മുംബൈ ക്രിക്കറ്റ് ടീം സെലക്ഷന്‍ കമ്മിറ്റിയില്‍ കൂട്ട രാജി

Published : Mar 15, 2019, 09:12 PM ISTUpdated : Mar 15, 2019, 09:14 PM IST
മുംബൈ ക്രിക്കറ്റ് ടീം സെലക്ഷന്‍ കമ്മിറ്റിയില്‍ കൂട്ട രാജി

Synopsis

മുന്‍ ഇന്ത്യന്‍ താരം അജിത് അഗാക്കര്‍ അധ്യക്ഷനായ കമ്മിറ്റിയിലെ അംഗങ്ങള്‍ എല്ലാവരും രാജിവെച്ചു

മുംബൈ: മുംബൈ സീനിയര്‍ ക്രിക്കറ്റ് സെലക്‌ഷന്‍ കമ്മിറ്റിയില്‍ കൂട്ട രാജി. മുന്‍ ഇന്ത്യന്‍ താരം അജിത് അഗാക്കര്‍ അധ്യക്ഷനായ കമ്മിറ്റിയില്‍ നിലേഷ് കുല്‍ക്കര്‍ണി, സുനില്‍ മോറെ, രവി ഥാക്കര്‍ എന്നിവരായിരുന്നു അംഗങ്ങള്‍. സയിദ് മുഷ്‌താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്‍റ് അവസാനിച്ചതിന് തൊട്ടടുത്ത ദിവസമാണ് നാലംഗ സെലക്‌ഷന്‍ കമ്മിറ്റിയുടെ രാജി. 

മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍റെ പ്രത്യേക മീറ്റിംഗില്‍ ഇവരെ നീക്കം ചെയ്യണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെ രാജിവെക്കാന്‍ സമ്മര്‍ദമുയര്‍ന്നു എന്നും എന്‍ഡി ടിവി അടക്കമുള്ള ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ക്രിക്കറ്റ് ഇംപ്രൂവ്‌മെന്‍റ് കമ്മിറ്റി സെലക്‌ടര്‍മാരെ പിന്തുണച്ചിരുന്നു. തുടര്‍ന്ന് അഡ്‌ഹോക് കമ്മിറ്റി നിയമോപദേശം തേടിയിരുന്നു. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

കരിയർ അവസാനിപ്പിക്കാൻ തോന്നിയ ആ ദിവസം: രോഹിത് ശർമയുടെ വെളിപ്പെടുത്തൽ; 'കടുത്ത നിരാശയിൽ നിന്ന് കരകയറാൻ 2 മാസം സമയമെടുത്തു'
ജമീമ റോഡ്രിഗസിന് അര്‍ധ സെഞ്ചുറി; ശ്രീലങ്കയ്‌ക്കെതിരെ വനിതാ ടി20യില്‍ ഇന്ത്യക്ക് എട്ട് വിക്കറ്റ് ജയം