
ദില്ലി: വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറി നേടിയതോടെ ഇന്ത്യന്‍ താരം യശസ്വി ജയ്‌സ്വാളിനെ തേടി റെക്കോര്‍ഡ്. 23 വയസിനിടെ ഏറ്റവും കൂടുതല്‍ ടെസ്റ്റ് സെഞ്ചുറികള്‍ നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമായിരിക്കുകയാണ് ജയ്‌സ്വാള്‍. ഇക്കാര്യത്തില്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് ഒന്നാമത്. സച്ചിന്‍ 23 വയസിനിടെ 11 സെഞ്ചുറികള്‍ നേടിയ സച്ചിന്‍ ടെന്‍ഡുര്‍ക്കറാണ് ഇന്ത്യക്കാരില്‍ ഒന്നാമന്‍. ലോക താരങ്ങളെ എടുത്താല്‍ ഡോണ്‍ ബ്രാഡ്മാനാണ് ഒന്നാം സ്ഥാനത്ത്.
12 സെഞ്ചുറികളാണ് അദ്ദേഹം 23 വയസിനിടെ നേടിയത്. മുന്‍ വെസ്റ്റ് ഇന്‍ഡീസ് താരം ഗാരി സോബേഴ്‌സ് മൂന്നാം സ്ഥാനത്ത്. ഒമ്പത് സെഞ്ചുറികളാണ് സോബേഴ്‌സ് നേടിയത്. അലിസ്റ്റര്‍ കുക്ക്, ജാവേദ് മിയാന്‍ദാദ്, ഗ്രെയിം സ്മിത്ത്, കെയ്ന്‍ വില്യംസണ്‍ എന്നിവരെല്ലാം ജയ്‌സ്വാളിനൊപ്പം ഏഴ് സെഞ്ചുറികള്‍ വീതം നേടിയവരാണ്. ജയ്‌സ്വാൡന്റെ സെഞ്ചുറി മികവില്‍ ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പേള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 243 റണ്‍സെടുത്തിട്ടുണ്ട്. ജയ്‌സ്വാളിനൊപ്പം (117) സായ് സുദര്‍ശന്‍ (84) ക്രീസില്‍.
മികച്ച തുടക്കമായിരുന്നു ഇന്ത്യക്ക്. ഓപ്പണിംഗ് വിക്കറ്റില്‍ യശസ്വി ജയ്‌സ്വാളിനൊപ്പം 58 റണ്‍സ് ചേര്‍ക്കാന്‍ രാഹുലിന് സാധിച്ചിരുന്നു. എന്നാല്‍ 18-ാം ഓവറില്‍ വിന്‍ഡീസിന് ബ്രേക്ക് ത്രൂ ലഭിച്ചു. ആത്മവിശ്വാസത്തോടെ ബാറ്റ് ചെയ്യുകയായിരുന്ന രാഹുലിനെ ജോമല്‍ വറിക്കാനിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ തെവിന്‍ ഇംലാച്ച് സ്റ്റംപ് ചെയ്ത് പുറത്താക്കുകയായിരുന്നു. രണ്ടാം സെഷനില്‍ ജയ്‌സ്വാള്‍ തന്റെ ഏഴാം സെഞ്ചുറി പൂര്‍ത്തിയാക്കി. 17 ബൗണ്ടറികള്‍ ജയ്‌സ്വാള്‍ നേടിയിട്ടുണ്ട്. ജയ്‌സ്വാള്‍ - സായ് സഖ്യം ഇതുവരെ 186 റണ്‍സാണ് കൂട്ടിചേര്‍ത്തത്. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.
ഇന്ത്യ: യശസ്വി ജയ്‌സ്വാള്‍, കെഎല്‍ രാഹുല്‍, സായ് സുദര്‍ശന്‍, ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിംഗ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, ജസ്പ്രിത് ബുമ്ര, മുഹമ്മദ് സിറാജ്.
വെസ്റ്റ് ഇന്‍ഡീസ്: ജോണ്‍ കാംബെല്‍, ടാഗ്‌നരൈന്‍ ചന്ദര്‍പോള്‍, അലിക് അതനാസെ, ഷായ് ഹോപ്പ്, റോസ്റ്റണ്‍ ചേസ് (ക്യാപ്റ്റന്‍), ടെവിന്‍ ഇംലാച്ച് (വിക്കറ്റ് കീപ്പര്‍), ജസ്റ്റിന്‍ ഗ്രീവ്‌സ്, ജോമെല്‍ വാരിക്കന്‍, ഖാരി പിയറി, ആന്‍ഡേഴ്‌സണ്‍ ഫിലിപ്പ്, ജെയ്ഡന്‍ സീല്‍സ്.