
മുംബൈ: ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്സിനെ തോല്‍പ്പിച്ച് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു കിരീടം നേടിയെങ്കിലും മുന്‍ ഇന്ത്യൻ താരം നവജ്യോത് സിംഗ് സിദ്ദു തെരഞ്ഞെടുത്ത ഐപിഎല്‍ ടീമിന്‍റെ നായകനായത് മറ്റൊരു താരം. ഐപിഎല്ലില്‍ അഞ്ച് കഴിഞ്ഞ രണ്ട് സീസണിലും നായകന്‍ പോലുമല്ലാതിരുന്ന ഈ സീസണില്‍ ഭൂരിഭാഗം മത്സരങ്ങളിലും മുംബൈ ഇന്ത്യസിന്‍റെ ഇംപാക്ട് പ്ലേയറായി കളിച്ച രോഹിത് ശര്‍മയെ ആണ് സിദ്ധു തന്‍റെ ഐപിഎല്‍ ടീമിന്‍റെ നായകനായി തെരഞ്ഞെടുത്തത് എന്നതാണ് കൗതുകകരമായ കാര്യം. കഴിഞ്ഞ രണ്ട് സീസണുകളിലും രോഹിത്തിന് പകരം ഹാര്‍ദ്ദിക് പാണ്ഡ്യയാണ് മുംബൈ ഇന്ത്യൻസിനെ നയിച്ചിരുന്നത്.
രോഹിത്തിന് പുറമെ വിരാട് കോലിയും ജോസ് ബട്‌ലറും സിദ്ധുവിന്‍റെ ടീമിലിടം നേടിയപ്പോള്‍ പഞ്ചാബ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും പതിനൊന്നംഗ ടീമിലുണ്ട്. രോഹിത് ശര്‍മയും വിരാട് കോലിയുമാണ് സിദ്ധുവിന്‍റെ ടീമിന്‍റെ ഓപ്പണര്‍മാര്‍. മൂന്നാം നമ്പറില്‍ ബട്‌ലറും നാലാം നമ്പറില്‍ ശ്രേയസും ഇറങ്ങുമ്പോൾ നിക്കോളാസ് പുരാനും ഹാര്‍ദ്ദിക് പാണ്ഡ്യയുാണ് സിദ്ധുവിന്‍റെ ടീമിലെ ഫിനിഷര്‍മാര്‍.
ക്രുനാൽ പാണ്ഡ്യ സ്പിന്‍ ഓള്‍ റൗണ്ടറായി ടീമിലെത്തിയപ്പോള്‍ ചെന്നൈക്കായി തിളങ്ങിയ നൂര്‍ അഹമ്മദ് ആണ് രണ്ടാം സ്പിന്നര്‍. പേസര്‍മാരായി വിക്കറ്റ് വേട്ടയില്‍ മുന്നിലെത്തിയ പ്രസിദ്ധ് കൃഷ്ണയും ജോഷ് ഹേസല്‍വുഡും ജസ്പ്രീത് ബുമ്രയുമാണ് സിദ്ധുവിന്‍റെ ടീമിലുള്ളത്.
നവജ്യോത് സിംഗ് സിദ്ദു തെരഞ്ഞടുത്ത 2025ലെ ഐപിഎൽ ടീം: രോഹിത് ശർമ്മ (ക്യാപ്റ്റൻ), വിരാട് കോലി, ജോസ് ബട്‌ലർ, ശ്രേയസ് അയ്യർ, നിക്കോളാസ് പുരാൻ, ഹാർദിക് പാണ്ഡ്യ, ക്രുനാൽ പാണ്ഡ്യ, നൂർ അഹമ്മദ്, പ്രസിദ്ധ് കൃഷ്ണ, ജസ്പ്രീത് ബുമ്ര, ജോഷ് ഹേസൽവുഡ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക