
മുംബൈ: വെസ്റ്റ് ഇന്‍ഡീസ് ബാറ്റിംഗ് ഇതിഹാസം വിവിയന്‍ റിച്ചാര്‍ഡ്സുമായുള്ള വിവാഹം മുടങ്ങാനുള്ള കാരണം വെളിപ്പെടുത്തി ബോളിവുഡ് താരം നീന ഗുപ്ത. ശുഭാങ്കർ മിശ്രയുടെ പോഡ്‌കാസ്റ്റിന് നൽകിയ അഭിമുഖത്തിലാണ് റിച്ചാര്‍ഡ്സുമായുള്ള പ്രണയത്തെക്കുറിച്ചും വിവാഹം വേണ്ടെന്നു വെച്ചതിന്‍റെ കാരണത്തെക്കുറിച്ചും നീന മനസ്സ് തുറന്നത്.
വിവിയൻ റിച്ചാർഡ്‌സും നീനയും പ്രണയത്തിലായിരുന്ന സമയത്താണ് മകൾ മസാബ ഗുപ്ത ജനിക്കുന്നത്. എന്നാൽ അക്കാലത്ത് അവർ വിവാഹിതരാകാത്തതിനെക്കുറിച്ച് നീന ഗുപ്ത പറയുന്നത് ഇങ്ങനെയാണ്. ഞങ്ങൾ വിവാഹം കഴിക്കാത്തതിന് പിന്നിൽ തികച്ചും പ്രായോഗികമായ കാരണങ്ങളുണ്ടായിരുന്നു. ഒന്നുകിൽ എനിക്ക് എന്‍റെ ജോലി ഉപേക്ഷിച്ച് വെസ്റ്റ് ഇൻഡീസിലേക്ക് പോകേണ്ടി വരുമായിരുന്നു, അല്ലെങ്കിൽ അദ്ദേഹം കരിയർ ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് വരണം. ഇത് രണ്ടും അന്ന് അസാധ്യമായിരുന്നു. ഇതിന് പുറമെ റിച്ചാര്‍ഡ്സ് നേരത്തെ തന്നെ വിവാഹിതനായിരുന്നു എന്നതും മറ്റൊരു കാരണമായിരുന്നുവെന്ന് നീന പറഞ്ഞു.
നിങ്ങൾ തമ്മിൽ പ്രണയത്തിലായിരുന്നോ എന്ന ചോദ്യത്തിന് എനിക്കദ്ദേഹത്തോട് അന്ധമായ പ്രണയമായിരുന്നു, അദ്ദേഹത്തിന് എന്നോട് പ്രണയാമിരുന്നോ എന്ന് അദ്ദേഹത്തോട് തന്നെ ചോദിക്കൂ, എല്ലാവർക്കും അദ്ദേഹത്തോട് ചോദിക്കാൻ പേടിയാണ് എന്നായിരുന്നു നീനയുടെ തമാശരൂപേണയുള്ള മറുപടി. ഞങ്ങൾ പ്രണയത്തിലായിരുന്നു എന്നാണ് ഞാൻ കരുതുന്നത്. ചുരുങ്ങിയ കാലമേ ഒരുമിച്ചുണ്ടായിരുന്നുള്ളൂ എങ്കിലും അത് മനോഹരമായ നിമിഷങ്ങളായിരുന്നു. അന്ന് ഞാൻ പ്രണയത്തിൽ അന്ധയായിരുന്നു. ആ സമയത്ത് ആരും മാതാപിതാക്കളെ ശ്രദ്ധിക്കാറില്ലല്ലോ-നീന കൂട്ടിച്ചേർത്തു.
മസാബയെ പ്രസവിക്കാനുള്ള തീരുമാനം തന്‍റേതായിരുന്നുവെന്ന് നീന വ്യക്തമാക്കുന്നു. റിച്ചാര്‍ഡ്സിനോട് ഇതിനെക്കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹത്തിന് പൂർണ്ണ സമ്മതമായിരുന്നു. മസാബ തന്‍റെ മകളാണെന്ന് പരസ്യമായി അംഗീകരിക്കാൻ അദ്ദേഹം ഒരിക്കലും മടികാണിച്ചിട്ടില്ലെന്നും നീന വെളിപ്പെടുത്തി. എങ്കിലും ഒരു കുട്ടിയെ ഒറ്റയ്ക്ക് വളർത്തുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. മാസബയെ വളർത്താൻ റിച്ചാര്‍ഡ്സിൽ നിന്ന് സാമ്പത്തിക സഹായം സ്വീകരിച്ചിരുന്നില്ലെന്നും നീന പറഞ്ഞു.
എനിക്ക് ആരോടും പണം ചോദിക്കാൻ തോന്നിയില്ല. എനിക്ക് അത്രയേറെ ആത്മഭിമാനം ഉണ്ടായിരുന്നു. സിനിമാ ജീവിതം തിരഞ്ഞെടുത്ത് മുംബൈയിലേക്ക് വന്നത് മാതാപിതാക്കളുടെ ഇഷ്ടത്തിന് വിരുദ്ധമായാണ്. അതുകൊണ്ട് അവരോട് പോലും ഞാൻ പണം ചോദിക്കാറില്ലായിരുന്നു. അന്ന് താൻ പ്രണയത്തിൽ അന്ധയായിരുന്നുവെന്നും അതുകൊണ്ടാണ് മാതാപിതാക്കളുടെ വാക്ക് കേൾക്കാതെ ഇത്തരമൊരു തീരുമാനമെടുത്തതെന്നും നീന പറഞ്ഞു. എന്നാൽ ഒരു കുട്ടിയെ ഒറ്റയ്ക്ക് വളർത്തുന്നത് കുട്ടിയുടെ വളർച്ചയ്ക്ക് നല്ലതല്ലെന്നും അത് അമ്മയ്ക്കും കുട്ടിക്കും ഒരുപോലെ വെല്ലുവിളിയാണെന്നും നീന വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!