ശ്രീലങ്കയെ വീഴ്ത്തി ന്യൂസിലന്‍ഡിന് ഏകദിന പരമ്പര, ലോകകപ്പിനെത്താന്‍ ലങ്കക്ക് മുന്നില്‍ യോഗ്യതാ കടമ്പ

Published : Mar 31, 2023, 12:46 PM ISTUpdated : Mar 31, 2023, 12:50 PM IST
ശ്രീലങ്കയെ വീഴ്ത്തി ന്യൂസിലന്‍ഡിന് ഏകദിന പരമ്പര, ലോകകപ്പിനെത്താന്‍ ലങ്കക്ക് മുന്നില്‍  യോഗ്യതാ കടമ്പ

Synopsis

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ലങ്കക്കായി ഓപ്പണര്‍ പാതും നിസങ്ക(57)യും ക്യാപ്റ്റന്‍ ദസുന്‍ ഷനകയും(31) മാത്രമാണ് തിളങ്ങിയത്. വാലറ്റത്ത് കരുണരത്നെ(24)യുടെയും ഷനകയുടെയും ചെറുത്തുനില്‍പ്പാണ് ലങ്കയെ 150 കടത്തിയത്. കിവീസിനായ മാറ്റ് ഹെന്‍റി, ഷിപ്ലി, ഡാരില്‍ മിച്ചല്‍ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.

ഹാമില്‍ട്ടണ്‍: ശ്രീലങ്കക്കെതിരായ മൂന്നാം ഏകദിനത്തില്‍ ആറ് വിക്കറ്റ് ജയവുമായി മൂന്ന് മത്സര പരമ്പര 2-0ന് സ്വന്തമാക്കി ന്യൂസിലന്‍ഡ്. മൂന്നാം ഏകദിനത്തില്‍ ശ്രീലങ്ക ഉയര്‍ത്തിയ 158 റണ്‍സ് വിജയലക്ഷ്യം 32 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ കിവീസ് മറികടന്നു. തുടക്കത്തിലെ തകര്‍ച്ചക്കുശേഷം 86 റണ്‍സെടുത്ത വില്‍ യംഗും 44 റണ്‍സെടുത്ത ഹെന്‍റി നിക്കോള്‍സും ചേര്‍ന്നാണ് കിവീസ് ജയം സാധ്യമാക്കിയത്. സ്കോര്‍ ശ്രീലങ്ക 41.3 ഓവറില്‍ 157ന് ഓള്‍ ഔട്ട്, ന്യൂസിലന്‍ഡ് 32.5 ഓവറില്‍ 159/4.

ആദ്യ മത്സരം ന്യൂസിലന്‍ഡ് 198 റണ്‍സിന് ജയിച്ചപ്പോള്‍ രണ്ടാം മത്സരം മഴമൂലം ഒരു പന്ത് പോലും എറിയാനാവാതെ ഉപേക്ഷിക്കുകയായിരുന്നു. ചെറിയ വിജയലക്ഷ്യത്തിന് മുന്നില്‍ 21-3ലേക്കും 59-4ലേക്കും വീണശേഷമാണ് കിവീസ് ജയം അടിച്ചെടുത്തത്. ആദ്യ രണ്ടോവറില്‍ തന്നെ ഓപ്പണര്‍മാരായ ചാഡ് ബോവസും(1), ടോം ബ്ലണ്ടലും(4) മടങ്ങി. പിന്നാലെ ഡാരില്‍ മിച്ചലും(6), ടോം ലാഥവും(8) വീണതോടെ കിവീസ് തോല്‍വി മുന്നില്‍ കണ്ടെങ്കിലും യംഗും നിക്കോള്‍സും ചേര്‍ന്ന് പിരിയാത്ത അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടില്‍ 100 റണ്‍സടിച്ച് ന്യൂസിലന്‍ഡിനെ വിജയത്തിലെത്തിച്ചു.

ഐപിഎല്‍ ആവേശപ്പൂരം മഴയില്‍ കുതിരുമോ; കാലവാവസ്ഥാ റിപ്പോര്‍ട്ട്

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ലങ്കക്കായി ഓപ്പണര്‍ പാതും നിസങ്ക(57)യും ക്യാപ്റ്റന്‍ ദസുന്‍ ഷനകയും(31) മാത്രമാണ് തിളങ്ങിയത്. വാലറ്റത്ത് കരുണരത്നെ(24)യുടെയും ഷനകയുടെയും ചെറുത്തുനില്‍പ്പാണ് ലങ്കയെ 150 കടത്തിയത്. കിവീസിനായ മാറ്റ് ഹെന്‍റി, ഷിപ്ലി, ഡാരില്‍ മിച്ചല്‍ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.

ഏകദിന പരമ്പരയില്‍ രണ്ട് മത്സരവും തോറ്റതോടെ ഈ വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പിന് നേരിട്ട് യോഗ്യത നേടാമെന്ന ലങ്കന്‍ പ്രതീക്ഷകള്‍ക്കും തിരിച്ചടിയേറ്റു. യോഗ്യതാ മത്സരം കളിച്ചാലെ ലങ്കക്ക് ലോകകപ്പിന് യോഗ്യത നേടാനാവു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

കാത്തിരിപ്പിനൊടുവില്‍ സഞ്ജു പ്ലേയിംഗ് ഇലവനിലേക്ക്?, 3 മാറ്റങ്ങള്‍ക്ക് സാധ്യത, നാലാം ടി20ക്കുള്ള ഇന്ത്യയുടെ സാധ്യതാ ടീം
റെക്കോര്‍ഡിട്ട് ഗ്രീന്‍, ഞെട്ടിച്ച് പതിരാനയും ലിവിംഗ്സ്റ്റണും ഇംഗ്ലിസും ഐപിഎല്‍ താരലേലത്തിലെ വിലകൂടിയ വിദേശതാരങ്ങള്‍