
മുംബൈ: വാംഖഡെയില്‍ ഇന്ത്യക്ക് വെടിക്കെട്ട് തുടക്കം നല്‍കി രോഹിത് ശര്‍മ്മയ്‌ക്കും കെ എല്‍ രാഹുലിനും അര്‍ധ സെഞ്ചുറി. രോഹിത് 23 പന്തിലും രാഹുല്‍ 29 പന്തിലും അമ്പത് തികച്ചു. പിയറിയെ സിക്‌സറിന് പറത്തിയാണ് രോഹിത് ഫിഫ്റ്റി ആഘോഷിച്ചത്. പവര്‍പ്ലേയില്‍ 72 റണ്‍സെടുത്ത ഇന്ത്യ 10 ഓവറില്‍ 116 റണ്‍സെടുത്തിട്ടുണ്ട്. രോഹിത്(63*), രാഹുല്‍(51*) എന്നിങ്ങനെയാണ് സ്‌കോര്‍. എട്ടാം ഓവറില്‍ ഇന്ത്യ 100 കടന്നു.
വാംഖഡെയില്‍ ടോസ് നേടിയ വിന്‍ഡീസ് നായകന്‍ കീറോണ്‍ പൊള്ളാര്‍ഡ് ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. രണ്ട് മാറ്റങ്ങളുമായാണ് കോലിപ്പട ഇറങ്ങിയത്. രവീന്ദ്ര ജഡേജയ്‌ക്ക് പകരം മുഹമ്മദ് ഷമിയും യുസ്‌വേന്ദ്ര ചാഹലിന് പകരം കുല്‍ദീപ് യാദവും ടീമിലെത്തി. മാറ്റങ്ങളില്ലാതെയാണ് പൊള്ളാര്‍ഡും സംഘവും കളിക്കുന്നത്. തിരുവനന്തപുരത്ത് ജയിച്ച് വിന്‍ഡീസ് പരമ്പരയില്‍(1-1) ഒപ്പമെത്തിയിരുന്നു. ഇന്ന് വിജയിക്കുന്നവര്‍ക്ക് മൂന്ന് മത്സരങ്ങളുടെ പരമ്പര സ്വന്തമാക്കാം.
വാംഖഡെയിലെ പിച്ച് പേസിനെ അനുകൂലിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ടാമത് ബാറ്റ് ചെയ്യുന്നവരെ പിന്തുണയ്‌ക്കുന്നതാണ് വാംഖഡെയുടെ ചരിത്രം. 2002ന് ശേഷം ഇന്ത്യയിൽ വിന്‍ഡീസ് പരമ്പര ജയിച്ചിട്ടില്ല. ഈ നാണക്കേട് മാറ്റാമെന്നാണ് കീറോണ്‍ പൊള്ളാര്‍ഡിന്‍റെയും സംഘത്തിന്‍റെയും പ്രതീക്ഷ. ട്വന്‍റി 20 ലോകകപ്പിന്‍റെ മുന്നൊരുക്കമെന്ന നിലയില്‍ പരമ്പര നഷ്ടം ഇന്ത്യക്ക് ചിന്തിക്കാന്‍ പോലുമാകില്ല.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!