ഹാര്‍ദിക്കിന് കാമുകിയുടെ സ്‌നേഹചുംബനം; ചിത്രം പങ്കുവച്ച് നടാഷ

Published : May 26, 2020, 10:40 AM IST
ഹാര്‍ദിക്കിന് കാമുകിയുടെ സ്‌നേഹചുംബനം; ചിത്രം പങ്കുവച്ച് നടാഷ

Synopsis

ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യയുമൊത്തുള്ള മനോഹര നിമിഷം പങ്കുവച്ച് കാമുകിയും നടിയുമായി നടാഷ സ്റ്റാന്‍കോവിച്ച്. സോഷ്യല്‍ മീഡിയയില്‍ ആക്റ്റീവായ നടാഷ ഇന്‍സ്റ്റഗ്രാമിലാണ് ചിത്രം പങ്കുവച്ചത്.

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യയുമൊത്തുള്ള മനോഹര നിമിഷം പങ്കുവച്ച് കാമുകിയും നടിയുമായി നടാഷ സ്റ്റാന്‍കോവിച്ച്. സോഷ്യല്‍ മീഡിയയില്‍ ആക്റ്റീവായ നടാഷ ഇന്‍സ്റ്റഗ്രാമിലാണ് ചിത്രം പങ്കുവച്ചത്. തന്റെ കാമുകി കവിളില്‍ നല്‍കുന്ന സ്‌നേഹചുംബനം ഒരു പുഞ്ചിരിയോടെ ആസ്വദിക്കുകയാണ് പാണ്ഡ്യ ചിത്രത്തില്‍. പാണ്ഡ്യ തന്നെയാണ് ഈ റൊമാന്റിക് സെല്‍ഫി ഫോണില്‍ പകര്‍ത്തിയത്.

അഭിനയസാധ്യകള്‍ തേടി മുംബൈയിലെത്തിയ സൈബീരിയന്‍ സ്വദേശിയാണ് നടാഷ. ഈ വര്‍ഷം ജനുവരി ഒന്നിനാണ് നടാഷയുമായി പ്രണയിത്തിലാണെന്ന് പാണ്ഡ്യ വെളിപ്പെടുത്തിയത്. ഏതാനും സിനിമകളിലെ നൃത്ത രംഗങ്ങളില്‍ കയ്യടി നേടിയ നടാഷ, ബിഗ് ബോസില്‍ ഒരു മാസം താമസിച്ചതോടെയാണ് അറിയപ്പെടുന്നത്. 

പരിക്കിനെ തുടര്‍ന്ന് ദീര്‍ഘകാലമായി ടീമിന് പുറത്താണ് ഹാര്‍ദിക്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയുള്ള ഏകദിനത്തിലൂടെ തിരിച്ചുവരാന്‍ തീരുമാനിച്ചിരുന്നെങ്കിലും കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് പരമ്പര ഉപേക്ഷിച്ചു. കഴിഞ്ഞ സെപ്റ്റംബറില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടന്ന ട്വന്റി20 മത്സരത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഐസിസിക്ക് കനത്ത തിരിച്ചടി, ഇന്ത്യയും ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും ഒരുമിച്ചെതിര്‍ത്തു; ചാമ്പ്യൻസ് ലീഗ് ടി20 തിരികെ വരില്ല
ഇന്ത്യൻ താരങ്ങൾ മാപ്പ് പറയണമെന്ന നിബന്ധന തള്ളി, വേൾഡ് ചാമ്പ്യൻഷിപ്പ് ഓഫ് ലെജൻഡ്സിൽ നിന്ന് പാകിസ്ഥാൻ പിന്മാറി