Latest Videos

തോറ്റാല്‍ മുംബൈ ഇന്ത്യന്‍സിന് മടങ്ങാം! സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ നിര്‍ണായക ടോസ്; ഇരു ടീമിലും മാറ്റം

By Web TeamFirst Published May 6, 2024, 7:11 PM IST
Highlights

മുംബൈ നിരയില്‍ അനുശൂല്‍ കാംബോജ് അരങ്ങേറ്റം കുറിക്കും. ഹൈദരാബാദ് നിരയില്‍ മായങ്ക് അഗര്‍വാള്‍ തിരിച്ചെത്തി. മൂന്നാമനായിട്ട് അദ്ദേഹം ബാറ്റ് ചെയ്യും.

മുംബൈ: ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് ആദ്യം പന്തെടുക്കും. വാംഖഡെ സ്റ്റേഡിയത്തില്‍ ടോസ് നേടിയ മുംബൈ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ സന്ദര്‍ശകരെ ബാറ്റിംഗിനയക്കുകയായിരുന്നു. മുംബൈ നിരയില്‍ അനുശൂല്‍ കാംബോജ് അരങ്ങേറ്റം കുറിക്കും. ഹൈദരാബാദ് നിരയില്‍ മായങ്ക് അഗര്‍വാള്‍ തിരിച്ചെത്തി. മൂന്നാമനായിട്ട് അദ്ദേഹം ബാറ്റ് ചെയ്യും. എയ്ഡന്‍ മാര്‍ക്രം ഇന്നും കളിക്കില്ല. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം...

സണ്‍റൈസേഴ്സ് ഹൈദരാബാദ്: അഭിഷേക് ശര്‍മ്മ, ട്രാവിസ് ഹെഡ്, മായങ്ക് അഗര്‍വാള്‍, നിതീഷ് റെഡ്ഡി, ഹെന്റിച്ച് ക്ലാസന്‍ (വിക്കറ്റ് കീപ്പര്‍), അബ്ദുള്‍ സമദ്, ഷഹബാസ് അഹമ്മദ്, മാര്‍ക്കോ ജാന്‍സെന്‍, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), ഭുവനേശ്വര്‍ കുമാര്‍, ടി നടരാജന്‍.

നമുക്ക് അടിച്ച് തിമിര്‍ക്കാം ഭായ്! സഞ്ജുവിന്റെ ചോദ്യത്തിന് റിഷഭ് പന്തിന്റെ മറുപടി; പിന്നെ നടന്നത് ചരിത്രം

മുംബൈ ഇന്ത്യന്‍സ്: ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), രോഹിത് ശര്‍മ, നമാന്‍ ധിര്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ്മ, ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), ടിം ഡേവിഡ്, അന്‍ഷുല്‍ കംബോജ്, പിയൂഷ് ചൗള, ജസ്പ്രീത് ബുമ്ര, നുവാന്‍ തുഷാര.

പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്തുള്ള ടീമാണ് ഹൈദരാബാദ്. 10 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ അവര്‍ക്ക് 12 പോയിന്റാണുള്ളത്. ഇന്നത്തെ മത്സരം ഉള്‍പ്പെടെ നാല് കളിക്കള്‍ ഹൈദരാബാദിന് ശേഷിക്കുന്നുണ്ട്. ഇന്ന് ജയിച്ചാല്‍ മൂന്നാം സ്ഥാനത്തേക്ക് ഉയരാന്‍ ഹൈദരാബാദിന് സാധിക്കും. മാത്രമല്ല, പ്ലേ ഓഫ് സാധ്യതകള്‍ക്ക്് അടുത്തുമെത്തും. മറുവശത്ത് മുംബൈയുടെ അവസ്ഥ പരിതാപകരമാണ്. 11 മത്സങ്ങള്‍ പൂര്‍ത്തിയാക്കിയ അവര്‍ വെറും ആറ് പോയിന്റുമായി പത്താം സ്ഥാനത്താണ്. മൂന്ന് മത്സരങ്ങള്‍ ജയിച്ചപ്പോള്‍, ആറ് കളികളില്‍ തോല്‍ക്കുകയായിരുന്നു ടീം. ഇന്ന് ജയിച്ചാല്‍ പോലും മുംബൈക്ക് പ്ലേ ഓഫ് സാധ്യതകള്‍ വിരളമാണ്.

click me!