Asianet News MalayalamAsianet News Malayalam

'ഇവനിത് എവിടുന്ന് വരുന്നെടാ?' കെ എല്‍ രാഹുല്‍ വരുമ്പോള്‍ സഞ്ജു സാംസണ് ആധി! അവസരം കിട്ടിയാല്‍ ഭാഗ്യം

അടുത്തിടെ രാഹുലിനെ ഏകദിനങ്ങളില്‍ മധ്യനിരയില്‍ കളിപ്പിക്കുന്ന പതിവുണ്ടായിരുന്നു. എന്നാല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ക്യാപ്റ്റനായപ്പോള്‍ അദ്ദേഹം ഓപ്പമിംഗ് സ്ഥാനത്ത് തിരിച്ചെത്തിയിരുന്നു.

Team India set to change batting line up against ZIM after KL Rahul inclusion
Author
New Delhi, First Published Aug 11, 2022, 10:50 PM IST

ദില്ലി: സിംബാബ്‌വെ പര്യടനത്തില്‍ കെ എല്‍ രാഹുല്‍ തിരിച്ചെത്തുന്നതോടെ ബാറ്റിംഗ് ഓര്‍ഡറിനെ കുറിച്ച് കണക്കുകൂട്ടലുകള്‍ ആരംഭിച്ചു. രാഹുല്‍ എവിടെ കളിക്കുമെന്നുള്ളതാണ് പ്രധാന ചോദ്യം. സാധാരണ രീതിയിലാണ് രാഹുലാണ് ഓപ്പണ്‍ ചെയ്യുന്നത്. എന്നാല്‍ മികച്ച ഫോമിലുള്ള ശിഖര്‍ ധവാന്‍, ശുഭ്മാന്‍ ഗില്‍ എന്നിവര്‍ ടീമിലുണ്ട്. വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇരുവരുമാണ് ഓപ്പണറായിരുന്നത്. പോരാത്തതിന് ഇഷാന്‍ കിഷന്‍, സഞ്ജു സാംസണ്‍ എന്നിവര്‍ ഉള്‍പ്പെടുന്ന നിര വേറെ. ഒരാളെ മാത്രം കളിപ്പിക്കൂവെന്നുള്ളതിലാണ് ആര് വിക്കറ്റ് കീപ്പറാവുമെന്നുള്ളതും പ്രധാന ചോദ്യം.

അടുത്തിടെ രാഹുലിനെ ഏകദിനങ്ങളില്‍ മധ്യനിരയില്‍ കളിപ്പിക്കുന്ന പതിവുണ്ടായിരുന്നു. എന്നാല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ക്യാപ്റ്റനായപ്പോള്‍ അദ്ദേഹം ഓപ്പമിംഗ് സ്ഥാനത്ത് തിരിച്ചെത്തിയിരുന്നു. അത്തരത്തില്‍ ഒരു തീരുമാനം ഉണ്ടാവുമോയെന്ന് കണ്ടറിയണം. ഫോം വീണ്ടെടുക്കേണ്ടതിന്റെ ഭാഗമായി ഓപ്പണറാക്കാനിയിക്കും ടീം മാനേജ്‌മെന്റിന്റേയു തീരുമാനം. ധവാന്‍ രാഹുലിന്റെ പങ്കാളിയാവും.

ഏഷ്യാ കപ്പ്: പാക്കിസ്ഥാന് കനത്ത തിരിച്ചടി; ഷഹീന്‍ അഫ്രീദിയുടെ കാര്യത്തില്‍ ആശങ്ക

അങ്ങനെ വന്നാല്‍ ശുഭ്മാന്‍ ഗില്‍ മൂന്നാമനായി ക്രീസിലെത്തും. വിന്‍ീസിനെതിരെ മികച്ച പ്രകടനം പുറത്തെടുത്ത ഗില്ലിനെ പുറത്തിരുത്താന്‍ ആവില്ല. ഗില്‍ വരുന്നതോടെ റിതുരാജ് ഗെയ്കവാദും പുറത്താവും. ഇടങ്കയ്യനായ കിഷന് മുന്‍നിരയില്‍ അവസരം ലഭിക്കാന്‍ നേരിയ സാധ്യത മാത്രമുള്ളൂ. പ്രത്യേകിച്ച് ഇടങ്കയ്യനായ ധവാന്‍ മുന്‍നിരയില്‍ കളിക്കുന്ന സാഹചര്യത്തില്‍. ദീപക് ഹൂഡ നാലാം നമ്പറിലാവും കളിക്കാനെത്തുക. 

സഞ്ജു വിക്കറ്റ് കീപ്പറാവും. ഹൂഡയ്ക്ക് പിന്നാലെ അഞ്ചാമതായി സഞ്ജു കളിക്കാനെത്തുകും ചെയ്തു. വിന്‍ഡീസിനെതിരെ ഏകദിനത്തില്‍ ഒരു ഫിഫ്റ്റി നേടാന്‍ സഞ്ജുവിനായിരുന്നു. കിഷന് മുന്‍നിരയില്‍ അവസരം ലഭിക്കാതിരുമ്പോള്‍ മധ്യനിരയിലേക്കെത്താന്‍ സാധ്യതയേറെയാണ്. ആറാമനായി കിഷനും ടീമിലെത്തും.

കോലി, റിഷഭ്, സൂര്യകുമാര്‍... രാഹുല്‍ അല്‍പം വിയര്‍ക്കും! ഏഷ്യാ കപ്പിന് ഇന്ത്യന്‍ താരത്തിന് മുന്നറിയിപ്പ്

സ്പിന്‍ ഓള്‍റൗണ്ടറായ അക്‌സര്‍ പട്ടേല്‍ സ്വഭാവികമായി ടീമിലെത്തും. ഹൂഡയ്ക്കും പന്തെറിയാമെന്നുള്ളത് വാഷിംഗ്ടണ്‍ സുന്ദറിന്റെ സാധ്യതകളെ ചെറുതാക്കും. കുല്‍ദീപ് യാദവിനൊപ്പം മത്സരിക്കേണ്ടിവരും സുന്ദറിന്. പ്രത്യേകിച്ച് പരിക്കിന് ശേഷം തിരിച്ചെത്തുന്ന സാഹചര്യത്തില്‍. പേസര്‍ ഓള്‍റൗണ്ടര്‍ എന്ന നിലയില്‍ ഷാര്‍ദുല്‍ ഠാക്കൂര്‍, ദീപക് ചാഹര്‍ എന്നിവരും കളിക്കും. മുഹമ്മദ് സിറാജായിരിക്കും സ്‌പെഷ്യലിസ്റ്റ് പേസര്‍. 

ഇന്ത്യയുടെ സാധ്യതാ ടീം : കെ എല്‍ രാഹുല്‍, ശിഖര്‍ ധവാന്‍, ശുഭ്മാന്‍ ഗില്‍, ദീപക് ഹൂഡ, സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍, അക്‌സര്‍ പട്ടേല്‍, ദീപക് ചാഹര്‍, ഷാര്‍ദുല്‍ ഠാക്കൂര്‍, വാഷിംഗ്ടണ്‍ സുന്ദര്‍/ കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്.

Follow Us:
Download App:
  • android
  • ios