ധവാനെ നിര്‍ത്തിയങ്ങ് അപമാനിക്കുന്നു,സിംബാ‌ബ്‌വെ പര്യടനത്തില്‍ രാഹുലിനെ നായകനാക്കിയതിനെതിരെ ആരാധകര്‍

By Gopalakrishnan CFirst Published Aug 11, 2022, 11:02 PM IST
Highlights

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ 3-0ന്‍റെ വിജയം സമ്മാനിച്ച ധവാന്‍ ബാറ്റിംഗിലും തിളങ്ങിയിരുന്നു. പരിക്കുമൂലം ഐപിഎല്ലിനുശേഷം മത്സര ക്രിക്കറ്റില്‍ രാഹുല്‍ കളിച്ചിട്ടില്ല. ഇതിന് മുമ്പ് ദക്ഷിമാഫ്രിക്കക്കെതിരായ ഏകദിന പമ്പരയില്‍ ഇന്ത്യയെ നയിച്ച രാഹുലിന് ഒറ്റ വിജയം പോലും നേടാനായില്ല

മുംബൈ: സിംബാബ്‌വെക്കെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിന്‍റെ നായകനായി ശിഖര്‍ ധവാന് പകരം കെ എല്‍ രാഹുലിനെ തെര‍ഞ്ഞെടുത്തതിനെതിരെ സമൂഹമാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനവുമായി ആരാധകര്‍. ആദ്യം ധവാനെ നായകനായി പ്രഖ്യാപിക്കുകയു പിന്നീട് രാഹുല്‍ കായികക്ഷമത തെളിയിച്ചതോടെ ധവാനെ മാറ്റി രാഹുലിനെ നായകനാക്കുകയും ചെയ്തതാ ആരാധകരെ അരിശം കൊള്ളിച്ചത്.

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ 3-0ന്‍റെ വിജയം സമ്മാനിച്ച ധവാന്‍ ബാറ്റിംഗിലും തിളങ്ങിയിരുന്നു. പരിക്കുമൂലം ഐപിഎല്ലിനുശേഷം മത്സര ക്രിക്കറ്റില്‍ രാഹുല്‍ കളിച്ചിട്ടില്ല. ഇതിന് മുമ്പ് ദക്ഷിമാഫ്രിക്കക്കെതിരായ ഏകദിന പമ്പരയില്‍ ഇന്ത്യയെ നയിച്ച രാഹുലിന് ഒറ്റ വിജയം പോലും നേടാനായില്ല. നേരത്തെ പ്രഖ്യാപിച്ചശേഷം വീണ്ടും ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് ധവാനെ മാറ്റിയത് താരത്തെ അപമാനിക്കുന്നതിന് തുല്യമാണന്ന് ആരാധകര്‍ പറയുന്നു.

'ഇവനിത് എവിടുന്ന് വരുന്നെടാ?' കെ എല്‍ രാഹുല്‍ വരുമ്പോള്‍ സഞ്ജു സാംസണ് ആധി! അവസരം കിട്ടിയാല്‍ ഭാഗ്യം

ഒന്നുകില്‍ കെ എല്‍ രാഹുല്‍ കായികക്ഷമത തെളിയിക്കുന്നതുവരെ കാത്തിരിക്കണമായിരുന്നുവെന്നും അല്ലെങ്കില്‍ ധവാനെ തന്നെ നായകനായി നിലനിര്‍ത്താമായിരുന്നുവെന്നും ആരാധകര്‍ ട്വിറ്ററില്‍ കുറിച്ചു. ക്യാപ്റ്നായിരുന്ന ധവാനെ വൈസ് ക്യാപ്റ്റനായി തരം താഴ്ത്തുകയാണ് സെലക്ഷന്‍ കമ്മിറ്റി ചെയ്തതെന്നും ആരാധകര്‍ പറയുന്നു.

ഐപിഎല്ലിന് പിന്നാലെ നടന്ന ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിലും രാഹുലിനെയാണ് നായകാനായി തെരഞ്ഞെടുത്തിരുന്നത്. എന്നാല്‍ പരമ്പരക്ക് തൊട്ടു മുമ്പ് പരിക്കേറ്റതിനാല്‍ രാഹുലിന് പകരം റിഷഭ് പന്തിനെ നായകനാക്കിയിരുന്നു.

സിംബാബ്‌വെക്കെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ ടീം: KL Rahul(Captain) Shikhar Dhawan (Vice Captain), Ruturaj Gaikwad, Shubman Gill, Deepak Hooda, Rahul Tripathi, Ishan Kishan (wicket-keeper), Sanju Samson (wicket-keeper), Washington Sundar, Shardul Thakur, Kuldeep Yadav, Axar Patel, Avesh Khan, Prasidh Krishna, Mohd Siraj, Deepak Chahar.

Khi series na haar jaye ZimBabar se ye KLOL ki captaincy me 😕
Dhawan better tha KLOL se

— Ash... Rohitian2 (@ashrohitian2)

???? Again discrimination with dhawan,he is the announced captain ....

— maven (@losmaven)

What , dhawan was really good but you keep this guy captain for what reason ? We have seen his skills. Now he will open where he should look to play bat 4/5 . Excitement of the series is gone

— Archer (@poserarcher)

how disrespect is it for a senior player to being scrapped of captaincy after being announced , just indian cricket these days am not suprised tho 😌

— Aryan (@tumhidekhonaa)

Shikhar Dhawan demoted to vice-captain after being named captain 🤨 https://t.co/rVLTTIdCN9

— Saurabh Malhotra (@MalhotraSaurabh)

This is disrespectful towards Shikhar Dhawan. He was already announced Captain for this tour. Either they shouldn't have announced the team till Kl Rahul's fitness test or Continue with Dhawan. But removing him after announcement is not good https://t.co/t0sUjQyYM9

— Detective Arjun Singh (@ArjunSingh098)
click me!