
ദുബായ്: ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറിലെ ഇന്ത്യാ-പാക്കിസ്ഥാന്‍ മത്സരത്തില്‍ തന്‍റെ മകള്‍ ഗ്യാലറിയിലിരുന്ന് വീശിയത് ഇന്ത്യന്‍ പതാകയെന്ന് വെളിപ്പെടുത്തി പാക് മുന്‍ നായകന്‍ ഷഹീദ് അഫ്രീദി. ഇന്ത്യാ-പാക് മത്സരത്തിന് സ്റ്റേഡിയത്തിലെത്തിയത് 90 ശതമാനവും ഇന്ത്യന്‍ ആരാധകരായിരുന്നുവെന്നും പാക് ടെലിവിഷന്‍ ചാനലായ സാമ ടിവിയിലെ ചര്‍ച്ചക്കിടെ അഫ്രീദി പറഞ്ഞു.
സൂപ്പര്‍ ഫോറിലെ ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരം കാണാനെത്തിയവരില്‍ 10 ശതമാനം പാക്കിസ്ഥാന്‍ ആരാധകരെ ഉണ്ടായിരുന്നുള്ളൂവെന്ന് എന്‍റെ ഭാര്യ പറഞ്ഞിരുന്നു. സ്റ്റേഡിയത്തില്‍ 90 ശതമാനവും ഇന്ത്യന്‍ ആരാധകരായിരുന്നു. സ്റ്റേഡിയത്തില്‍ പാക്കിസ്ഥാന്‍ പതാക എവിടെയും കിട്ടാനില്ലായിരുന്നു. അതുകൊണ്ടുതന്നെ എന്‍റെ ഇളയ മകള്‍ സ്റ്റേഡിയത്തിലിരുന്ന് വീശിയത് ഇന്ത്യന്‍ പതാകയായിരുന്നു. ഇതിന്‍റെ വീഡിയോ എനിക്ക് കിട്ടി. പക്ഷെ അത് സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വിടണോ എന്ന ആലോചനയിലാണ് ഞാനിപ്പോള്‍-അഫ്രീദി പറഞ്ഞു.
പാക് മുന്‍ നായകന്‍ കൂടിയായ അഫ്രീദിക്ക് അഞ്ച് പെണ്‍മക്കളാണുള്ളത് അക്സ, അന്‍ഷ, അജ്‌വ, അസ്മാറ, ആര്‍വ എന്നിങ്ങനെ മക്കളുടെ പേരുകള്‍. ഇതില്‍ അന്‍ഷയുമായി പാക് പേസര്‍ ഷഹീന്‍ അഫ്രീദിയുടെ വിവാഹ നിശ്ചയം കഴിഞ്ഞു.
ഈ കളി കൊണ്ട് പാക്കിസ്ഥാന് ഗുണമില്ല; ബാബറിനും റിസ്‌വാനും ഫഖറിനുമെതിരെ ആഞ്ഞടിച്ച് അക്തര്‍
സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ അവസാന ഓവര്‍ വരെ ആവേശം നീണ്ട പോരാട്ടത്തില്‍ പാക്കിസ്ഥാന്‍ ഒരു പന്ത് ബാക്കി നിര്‍ത്തി ഇന്ത്യയെ തോല്‍പ്പിച്ചിരുന്നു. ഇന്ത്യ ഉയര്‍ത്തിയ 182 റണ്‍സ് വിജയലക്ഷ്യം മുഹമ്മദ് റിസ്‌വാന്‍റെ അര്‍ധസെഞ്ചുറി(51 പന്തില്‍ 71) കരുത്തില്‍ പാക്കിസ്ഥാന്‍ 19.5 ഓവറില്‍ മറികടന്നിരുന്നു. ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യ പാക്കിസ്ഥാനെ തോല്‍പ്പിച്ചിരുന്നു.
പാക്കിസ്ഥാനോട് തോറ്റതിന് പിന്നാലെ ശ്രീലങ്കയോടും തോറ്റ ഇന്ത്യ ഫൈനല്‍ കാണാതെ പുറത്തായി. ഇന്ത്യക്ക് പുറമെ അവസാന ഓവര്‍ ത്രില്ലറില്‍ അഫ്ഗാനിസ്ഥാനെയും കീഴടക്കി ഫൈനലിലെത്തിയ പാക്കിസ്ഥാന്‍ സൂപ്പര്‍ ഫോറിലെ മൂന്ന് കളികളും ജയിച്ചെത്തിയ ശ്രീലങ്കയോട് അടിയറവ് പറഞ്ഞിരുന്നു.
ഇന്നലെ നടന്ന ഫൈനലില്‍ ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ശ്രീലങ്ക ഭാനുക രജപക്സെയുടെയും വാനിന്ദു ഹസരങ്കയുടെയും ചമിക കരുണരത്നെയുടെയും ബാറ്റിംഗ് മികവില്‍ 20 ഓവറില്‍ 170 റണ്‍സെടുത്തു. രജപക്സെ 45 പന്തില്‍ പുറത്താകാതെ 71 റണ്‍സടിച്ച് ലങ്കയുടെ ടോപ് സ്കോററായി.മറുപടി ബാറ്റിംഗില്‍ . 93-2 എന്ന മികച്ച നിലയിലെത്തിയിട്ടും പാക്കിസ്ഥാന് 20 ഓവറില്‍ 147 റണ്‍സിലെത്താനെ കഴിഞ്ഞുള്ളു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!