
ലാഹോര്‍: പാകിസ്ഥാന്‍ അണ്ടര്‍ 19 ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി മുന്‍താരം ഇജാസ് അഹമ്മദിനെ തിരഞ്ഞെടുത്തു. മൂന്ന് വര്‍ഷത്തേക്കാണ് കരാര്‍. ഇന്നാണ് ഇക്കാര്യം പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ഔദ്യോഗികമായി പുറത്തുവിട്ടത്. പാകിസ്ഥാന്റെ എ ടീമുമായും അണ്ടര്‍ 16 ടീമുമായും ഇജാസ് സഹകരിക്കും. സെപ്റ്റംബര്‍ അഞ്ച് മുതല്‍ 14 വരെ കൊളംബോയില്‍ നടക്കുന്ന അണ്ടര്‍ 19 ഏഷ്യ കപ്പിന് ശേഷം അദ്ദേഹം ഉത്തരവാദിത്തം ഏറ്റെടുക്കും.
പാകിസ്ഥാന് വേണ്ടി 60 ടെസ്റ്റുകളും 250 ഏകദിനങ്ങളും കളിച്ചിട്ടുണ്ട് ഇജാസ് അഹമ്മദ്. 2009 മുതല്‍ അദ്ദേഹം പരിശീലകനായി പ്രവര്‍ത്തിക്കുന്നുണ്ട്. അണ്ടര്‍ 19, പാകിസ്ഥാന്‍ എ ടീം എന്നിവരെ മുമ്പും ഇജാസ് പരിശീലിപ്പിച്ചിട്ടുണ്ട്്. 2010ല്‍ പാക് സീനിയര്‍ ടീമിന്റെ അസിസ്റ്റന്റ് കോച്ചായും ഇജാസ് അഹമ്മദ് ജോലി ചെയ്തിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!