
ഹൈദരാബാദ്: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണെ സംബന്ധിച്ചിടത്തോളം നിരാശപ്പെടുത്തുന്ന ദിവസമായിരുന്നി ഇന്നലെ. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ നേരിട്ട മൂന്നാം പന്തില്‍ തന്നെ സഞ്ജു മടങ്ങി. റണ്‍സൊന്നുമെടുക്കാന്‍ സഞ്ജുവിന് സാധിച്ചിരുന്നില്ല. െൈഹദരാബാദ് ഉയര്‍ത്തിയ 202 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന്‍ ഒരു റണ്ണിന് പരാജയപ്പെടുകയും ചെയ്തു. റിയാന്‍ പരാഗ് (49 പന്തില്‍ 77), യശസ്വി ജയ്‌സ്വാള്‍ (40 പന്തില്‍ 67) എന്നിവരുടെ ഇന്നിംഗ്‌സാണ് രാജസ്ഥാന് പ്രതീക്ഷ നല്‍കിയത്.
സീസണില്‍ രാജസ്ഥാാന്റെ രണ്ടാം പരാജയമാണിത്. പത്ത് മത്സരങ്ങളില്‍ എട്ട് ജയവുമായി ഒന്നാമതുണ്ട് ഇപ്പോഴും രാജസ്ഥാന്‍. 16 പോയിന്റാണ് ടീമിനുള്ളത്. തോല്‍വിക്ക് സഞ്ജു സ്വയം കുറ്റപ്പെടുത്തുകയാണുണ്ടായത്. സഞ്ജു പറഞ്ഞതിങ്ങനെ... ''ഈ സീസണില്‍ ഞങ്ങള്‍ വളരെ ത്രില്ലിംഗായ ചില മത്സരങ്ങള്‍ കളിച്ചു. അവയില്‍ രണ്ടെണ്ണം വിജയിച്ചു, ഈ മത്സരത്തില്‍ പരാജയം സമ്മതിക്കേണ്ടിവന്നു. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ബൗളര്‍മാര്‍ക്കാണ് മുഴുവന്‍ ക്രഡിറ്റും. മത്സരത്തില്‍ പുതിയ പന്തുകള്‍ക്കെതിരെ ബാറ്റ് ചെയ്യാന്‍ ബുദ്ധിമുട്ടായിരുന്നു. പന്ത് പഴകിയപ്പോള്‍ കാര്യങ്ങള്‍ കുറച്ച് എളുപ്പമായി. യുവതാരങ്ങളായ യശസ്വി ജയ്‌സ്വാളും റിയാന്‍ പരാഗും നന്നായി കളിച്ചു. ഞാനും ജോസ് ബട്‌ലറും പവര്‍പ്ലേയില്‍ പുറത്തായത് തിരിച്ചടിച്ചു. എന്നാല്‍ പരാഗിനും ജയ്‌സ്വാളിനും കാര്യങ്ങള്‍ നന്നായി മുന്നോട്ട് കൊണ്ടുപോകാന്‍ സാധിച്ചു.'' സഞ്ജു പറഞ്ഞു.
ഹൈദരാബാദില്‍ നടന്ന മത്സരത്തില്‍ ഒരു റണ്ണിനായിരുന്നു രാജസ്ഥാന്റെ തോല്‍വി. ഹൈദരാബാദ് 202 റണ്‍സ് വിജയലക്ഷ്യമാണ് മുന്നോട്ടു വച്ചത്. നിതീഷ് റെഡ്ഡി (42 പന്തില്‍ 76), ട്രാവിസ് ഹെഡ് (44 പന്തില്‍ 58) എന്നിവരുടെ ഇന്നിംഗ്സാണ് മികച്ച സ്‌കോറിലേക്ക് നയിച്ചത്. മറുപടി ബാറ്റിംഗില്‍ രാജസ്ഥാന് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സെടുക്കാനാണ് സാധിച്ചത്. റോവ്മാന്‍ പവല്‍ (15 പന്തില്‍ 27) വിജയത്തിനടുത്ത് എത്തിച്ചെങ്കിലും ഭുവനേശ്വര്‍ കുമാറിന്റെ അവസാന പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. തോറ്റതോടെ രാജസ്ഥാന്‍ പ്ലേ ഓഫിന് വേണ്ടി കാത്തിരിക്കണം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!