റെ പേര്. ഐപിഎല്ലില്‍ വര്‍ഷങ്ങളായി മുംബൈയുടെ വിശ്വസ്തനായ കെയ്റോണ്‍ പൊള്ളാര്‍ഡ്, ചെന്നൈ സൂപ്പര്‍ കിംഗ്സ് കാരം ഡ്വയിന്‍ ബ്രാവോ, നിക്കോളാസ് പുരാന്‍, കിവീസ് പേസര്‍ ട്രെന്‍റ് ബോള്‍ട്ട്, ദക്ഷിണാഫ്രിക്കന്‍ സ്പിന്നര്‍ ഇമ്രാന്‍ താഹിര്‍ എന്നിവരെ ലേലത്തിന് മുമ്പെ എം ഐ എമിറേറ്റ്സ് ടീമിലെത്തിച്ചിരുന്നു.

ബുമ്രയുടെ ഫിറ്റ്‌നസില്‍ ആര്‍ക്കും സംശയം വേണ്ടാ; എതിരാളികള്‍ കരുതിയിരുന്നോ- വീഡിയോ

ജനുവരിയില്‍ നടക്കുന്ന ദക്ഷിണാഫ്രിക്കന്‍ ടി20 ലീഗിലും റിലയന്‍സ് ഇന്‍ഡസ്ട്രീസിന്‍റെ ഉടമസ്ഥതയിലുള്ള ടീമുണ്ട്. എംഐ കേപ്‌ടൗണ്‍ എന്ന് പേരിട്ടിരിക്കുന്ന ടീമിലും ലോക ക്രിക്കറ്റിലെ വമ്പന്‍ താരങ്ങള്‍ അണിനിരക്കുന്നുണ്ട്.ക്ഷിണാഫ്രിക്കന്‍ പേസര്‍ കാഗിസോ റബാഡ, യുവതാരം ഡെവാള്‍ഡ് ബ്രൈവിസ്, ഇംഗ്ലണ്ടിന്‍റെ വെടിക്കെട്ട് ബാറ്ററായ ലിയാം ലിവിംഗ്‌സ്റ്റണ്‍, ഓള്‍ റൗണ്ടര്‍ സാം കറന്‍ എന്നിവരെയാണ് എംഐ കേപ്‌ടൗണ്‍ ലേലത്തിന് മുമ്പെ ടീമിലെത്തിച്ചത്.

click me!