
പെര്‍ത്ത്: ടി20 ലോകകപ്പില്‍ നെതര്‍ലന്‍ഡ്‌സിനെതിരെ നിര്‍ണായക മത്സരത്തില്‍ പാകിസ്ഥാന് ടോസ് നഷ്ടം. പെര്‍ത്തില്‍ ടോസ് നേടിയ നെതര്‍ലന്‍ഡ്‌സ് ക്യാപ്റ്റന്‍ സ്‌കോട്ട് എഡ്വേര്‍ഡ്‌സ് ബാറ്റിംഗ് തിരഞ്ഞെടുത്തു. ഒരു മാറ്റവുമായിട്ടാണ് പാകിസ്ഥാന്‍ ഇറങ്ങുന്നത്. ഹൈദര്‍ അലിക്ക് പകരം ഫഖര്‍ സമാന്‍ ടീമിലെത്തി. നെതര്‍ലന്‍ഡ്‌സ് മൂന്ന് മാറ്റങ്ങള്‍ വരുത്തി. സ്റ്റീഫന്‍, ബ്രന്‍ഡന്‍ ഗ്ലോവര്‍, വാന്‍ ഡെര്‍ മെര്‍വെ എന്നിവര്‍ ടീമില്‍ തിരിച്ചെത്തി.
ആദ്യ രണ്ട് മത്സരങ്ങളും പരാജയപ്പെട്ട പാകിസ്ഥാന്‍ ഇതുവരെ പോയിന്റ് പട്ടികയില്‍ ഇടം നേടാന്‍ കഴിഞ്ഞിട്ടില്ല. ഇനിനുള്ള മൂന്ന് മത്സരങ്ങള്‍ ജയിച്ചാല്‍ പോലും മറ്റുടീമുകളുടെ ഫലം അറിഞ്ഞ ശേഷമെ പാകിസ്ഥാന് സെമിയിലേക്ക് കടക്കനാവൂ. ആദ്യ മത്സരത്തില്‍ പാകിസ്ഥാന്‍, ഇന്ത്യയോട് തോറ്റിരുന്നു. രണ്ടാം മത്സരത്തില്‍ സിംബാബ്‌വെ, പാകിസ്താനെ അട്ടിമറിച്ചിരുന്നു.
പാകിസ്ഥാന്‍: മുഹമ്മദ് റിസ്‌വാന്‍, ബാബര്‍ അസം, ഷാന്‍ മസൂദ്, ഫഖര്‍ സമാന്‍, ഇഫ്തിഖര്‍ അഹമ്മദ്, ഷദാബ് ഖാന്‍, മുഹമ്മദ് നവാസ്, മുഹമ്മദ് വസിം, ഷഹീന്‍ അഫ്രീദി, ഹാരിസ് റൗഫ്, നസീം ഷാ.
നെതര്‍ലന്‍ഡ്‌സ്: സ്റ്റീഫന്‍ മെയ്ബര്‍ഗ്, മാക്‌സ് ഒഡോഡ്, ബാസ് ഡീ ലീഡെ, കോളില്‍ അക്കെര്‍മാന്‍, ടോം കൂപ്പര്‍, സ്‌കോട്ട് എഡ്വേര്‍ഡ്‌സ്, വാന്‍ ഡര്‍ മെര്‍വെ, ടിം പ്രിങ്കിള്‍, ഫ്രെഡ് ക്ലാസന്‍, ബ്രന്‍ഡന്‍ ഗ്ലോവര്‍, പോള്‍ വാന്‍ മീകെരന്‍.
ബംഗ്ലാദേശിന് ജയം
ഗ്രൂപ്പില്‍ ഇന്ന് നടന്ന ആദ്യ മത്സരത്തില്‍ ബംഗ്ലാദേശ് ജയിച്ചിരുന്നു. സിംബാബ്‌വെയ്‌ക്കെതിരെ മൂന്ന് റണ്‍സിന്റെ ജയമാണ് ബംഗ്ലാദേശ് സ്വന്തമാക്കിയത്. 151 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന സിംബാബ്‌വെയ്ക്ക് 146 റണ്‍സെടുക്കാനാണ് സാധിച്ചത്. മൂന്ന് വിക്കറ്റ് വീതം നേടിയ ടസ്‌കിന്‍ അഹമ്മദ് ബംഗ്ലാദേശിനെ വിജയത്തിലേക്ക് നയിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചു. സിംബാബ്‌വെയുടെ ടോപ് സ്‌കോററായ സീന്‍ വില്യംസ് (64) 19-ാം ഓവറില്‍ റണ്ണൗട്ടായത് സിംബാബ്‌വെയ്ക്ക് തിരിച്ചടിയായി. നേരത്തെ, ബ്രിസ്‌ബേനില്‍ ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ ബംഗ്ലാദേശിന് നജ്മുല്‍ ഹുസൈന്‍ ഷാന്റോയുടെ (55 പന്തില്‍ 71) ഇന്നിംഗ്‌സാണ് തുണയായത്.