ധോണിയുടെ തിരിച്ചുവരവ് അത്ര എളുപ്പമാവില്ല; മുന്നറിയിപ്പുമായി പുതിയ സെലക്ഷന്‍ കമ്മിറ്റി

By Web TeamFirst Published Mar 9, 2020, 4:03 PM IST
Highlights

കഴിഞ്ഞ ദിവസമാണ് ഇന്ത്യയുടെ വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ പരിശീലനം ആരംഭിച്ചത്. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ക്യാപ്റ്റനാണ് ധോണി. ഏകദിന ലോകകപ്പിന് ശേഷം ഇതാദ്യമായിട്ടാണ് ധോണി ബാറ്റ് കയ്യിലെടുക്കുന്നത്.
 

മുംബൈ: കഴിഞ്ഞ ദിവസമാണ് ഇന്ത്യയുടെ വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ പരിശീലനം ആരംഭിച്ചത്. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ക്യാപ്റ്റനാണ് ധോണി. ഏകദിന ലോകകപ്പിന് ശേഷം ഇതാദ്യമായിട്ടാണ് ധോണി ബാറ്റ് കയ്യിലെടുക്കുന്നത്. ഇത്രയും കാലം ടീമില്‍ നിന്ന് അവധിയെടുത്ത ധോണിയെ ബിസിസിയുടെ കരാറില്‍ നിന്ന് പുറത്താക്കിയിരുന്നു. എങ്കിലും ധോണി ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തണമെന്ന് പലരും ആഗ്രഹിക്കുന്നുണ്ട് പലരും.

എന്നാല്‍ സുനില്‍ ജോഷിയുടെ നേതൃത്വത്തിലുള്ള പുതിയ സെലക്ഷന്‍ കമ്മിറ്റി ധോണിയുടെ കാര്യത്തില്‍ അഭിപ്രായം വ്യക്തമാക്കിയിട്ടുണ്ട്. ജോഷി  പറയുന്നതിങ്ങനെ... ''ധോണി ടീമില്‍ തിരികെ എത്തണമെങ്കില്‍ അതിനു വേണ്ട പ്രകടനങ്ങള്‍ കാഴ്ചവെക്കേണ്ടി വരും. ധോണിയെ ഇപ്പോള്‍ ടീമിലേക്ക് പരിഗണിക്കേണ്ടതില്ല. ഐപിഎല്‍ പ്രകടനം നോക്കി മാത്രമെ താരത്തെ ടീമില്‍ ഉള്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കൂ.'' മുന്‍ ഇന്ത്യന്‍ താരം പറഞ്ഞുനിര്‍ത്തി.

ഒക്ടോബറില്‍ ഓസ്‌ട്രേലിയയില്‍ വെച്ചാണ് ടി20 ലോകകപ്പ് നടക്കുന്നത്. 38കാരനായ താരം കഴിഞ്ഞ ആഴ്ച മുതല്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനൊപ്പം പരിശീലനം നടത്തുന്നുണ്ട്.

click me!