രോഹിത് ആരാധകരുടെ പവര്‍, രോഷം ഫലം കണ്ടു; സ്റ്റാര്‍ സ്പോര്‍ട്സിന്റെ പ്രിവ്യൂ കാര്‍ഡില്‍ നിന്ന് കോലിയെ വെട്ടി

Published : Nov 14, 2023, 06:56 PM IST
രോഹിത് ആരാധകരുടെ പവര്‍, രോഷം ഫലം കണ്ടു; സ്റ്റാര്‍ സ്പോര്‍ട്സിന്റെ പ്രിവ്യൂ കാര്‍ഡില്‍ നിന്ന് കോലിയെ വെട്ടി

Synopsis

ലോകകപ്പ് പ്രാധമിക റൗണ്ടിലെ ഒമ്പത് മത്സങ്ങളും ജയിച്ചത് രോഹിത്തിന്റെ നേതൃപാടവം കൊണ്ടെന്നും ആരാധകരുടെ വാദം. മറുവശത്ത് കോലിയാവട്ടെ ലോകകപ്പിലെ റണ്‍വേട്ടക്കാരില്‍ ഒന്നാമനാണ്. ഒമ്പത് മത്സരത്തില്‍ 594 റണ്‍സാണ് കോലി നേടിയത്.

മുംബൈ: ഇന്ത്യ - ന്യൂസിലന്‍ഡ് സെമി ഫൈനലിന് മുമ്പ് പുലിവാല് പിടിച്ച് സ്റ്റാര്‍ സ്‌പോര്‍ട്‌സ്. സ്റ്റാര്‍ സ്‌പോര്‍ട്‌സിനാണ് ഏകദിന ലോകകപ്പിന്റെ സംപ്രേഷണകാശം. ഓരോ മത്സരത്തിന് മുമ്പും പ്രിവ്യൂ കാര്‍ഡ് പുറത്തിറക്കാറുണ്ട്. സെമി ഫൈനലിന് മുമ്പ് പുറത്തിറക്കിയ പ്രിവ്യൂ കാര്‍ഡില്‍ നിന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ തഴഞ്ഞത് ആരാധകരെ ചൊടിപ്പിച്ചു. കാര്‍ഡില്‍ കിവീസ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണിനൊപ്പം ഉണ്ടായിരുന്നത് ഇന്ത്യയുടെ സീനിയര്‍ താരം വിരാട് കോലിയായിരുന്നു. 

പിന്നാലെ ആരാധക രോഷം ശക്തമായി. 'Shame On Star Sports' എക്സില്‍ (മുമ്പ് ട്വിറ്റര്‍) ട്രന്‍ഡിംഗ് ആവുകയും ചെയ്തു. രോഹിത്തിനെയാണ് കാര്‍ഡിഡില്‍ ഉള്‍പ്പെടുത്തേണ്ടതെന്ന ആവശ്യം ആരാധകര്‍ ഉന്നയിച്ചു. ലോകകപ്പിലൊന്നാകെ മനോഹരമായിട്ടാണ് രോഹിത് ടീമിനെ നയിച്ചതെന്നും ബാറ്റിംഗിലും നിര്‍ണായക സംഭാവന നല്‍കുന്നുവെന്ന് ആരാധകര്‍ തിരിച്ചടിച്ചു. ലോകകപ്പ് പ്രാധമിക റൗണ്ടിലെ ഒമ്പത് മത്സങ്ങളും ജയിച്ചത് രോഹിത്തിന്റെ നേതൃപാടവം കൊണ്ടെന്നും ആരാധകരുടെ വാദം. മറുവശത്ത് കോലിയാവട്ടെ ലോകകപ്പിലെ റണ്‍വേട്ടക്കാരില്‍ ഒന്നാമനാണ്. ഒമ്പത് മത്സരത്തില്‍ 594 റണ്‍സാണ് കോലി നേടിയത്.

ആരാധകരുടെ രോഷം ശക്തമായതോടെ സ്റ്റാര്‍ സ്‌പോര്‍ട്‌സിന് പ്രിവ്യൂ കാര്‍ഡ് പിന്‍വലിക്കേണ്ടി വന്നു. പകരം രോഹിത്തിന്റെ ചിത്രം വെക്കേണ്ടതായും വന്നു. സാധാരണ പ്രിവ്യൂ കാര്‍ഡുകളില്‍ ക്യാപ്റ്റന്മാരുടെ ചിത്രമാണ് വെക്കേണ്ടത്. ഇക്കാര്യവും രോഹിത് ആരാധകര്‍ ഓര്‍മിപ്പിക്കുന്നുണ്ട്. എക്‌സില്‍ വന്ന ചില പോസ്റ്റുകള്‍ വായിക്കാം...

അതേസമയം, നാളെ മുംബൈ വാംഖഡെ സ്‌റ്റേഡിയത്തിലാണ് മത്സരം. 2019ല്‍ ന്യൂസിലന്‍ഡിനോട് സെമി ഫൈനലില്‍ തോറ്റാണ് ഇന്ത്യ പുറത്താവുന്നത്. അതിനുള്ള പ്രതികാരം കൂടി കാണും ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ മനസലില്‍. രണ്ടാം സെമി ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മിലാണ്. നവംബര്‍ 19ന് അഹമ്മബാദാബ്, നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലാണ് ഫൈനല്‍.

'ശ്രീലങ്കന്‍ ക്രിക്കറ്റ് മുടിപ്പിച്ചത് ജയ് ഷാ'! കാരണങ്ങള്‍ നിരത്തി ലങ്കയുടെ ഇതിഹാസ നായകന്‍ അര്‍ജുന രണതുംഗ

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

മൂടൽ മഞ്ഞ് ചതിച്ചു, സഞ്ജുവിനെ നിർഭാഗ്യം പിന്തുടരുന്നു, ഇന്ത്യ-ദക്ഷിണാഫ്രിക്ക നാലാം ടി20 മത്സരം ഉപേക്ഷിച്ചു
ശുഭ്മാന്‍ ഗില്ലിന് പരിക്ക്, അവസാന രണ്ട് ടി20 മത്സരങ്ങള്‍ നഷ്ടമാകും; സഞ്ജു സാംസണ്‍ ഓപ്പണറായേക്കും