ബുമ്ര പിന്നില്‍, പര്‍പ്പിള്‍ ക്യാപ്പിന് പുതിയ അവകാശി! റണ്‍വേട്ടയില്‍ സഞ്ജുവിന് തിരിച്ചടി, പരാഗിന് മുന്നേറ്റം

Published : May 03, 2024, 09:07 AM ISTUpdated : May 03, 2024, 09:11 AM IST
ബുമ്ര പിന്നില്‍, പര്‍പ്പിള്‍ ക്യാപ്പിന് പുതിയ അവകാശി! റണ്‍വേട്ടയില്‍ സഞ്ജുവിന് തിരിച്ചടി, പരാഗിന് മുന്നേറ്റം

Synopsis

10 മത്സരങ്ങളില്‍ 385 റണ്‍സാണ് സഞ്ജു നേടിയത്. സഞ്ജുവിനെ മറികടന്ന് ഹൈദരാബാദ് താരം ട്രാവിസ് ഹെഡ് ഏഴാം സ്ഥാനത്തെത്തി.

ചെന്നൈ: ഐപിഎല്ലില്‍ റണ്‍വേട്ടക്കാരില്‍ നാലാം സ്ഥാനത്തേക്ക് കുതിച്ച് രാജസ്ഥാന്‍ റോയല്‍സ് താരം റിയാന്‍ പരാഗ്. 10 മത്സങ്ങളില്‍ (9 ഇന്നിംഗ്‌സ്) 409 റണ്‍സാണ് പരാഗിന്റെ സമ്പാദ്യം. ഇന്നലെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ 49 പന്തില്‍ 77 റണ്‍സ് നേടിയതോടെയാണ് പരാഗ് നാലാം സ്ഥാനത്തേക്ക് കയറിയത്. അതേ സമയം, രാജസ്ഥാന്‍ ക്യാപ്റ്റന്‍ സഞ്ജു തിരിച്ചടി നേരിട്ടു. ഹൈദരാബാദിനെതിരെ പൂജ്യത്തിന് പുറത്തായ താരം ഒമ്പതാം സ്ഥാനത്താണിപ്പോള്‍. 

10 മത്സരങ്ങളില്‍ 385 റണ്‍സാണ് സഞ്ജു നേടിയത്. സഞ്ജുവിനെ മറികടന്ന് ഹൈദരാബാദ് താരം ട്രാവിസ് ഹെഡ് ഏഴാം സ്ഥാനത്തെത്തി. ഒമ്പത് മത്സരങ്ങളില്‍ 396 റണ്‍സാണ് ഹെഡ് നേടിയത്. ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നായകന്‍ റുതുരാജ് ഗെയ്ക്വാദ് ആണ് 509 റണ്‍സുമായി ഒന്നാം സ്ഥാനത്ത് തുടരുന്നു. കഴിഞ്ഞ ദിവസം റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു താരം വിരാട് കോലിയെ (500) രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളാന്‍ റുതുരാജിന് സാധിച്ചിരുന്നു. ഇരുവരും പത്ത് മത്സരങ്ങള്‍ പൂര്‍ത്തിയാക്കി. 

സായ് സുദര്‍ശന്‍ (418) മൂന്നാം സ്ഥാനത്തുണ്ട്. തൊട്ടുപിന്നില്‍ പരാഗ്. കെ എല്‍ രാഹുല്‍ (406), റിഷഭ് പന്ത് (398) എന്നിവരാണ് അഞ്ചും ആറും സ്ഥാനങ്ങളില്‍. ഏഴാമന്‍ ട്രാവിസ് ഹെഡ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഫിള്‍ സാള്‍ട്ട് 392 റണ്‍സുമായി സഞ്ജുവിന് മുന്നില്‍ എട്ടാം സ്ഥാനത്താണ്. ഹൈദരാബാദിനെതിരെ 34 റണ്‍സടിച്ചാല്‍ സഞ്ജുവിന് വീണ്ടും ടോപ് ത്രീയില്‍ തിരിച്ചെത്താന്‍ അവസരമുണ്ടായിരുന്നു. ഒമ്പത് മത്സരങ്ങളില്‍ 372 റണ്‍സ് നേടിയ സുനില്‍ നരെയ്‌നാണ് പത്താം സ്ഥാനത്ത്.

തോല്‍വിയില്‍ സ്വയം പഴിച്ച് സഞ്ജു! പുറത്താവാനുള്ള കാരണം വ്യക്തമാക്കി രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍

അതേസമയം, വിക്കറ്റ് വേട്ടക്കാര്‍ക്കുള്ള പര്‍പ്പിള്‍ ക്യാപ് പട്ടികയും മാറ്റം വന്നു. ഹൈദരാബാദിന്റെ ടി നടരാജനാണ് നിലവില്‍ പര്‍പ്പിള്‍ ക്യാപ്പിന് അവകാശി. എട്ട് മത്സരങ്ങള്‍ മാത്രം കളിച്ച നടരാജന്‍ 15 വിക്കറ്റാണ് വീഴ്ത്തിയത്. 19.13 ശരാശരിയിലാണ് നേട്ടം. ഇന്നലെ രാജസ്ഥാന്‍ റോയല്‍സിനെതിരെ രണ്ട് വീഴ്ത്തിരുന്നു താരം. 10 മത്സരങ്ങളില്‍ 14 വിക്കറ്റ് വീഴ്ത്തിയ ജസ്പ്രിത് ബുമ്ര രണ്ടാം സ്ഥാനത്ത്. മുസ്തഫിസുര്‍ റഹ്മാന്‍, ഹര്‍ഷല്‍ പട്ടേല്‍ എന്നിവര്‍ക്കും 14 വിക്കറ്റ് വീതമുണ്ട്.

PREV
click me!

Recommended Stories

അഭിഷേകോ ബുമ്രയോ അല്ല, ടി20 ലോകകപ്പില്‍ ഇന്ത്യയുടെ 'എക്സ്' ഫാക്ടറാകുന്ന താരത്തെ പ്രവചിച്ച് ഇര്‍ഫാന്‍ പത്താന്‍
സൂപ്പര്‍ ലീഗ് പ്രതീക്ഷ അവസാനിച്ചു, സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ സഞ്ജുവില്ലാതെ കേരളം നാളെ ആസമിനെതിരെ