'ശ്രീലങ്കന്‍ ക്രിക്കറ്റ് മുടിപ്പിച്ചത് ജയ് ഷാ'! കാരണങ്ങള്‍ നിരത്തി ലങ്കയുടെ ഇതിഹാസ നായകന്‍ അര്‍ജുന രണതുംഗ

Published : Nov 14, 2023, 05:11 PM ISTUpdated : Nov 14, 2023, 05:13 PM IST
'ശ്രീലങ്കന്‍ ക്രിക്കറ്റ് മുടിപ്പിച്ചത് ജയ് ഷാ'! കാരണങ്ങള്‍ നിരത്തി ലങ്കയുടെ ഇതിഹാസ നായകന്‍ അര്‍ജുന രണതുംഗ

Synopsis

കഴിഞ്ഞ ദിവസം ടീം, ശ്രീലങ്കയില്‍ തിരിച്ചെത്തിയിരുന്നു. അതിന് പിന്നാലെയാണ് രണതുംഗ ജയ് ഷാക്കെതിരെ തിരിഞ്ഞത്. ജയ് ഷാ ലങ്കന്‍ ക്രിക്കറ്റിനെ നശിപ്പിക്കുകയായിരുന്നുവെന്ന് രണതുംഗ ആരോപിച്ചു.

കൊളംബൊ: ബിസിസിഐ പ്രസിഡന്റ് ജയ് ഷായ്‌ക്കെതിരെ ആഞ്ഞടിച്ച് മുന്‍ ശ്രീലങ്കന്‍ താരം അര്‍ജുന രണതുംഗ. ഏകദിന ലോകകപ്പില്‍ നിന്ന് ശ്രീലങ്ക ഒമ്പതാം സ്ഥനാക്കാരായി പുറത്തായതിന് പിന്നാലെയാണ് രണതുംഗ ജയ് ഷായ്‌ക്കെതിരെ തിരിഞ്ഞത്. ലോകകപ്പില്‍ ലങ്ക ഒമ്പത് മത്സരങ്ങളില്‍ ഏഴും പരാജയപ്പെട്ടിരുന്നു. നെതര്‍ലന്‍ഡ്‌സ്, ഇംഗ്ലണ്ട് എന്നിവര്‍ക്കെതിരെ മാത്രമാണ് മുന്‍ ചാംപ്യന്മാരായ ലങ്ക  ജയിച്ചത്. ശേഷിക്കുന്ന ഏഴ് മത്സരങ്ങളിലും ടീം പരാജയപ്പെട്ടു. പോയിന്റ് പട്ടികയില്‍ ശ്രീലങ്കയ്ക്ക് താഴെ നെതര്‍ലന്‍ഡ്‌സ് മാത്രമാണുള്ളത്. ഇരുവര്‍ക്കും നാല് പോയിന്റ് വീതം.

കഴിഞ്ഞ ദിവസം ടീം, ശ്രീലങ്കയില്‍ തിരിച്ചെത്തിയിരുന്നു. അതിന് പിന്നാലെയാണ് രണതുംഗ ജയ് ഷാക്കെതിരെ തിരിഞ്ഞത്. ജയ് ഷാ ലങ്കന്‍ ക്രിക്കറ്റിനെ നശിപ്പിക്കുകയായിരുന്നുവെന്ന് രണതുംഗ ആരോപിച്ചു. അദ്ദേഹം വിശദീകരിക്കുന്നതിങ്ങനെ... ''ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് ഉദ്യോഗസ്ഥരും ജയ് ഷായും തമ്മില്‍ അടുത്ത ബന്ധമുണ്ട്. ആ ബന്ധമുപയോഗിച്ച് ലങ്കന്‍ ക്രിക്കറ്റിനെ നിയന്ത്രിക്കുകയാണ് ബിസിസിഐ. ജയ് ഷായാണ് ശ്രീലങ്കന്‍ ക്രിക്കറ്റിനെ നിയന്ത്രിക്കുന്നത്. അദ്ദേഹത്തില്‍ നിന്നുള്ള സമ്മര്‍ദ്ദമാണ് ലങ്കന്‍ ക്രിക്കറ്റിനെ മോശം അവസ്ഥയിലെത്തിച്ചത്. ജയ് ഷാ ഇത്തരത്തില്‍ കരുത്ത് കാണിക്കുന്നത്, അദ്ദേഹത്തിന്റെ അച്ഛന്‍ ആഭ്യന്തര മന്ത്രിയായതുകൊണ്ട് മാത്രമാണ്.'' അദ്ദേഹം ആരോപിച്ചു.

അടുത്തിടെ ശ്രീലങ്കന്‍ ക്രിക്കറ്റിര്‍ നല്ലതൊന്നും സംഭവിച്ചിട്ടില്ല. ലോകകപ്പിലെ മോശം പ്രകടനത്തിന് പിന്നാലെ ലങ്കന്‍ ബോര്‍ഡിനെ സര്‍ക്കാര്‍ പിരിച്ചുവിട്ടിരുന്നു. രണതുംഗയുടെ നേതൃത്വത്തിലുള്ള ഇടക്കാല സമിതിക്ക് ചുമതലയും നല്‍കി. കോടതി ഇടപെടുകയും പുനസ്ഥാപിക്കുകയും ചെയ്തു. ഇതിനിടെ ഐസിസിയും കടുത്ത നിലപാട് സ്വീകരിച്ചു. രാഷ്ട്രീയ ഇടപെടലുണ്ടായെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ ലങ്കന്‍ ബോര്‍ഡിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

അക്കാര്യം ഗാംഗുലിക്ക് മറക്കാം! ഇത് രോഹിത്തിന്‍റെ ഇന്ത്യ; ലോകകപ്പ് തുടര്‍ വിജയങ്ങളില്‍ തകര്‍പ്പന്‍ റെക്കോര്‍ഡ്

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

മൂടൽ മഞ്ഞ് ചതിച്ചു, സഞ്ജുവിനെ നിർഭാഗ്യം പിന്തുടരുന്നു, ഇന്ത്യ-ദക്ഷിണാഫ്രിക്ക നാലാം ടി20 മത്സരം ഉപേക്ഷിച്ചു
ശുഭ്മാന്‍ ഗില്ലിന് പരിക്ക്, അവസാന രണ്ട് ടി20 മത്സരങ്ങള്‍ നഷ്ടമാകും; സഞ്ജു സാംസണ്‍ ഓപ്പണറായേക്കും