ഈ കോംബിനേഷന്‍ വിയജിക്കുമെന്ന് തോന്നുന്നില്ല. പാക്കിസ്ഥാന് പരിഹരിക്കേണ്ടതായി നിരവധി പ്രശ്നങ്ങളുണ്ട്. ഫഖര്‍, ഇഫ്തിഖര്‍, ഖുഷ്ദില്‍ എല്ലാവരും അഴരുടെ പ്രകടനങ്ങളെ ഒന്ന് വിലയിരുത്തണം. അതുപോലെ റിസ്‌വാന്‍, 50 പന്തില്‍ 50 റണ്‍സെടുക്കുന്ന പരിപാടി ഇനി നടക്കില്ല, അതുകൊണ്ട് പാക്കിസ്ഥാന് യാതൊരു ഗുണവുമില്ല, ശ്രീലങ്കക്ക് എല്ലാ ആശംസകളും, എന്തൊരു ടീമാണ് അവരുടേത് എന്നായിരുന്നു അക്തറിന്‍റെ ട്വീറ്റ്.

കറാച്ചി: ഏഷ്യാ കപ്പ് ഫൈനലില്‍ ശ്രീലങ്കയോട് തോറ്റതിന് പിന്നാലെ പാക്കിസ്ഥാന്‍ നായകന്‍ ബാബര്‍ അസമിനും ഓപ്പണര്‍ മുഹമ്മദ് റിസ്‌വാനും ബാറ്റര്‍ ഫഖര്‍ സമനുമെടിതെ ആഞ്ഞടിച്ച് മുന്‍ പാക് താരം ഷൊയൈബ് അക്തര്‍. ബാബറും അക്തറും മറക്കാനാഗ്രഹിക്കുന്ന ഏഷ്യാ കപ്പാവും ഇതെന്നും 50 പന്തില്‍ 50 റണ്‍സെടുക്കുന്ന റിസ്‌വാന്‍റെ പ്രകടനം കൊണ്ട് പാക്കിസ്ഥാന് ഗുണമൊന്നുമില്ലെന്നും അക്തര്‍ തുറന്നടിച്ചു.

ഈ കോംബിനേഷന്‍ വിയജിക്കുമെന്ന് തോന്നുന്നില്ല. പാക്കിസ്ഥാന് പരിഹരിക്കേണ്ടതായി നിരവധി പ്രശ്നങ്ങളുണ്ട്. ഫഖര്‍, ഇഫ്തിഖര്‍, ഖുഷ്ദില്‍ എല്ലാവരും അഴരുടെ പ്രകടനങ്ങളെ ഒന്ന് വിലയിരുത്തണം. അതുപോലെ റിസ്‌വാന്‍, 50 പന്തില്‍ 50 റണ്‍സെടുക്കുന്ന പരിപാടി ഇനി നടക്കില്ല, അതുകൊണ്ട് പാക്കിസ്ഥാന് യാതൊരു ഗുണവുമില്ല, ശ്രീലങ്കക്ക് എല്ലാ ആശംസകളും, എന്തൊരു ടീമാണ് അവരുടേത് എന്നായിരുന്നു അക്തറിന്‍റെ ട്വീറ്റ്.

Scroll to load tweet…
Scroll to load tweet…

മുഹമ്മദ് റിസ്‌വാന്‍ അര്‍ധസെഞ്ചുറി നേടിയെങ്കിലും 49 പന്തിലാണ് 55 റണ്‍സെടുത്തത്. റിസ്‌വാന്‍റെ മെല്ലെപ്പോക്ക് അവസാന ഓവറുകളില്‍ പാക് ബാറ്റര്‍മാരെ സമ്മര്‍ദ്ദത്തിലാക്കി. വാനിന്ദു ഹസരങ്കക്കെതിരെ അടിച്ചു കളിക്കാനുള്ള ശ്രമത്തില്‍ പാക്കിസ്ഥാന് മൂന്ന് വിക്കറ്റുകള്‍ ഒരോവറില്‍ നഷ്ടമാകുകയും ചെയ്തു. അഞ്ച് റണ്‍സെടുത്ത ബാബര്‍ അസം പുറത്തായശേഷം വണ്‍ ഡൗണായി ക്രീസിലെത്തിയ ഫഖര്‍ സമന്‍ ഗോള്‍ഡന്‍ ഡക്കായപ്പോള്‍ റിസ്‌വാനൊപ്പം പിടിച്ചു നിന്ന ഇഫ്തിഖര്‍ അഹമ്മദ് 31 പന്തിലാണ് 32 റണ്‍സെടുത്തത്. ഖുഷ്ദില്‍ ഷാ ആകട്ടെ നാലു പന്തില്‍ രണ്ട് റണ്‍സെടുത്ത് നിര്‍ണായക ഘട്ടത്തില്‍ പുറത്താവുകയും ചെയ്തു.

'പാക്കിസ്ഥാന്‍റെ മുത്താണിവന്‍'; നസീം ഷായുടെ പ്രകടനത്തിന് മുന്നില്‍ ക്ലീന്‍ ബൗള്‍ഡായി നടി സുര്‍ഭി ജ്യോതി

ഇന്നലെ നടന്ന ഏഷ്യാ കപ്പ് ഫൈനലില്‍ ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ശ്രീലങ്ക 58-5ലേക്ക് കൂപ്പുകുത്തിയിരുന്നു. പത്തോവര്‍ പിന്നിട്ടപ്പോള്‍ 67-5 ആയിരുന്നു ലങ്കയുടെ സ്കോര്‍. അവസാന പത്തോവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 103 റണ്‍സാണ് ലങ്ക അടിച്ചു കൂട്ടിയത്. ഭാനുക രജപക്സെയും വാനിന്ദു ഹസരങ്കയും ചമിക കരുണരത്നെയും ചേര്‍ന്നാണ് ലങ്കയെ 170ല്‍ എത്തിച്ചത്. രജപക്സെ 45 പന്തില്‍ പുറത്താകാതെ 71 റണ്‍സടിച്ച് ലങ്കയുടെ ടോപ് സ്കോററായി.

മറുപടി ബാറ്റിംഗില്‍ പത്തോവര്‍ പിന്നിടുമ്പോള്‍ പാക്കിസ്ഥാനും 67-2 എന്ന സ്കോറിലായിരുന്നു. ആദ്യ പന്തെറിയും മുമ്പെ വൈഡിലൂടെയും നോ ബോളിലൂടെയും ഒമ്പത് എക്സ്ട്രാ റണ്ണുകള്‍ ലങ്ക വഴങ്ങിയിരുന്നു. 93-2 എന്ന മികച്ച നിലയിലെത്തിയിട്ടും പാക്കിസ്ഥാന് 20 ഓവറില്‍ 147 റണ്‍സിലെത്താനെ കഴിഞ്ഞുള്ളു.