വിരമിക്കലിന് ശേഷം ദേശീയ ടീമിലേക്ക് തിരികെയെത്തുന്ന ഇലിയറ്റിന് ആശംസകളുമായി മക്കല്ലം, പക്ഷേ...

Published : Apr 01, 2019, 01:15 PM IST
വിരമിക്കലിന് ശേഷം ദേശീയ ടീമിലേക്ക് തിരികെയെത്തുന്ന ഇലിയറ്റിന് ആശംസകളുമായി മക്കല്ലം, പക്ഷേ...

Synopsis

വിരമിക്കല്‍ പ്രഖ്യാപനത്തിന് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചുവരുന്ന ന്യൂസിലന്‍ഡ് താരം ഗ്രാന്റ് ഇലിയട്ടിന് ആശംസകള്‍ അറിയിച്ച് നഥാന്‍ മക്കല്ലം. ട്വിറ്ററിലാണ് താരം ആശംസകള്‍ അറിയിച്ചത്. എന്നാല്‍ മക്കല്ലം വിഡ്ഢി ദിനത്തില്‍ ഒപ്പിച്ച ചെറിയൊരു പണിയാണെന്ന് മാത്രം.

വെല്ലിങ്ടണ്‍: വിരമിക്കല്‍ പ്രഖ്യാപനത്തിന് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചുവരുന്ന ന്യൂസിലന്‍ഡ് താരം ഗ്രാന്റ് ഇലിയട്ടിന് ആശംസകള്‍ അറിയിച്ച് നഥാന്‍ മക്കല്ലം. ട്വിറ്ററിലാണ് താരം ആശംസകള്‍ അറിയിച്ചത്. എന്നാല്‍ മക്കല്ലം വിഡ്ഢി ദിനത്തില്‍ ഒപ്പിച്ച ചെറിയൊരു പണിയാണെന്ന് മാത്രം. മക്കല്ലത്തിന്റെ ട്വീറ്റ് പോസിറ്റീവായി എടുത്ത എലിയറ്റ്. വീണ്ടും ദേശീയ ജേഴ്‌സില്‍ കളിക്കാന്‍ ഒരുങ്ങുകയാണെന്ന് മറിച്ച് ട്വീറ്റും കൊടുത്തു. 

മുന്‍ ന്യൂസിലന്‍ഡ് സ്പിന്നര്‍ നഥാന്‍ മക്കല്ലത്തിന്റെ ട്വീറ്റ് ഇങ്ങനെ.. വിരമിക്കല്‍ പ്രഖ്യാപനത്തിന് ശേഷം ഗ്രാന്റ് ഇലിയറ്റ് ടീമിലേക്ക് തിരിച്ചെത്തുന്നത് കാത്തിരിക്കാന്‍ വയ്യ. ലോകകപ്പ് ടീമിലേക്ക് ലഭ്യമാവുമെന്നും മക്കല്ലം ട്വീറ്റില്‍ പറയുന്നു. 

മറുപടി ട്വീറ്റ് ഇങ്ങനെ... വീണ്ടും രാജ്യത്തിന് വേണ്ടി കളിക്കുന്നതിത് കാത്തിരിക്കാന്‍ വയ്യ. ട്വീറ്റ് വായിക്കാം...

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

പരമ്പര പിടിക്കാനുള്ള നിർണായക മത്സരത്തിൽ ഇംഗ്ലണ്ടിന് ടോസ്; രോഹിത് ശർമയിൽ കണ്ണ് നട്ട് ആരാധകർ, ഇന്ത്യൻ ടീമിൽ 3 മാറ്റം
ഭിന്നതയ്ക്ക് മുമ്പ്, പരിശീലകനായി ഗംഭീറിനെ കൊണ്ടുവന്നത് രോഹിത് തന്നെ; പുതിയ വെളിപ്പെടുത്തല്‍