69-1, ആരെങ്കിലും ചോദിച്ചാൽ കേരളത്തിന്‍റെ സൽമാൻ നിസാർ 'പഞ്ഞിക്കിട്ടതാണെന്ന്' പറഞ്ഞേക്ക്; ഷർദ്ദുൽ നാണക്കേടില്‍

Published : Nov 29, 2024, 03:17 PM ISTUpdated : Nov 29, 2024, 03:20 PM IST
69-1, ആരെങ്കിലും ചോദിച്ചാൽ കേരളത്തിന്‍റെ സൽമാൻ നിസാർ 'പഞ്ഞിക്കിട്ടതാണെന്ന്' പറഞ്ഞേക്ക്; ഷർദ്ദുൽ നാണക്കേടില്‍

Synopsis

മുഷ്‌താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്‍റിലെ ഏറ്റവും മോശം ബൗളിംഗിന്‍റെ റെക്കോര്‍ഡിലേക്ക് ഷര്‍ദ്ദുല്‍ താക്കൂറിനെ തള്ളിവിട്ട് സല്‍മാന്‍ നിസാറിന്‍റെ ബാറ്റിംഗ് ഷോ

ഹൈദരാബാദ്: ഐപിഎല്‍ മെഗാ താരലേലത്തില്‍ ആരും ടീമിലെടുക്കാതിരുന്ന ഇന്ത്യന്‍ മീഡിയം പേസര്‍ ഷര്‍ദ്ദുല്‍ താക്കൂറിന് സയ്യിദ് മുഷ്‌താഖ് അലി ട്രോഫി ട്വന്‍റി 20 ക്രിക്കറ്റില്‍ നാണക്കേട്. കേരളത്തിനെതിരെ മുംബൈക്കായി പന്തെറിഞ്ഞ് നാല് ഓവറില്‍ 69 റണ്‍സ് വഴങ്ങിയ ഷര്‍ദ്ദുല്‍ ടൂര്‍ണമെന്‍റിന്‍റെ ചരിത്രത്തിലെ മോശം ബൗളിംഗിന്‍റെ റെക്കോര്‍ഡിന് ഒപ്പമെത്തി. കുറച്ച് മാത്രം ദിവസങ്ങള്‍ക്ക് മുമ്പ് ഹരിയാനക്കെതിരെ 69 റണ്‍സ് വഴങ്ങിയ അരുണാചല്‍ പ്രദേശ് ബൗളര്‍ രമേശ് രാഹുലാണ് നാണക്കേടിന്‍റെ ഈ പട്ടികയില്‍ തലപ്പത്തുള്ള മറ്റൊരാള്‍. 

മത്സരത്തില്‍ കേരളത്തിന്‍റെ മധ്യനിര ബാറ്റര്‍ സല്‍മാന്‍ നിസാറിന്‍റെ ബാറ്റിന്‍റെ ചൂടറിഞ്ഞാണ് മുംബൈ പേസറായ ഷര്‍ദ്ദുല്‍ താക്കൂര്‍ നാണംകെട്ടത്. കേരള ഇന്നിംഗ്‌സിലെ ആദ്യ ഓവറിലെ നാലാം പന്തില്‍ ക്യാപ്റ്റനും വെടിക്കെട്ട് വീരനുമായ സ‌ഞ്ജു സാംസണെ പുറത്താക്കി നല്ല തുടക്കം ഷര്‍ദ്ദുല്‍ നേടി. ബൗണ്ടറി നേടിയതിന് പിന്നാലെ സഞ‌്ജുവിനെ എഡ്‌ജാക്കി വിക്കറ്റിലേക്ക് പന്ത് പായിച്ച് പുറത്താക്കുകയായിരുന്നു ഷര്‍ദ്ദുല്‍ താക്കൂര്‍. എന്നാല്‍ മത്സരം പുരോഗമിക്കുംതോറും ഷര്‍ദ്ദുല്‍ അടിവാങ്ങിക്കൂട്ടിക്കൊണ്ടിരുന്നു. ഒടുവില്‍ കനത്ത നാണക്കേടും പേരിലായി.

കേരള ഇന്നിംഗ്‌സിലെ 20-ാം ഓവറില്‍ സല്‍മാന്‍ നിസാര്‍ ഷര്‍ദ്ദുല്‍ താക്കൂറിനെ മൂന്ന് സിക്‌സിനും ഒരു ഫോറിനും പായിച്ചു. ഇതോടെ താരം തന്‍റെ നാലോവറില്‍ ഒരു വിക്കറ്റ് മാത്രം നേടി 69 റണ്‍സ് വിട്ടുകൊടുക്കുന്ന നിലയിലായി. 17.25 ആയിരുന്നു താരത്തിന്‍റെ ഇക്കോണമി. ഇന്ത്യന്‍ സീനിയര്‍ ടീമിനായി കളിച്ച പരിചയമോ ഐപിഎല്‍ അനുഭവമോ ഷര്‍ദ്ദുലിന് തുണയായില്ല. അതേസമയം ഷര്‍ദ്ദുല്‍ താക്കൂറിനെതിരെ ഇന്നിംഗ്‌സിലെ അവസാന പന്തില്‍ സിക്‌സര്‍ നേടിയ സല്‍മാന്‍ കേരളത്തെ 235 റണ്‍സില്‍ എത്തിക്കുകയും വ്യക്തിഗത സ്കോര്‍ 99* ആക്കുകയും ചെയ്തു. 

Read more: മുംബൈയെ എറിഞ്ഞ് തീര്‍ത്തു; കേരളത്തിന് 43 റണ്‍സ് ജയം, നിധീഷ് എംഡിക്ക് നാല് വിക്കറ്റ്, സല്‍മാന്‍ നിസാര്‍ ഹീറോ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം


 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

റിങ്കു ഹീറോ; സൂപ്പര്‍ ഓവറില്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ മറികടന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്
താളം തെറ്റിക്കാനില്ല! ധോണി കായികക്ഷമത വീണ്ടെടുത്തെങ്കിലും; ഉടന്‍ കളിക്കളത്തിലേക്ക് ഇറങ്ങിയേക്കില്ല