പാകിസ്ഥാനെതിരെ ജയത്തിന് പിന്നാലെ ഹാര്‍ദിക്കിനെ തേടി റെക്കോര്‍ഡ്; ഇര്‍ഫാന്‍ പത്താനെ പിന്നിലാക്കാനും അവസരം

Published : Jun 10, 2024, 09:15 PM IST
പാകിസ്ഥാനെതിരെ ജയത്തിന് പിന്നാലെ ഹാര്‍ദിക്കിനെ തേടി റെക്കോര്‍ഡ്; ഇര്‍ഫാന്‍ പത്താനെ പിന്നിലാക്കാനും അവസരം

Synopsis

പാകിസ്ഥാനെതിരെ വിജയത്തിന് പിന്നാലെ ഒരു തകര്‍പ്പന്‍ റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ് ബുമ്ര. ഇന്ത്യ - പാകിസ്ഥാന്‍ ട്വന്റി 20 മത്സരങ്ങളുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടുന്ന താരമായി മാറി ഹാര്‍ദിക്.

ന്യൂയോര്‍ക്ക്: ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഹാര്‍ദിക് പാണ്ഡ്യയെ ഉള്‍പ്പെടുത്തിയതില്‍ നെറ്റി ചുളിച്ചവരാണ് പലരും. ഇതിന് കാരണം ഐപിഎല്ലില്‍ താരത്തിന്റെി മങ്ങിയ പ്രകടനമായിരുന്നു. ബാറ്റിംഗിലും ബൗളിംഗിലും താരം ഒരേ പോലെ പരാജയപ്പെട്ടു. മുംബൈ ക്യാപ്റ്റന്‍സി വിവാദത്തില്‍ ഹാര്‍ദിക് ക്രിക്കറ്റ് ലോകത്ത് പ്രതികൂട്ടിലായി. എന്നാല്‍ ഇതിനൊക്കെ കണക്ക് തീര്‍ക്കുകയാണ് ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍. വിമര്‍ശനങ്ങള്‍ക്കെല്ലാം ഗംഭീര മറുപടി.

ഇപ്പോള്‍ പാകിസ്ഥാനെതിരെ വിജയത്തിന് പിന്നാലെ ഒരു തകര്‍പ്പന്‍ റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ് ബുമ്ര. ഇന്ത്യ - പാകിസ്ഥാന്‍ ട്വന്റി 20 മത്സരങ്ങളുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടുന്ന താരമായി മാറി ഹാര്‍ദിക് പാണ്ഡ്യ. അയര്‍ലന്‍ഡിനെതിരായ ആദ്യ മത്സരത്തില്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഹാര്‍ദിക് പാകിസ്ഥാനെതിരായ ത്രില്ലര്‍ പോരില്‍ നിര്‍ണായക രണ്ട് വിക്കറ്റുകളും സ്വന്തമാക്കി. അപകടകാരികളായ ഫഖര്‍ സമാനും ഷദബ് ഖാനും ഹാര്‍ദികിന്റെ് ബൗളിംഗില്‍ കൂടാരം കയറി.

ഐസിസി ചാംപ്യന്‍സ് ട്രോഫി: ഇന്ത്യയുടെ മത്സരങ്ങള്‍ ലാഹോറില്‍; പങ്കെടുക്കണമെങ്കില്‍ കേന്ദ്രം സമ്മതിക്കണം

4 ഓവറില്‍ 24 റണ്‍സ് മാത്രമാണ് താരം വിട്ടുകൊടുത്തത്. ഈ ലോകകപ്പിലെ അഞ്ച് വിക്കറ്റ് നേട്ടത്തോടെ ഹാര്‍ദിക് ചരിത്ര നേട്ടം സ്വന്തമാക്കുകയാണ്. ഇന്ത്യ - പാകിസ്ഥാന്‍ ടി20 മത്സരങ്ങളുടെ ചരിത്രത്തില്‍ ഏറ്റവും വിക്കറ്റുകള്‍ നേടുന്ന താരം. 6 മത്സരങ്ങളില്‍ നിന്ന് 13 വിക്കറ്റുകളാണ് ഹാര്‍ദികിന്റെ നേട്ടം. ഇന്ത്യന്‍ താരം ഭുവനേശ്വര്‍ കുമാറിന്റെതയും മുന്‍ പാക് താരം ഉമര്‍ ഗുല്ലിന്റേയും 11 വിക്കറ്റ് നേട്ടമാണ് താരം മറികടന്നത്. 

ടി20 ലോകകപ്പുകളില്‍ പാകിസ്ഥാനെതിരെ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡും ഹാര്‍ദികിനെ കാത്തിരിക്കുന്നുണ്ട്. നിലവില്‍ 6 വിക്കറ്റുകളുമായി ഇര്‍ഫാന്‍ പത്താനൊപ്പമാണ് താരം.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

മൂടൽ മഞ്ഞ് ചതിച്ചു, സഞ്ജുവിനെ നിർഭാഗ്യം പിന്തുടരുന്നു, ഇന്ത്യ-ദക്ഷിണാഫ്രിക്ക നാലാം ടി20 മത്സരം ഉപേക്ഷിച്ചു
ശുഭ്മാന്‍ ഗില്ലിന് പരിക്ക്, അവസാന രണ്ട് ടി20 മത്സരങ്ങള്‍ നഷ്ടമാകും; സഞ്ജു സാംസണ്‍ ഓപ്പണറായേക്കും