പഞ്ചാബ് ടി20 കപ്പ്: 64 പന്തില്‍ 173 റണ്‍സ് അടിച്ചെടുത്ത് നമന്‍ ധിര്‍; അമൃത്സര്‍ സൂൂര്‍മാസിന് തകര്‍പ്പന്‍ ജയം

Published : Sep 08, 2026, 08:00 PM IST
Naman Dhir

Synopsis

ഷെര്‍-ഇ-പഞ്ചാബ് ടി20 കപ്പില്‍ അമൃത്സര്‍ സൂര്‍മാസ് താരം നമാന്‍ ധിര്‍ മൊഹാലി കിങ്‌സിനെതിരെ വെടിക്കെട്ട് പ്രകടനം കാഴ്ചവെച്ചു. വെറും 64 പന്തില്‍ 173 റണ്‍സ് അടിച്ചെടുത്ത താരത്തിന്റെ മികവില്‍ അമൃത്സര്‍ 67 റണ്‍സിന്റെ വിജയം സ്വന്തമാക്കി.

മൊഹാലി: ഷെര്‍-ഇ-പഞ്ചാബ് ടി20 കപ്പില്‍ റെക്കോര്‍ഡ് പ്രകടനവുമായി അമൃത്സര്‍ സൂര്‍മാസ് താരം നമാന്‍ ധിര്‍. മൊഹാലി കിങ്‌സിനെതിരായ മത്സരത്തില്‍ വെറും 64 പന്തില്‍ 173 റണ്‍സ് അടിച്ചുകൂട്ടി നമാന്‍ ധിര്‍ ഞെട്ടിച്ചു. താരത്തിന്റെ തകര്‍പ്പന്‍ പ്രകടനത്തിന്റെ മികവില്‍ അമൃത്സര്‍ 67 റണ്‍സിന്റെ വലിയ വിജയമാണ് സ്വന്തമാക്കിയത്. ബാറ്റിംഗിന് പുറമെ പന്തുകൊണ്ട് 2 വിക്കറ്റും വീഴ്ത്തിയ താരം മാന്‍ ഓഫ് ഓഫ് ദി മാച്ച് പുരസ്‌കാരവും സ്വന്തമാക്കി.

ആദ്യം ബാറ്റ് ചെയ്ത അമൃത്സര്‍ നിശ്ചിത 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 279 റണ്‍സിന്റെ കൂറ്റന്‍ സ്‌കോറാണ് പടുത്തുയര്‍ത്തിയത്. തുടക്കം മുതല്‍ ആക്രമണ ബാറ്റിംഗ് പുറത്തെടുത്ത നമാന്‍ ധിര്‍ മൊഹാലി ബൗളര്‍മാരെ പൂര്‍ണ്ണമായി തകര്‍ത്തു. 19 പന്തില്‍ അര്‍ദ്ധസെഞ്ചുറിയും 39 പന്തില്‍ സെഞ്ചുറിയും പൂര്‍ത്തിയാക്കിയ താരം, ഒടുവില്‍ 64 പന്തില്‍ 16 ഫോറുകളുടെയും 12 സിക്‌സറുകളുടെയും അകമ്പടിയോടെയാണ് 173 റണ്‍സെടുത്തത്. ജഷന്‍പ്രിത് സിംഗ് (41) അമൃത്സറിനായി ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു.

മൊഹാലിയുടെ പടയോട്ടം വിഫലം

280 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ മൊഹാലി കിങ്‌സ് പൊരുതിനോക്കിയെങ്കിലും വിജയം കാണാനായില്ല. അന്‍മോല്‍പ്രീത് സിംഗ് (52), ജസ്‌കരന്‍വീര്‍ പോള്‍ (76) എന്നിവര്‍ മികച്ച രീതിയില്‍ ബാറ്റ് വീശി പ്രതീക്ഷ നല്‍കിയെങ്കിലും കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീണത് അവര്‍ക്ക് തിരിച്ചടിയായി. നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സ് എടുക്കാനേ മൊഹാലിക്കായുള്ളൂ. അമൃത്സറിനായി ബോളിംഗിലും തിളങ്ങിയ നമാന്‍ ധീര്‍ 2 വിക്കറ്റുകള്‍ വീഴ്ത്തി വിജയം പൂര്‍ണമാക്കി. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിന് വേണ്ടി കളിക്കുന്ന താരമാണ് ധിര്‍.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ജമ്മു കശ്മീരിനെതിരെയുള്ള പരിശീലന മത്സരങ്ങള്‍ക്കുള്ള കേരള ടീമിനെ വിഷ്ണു വിനോദ് നയിക്കും
ദുലീപ് ട്രോഫി ഫൈനല്‍: ഷമിക്ക് രണ്ട് വിക്കറ്റ്, തകര്‍ച്ച നേരിട്ട് സൗത്ത് സോണ്‍; ഈസ്റ്റ് സോണ്‍ ഡ്രൈവിംഗ് സീറ്റില്‍