ശ്രീലങ്കയ്‌ക്കെതിരെ ത്രസിപ്പിക്കുന്ന ജയം; ടെസ്റ്റ് പരമ്പര സമനിലയിലാക്കി ന്യൂസിലന്‍ഡ്

Published : Aug 26, 2019, 05:19 PM IST
ശ്രീലങ്കയ്‌ക്കെതിരെ ത്രസിപ്പിക്കുന്ന ജയം; ടെസ്റ്റ് പരമ്പര സമനിലയിലാക്കി ന്യൂസിലന്‍ഡ്

Synopsis

ശ്രീലങ്ക- ന്യൂസിലന്‍ഡ് ടെസ്റ്റ് പരമ്പര സമനിലയില്‍ അവസാനിച്ചു. രണ്ട് മത്സങ്ങളുടെ പരമ്പരയില്‍ ഇരു ടീമുകളും ഓരോ ടെസ്റ്റ് വീതം ജയിച്ചു. കൊളംബോയില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ ഇന്നിങ്‌സിനും 65 റണ്‍സിനുമായിരുന്നു ന്യൂസിലന്‍ഡിന്റെ ജയം.

കൊളംബൊ: ശ്രീലങ്ക- ന്യൂസിലന്‍ഡ് ടെസ്റ്റ് പരമ്പര സമനിലയില്‍ അവസാനിച്ചു. രണ്ട് മത്സങ്ങളുടെ പരമ്പരയില്‍ ഇരു ടീമുകളും ഓരോ ടെസ്റ്റ് വീതം ജയിച്ചു. കൊളംബോയില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ ഇന്നിങ്‌സിനും 65 റണ്‍സിനുമായിരുന്നു ന്യൂസിലന്‍ഡിന്റെ ജയം. സ്‌കോര്‍ ശ്രീലങ്ക: 244/10, 122/10. ന്യൂസിലന്‍ഡ്: 431/6 ഡി. കിവീസ് താരം ബി ജെ വാട്‌ലിങ്ങാണ് മാന്‍ ഓഫ് ദ സീരീസ്. ടോം ലാഥം മാന്‍ ഓഫ് ദ മാച്ചായി. 

ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ശ്രീലങ്ക ആദ്യ ഇന്നിങ്‌സില്‍ 244 റണ്‍സിന് പുറത്തായി. സെഞ്ചുറി നേടിയ ധനഞ്ജയ ഡിസില്‍വ (109)യുടെ പ്രകനമാണ് ആതിഥേയര്‍ക്ക് തുണയായത്. മറുപടി ബാറ്റിങ്ങില്‍ കിവീസ് ടോം ലാഥം (154), വാട്‌ലിങ് (105), കോളിന്‍ ഡി ഗ്രാന്‍ഹോം (83) എന്നിവരുടെ ബാറ്റിങ്ങിന്റെ കരുത്തില്‍ 431 റണ്‍സെടുത്തു. 187 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡാണ് ന്യൂസിലന്‍ഡ് നേടിയത്. എന്നാല്‍ ഇടയ്ക്കിടെ മഴയെത്തിയത് മത്സരം പലപ്പോഴും മുടക്കി.

അവസാനദിനത്തെ അതിജീവിച്ചിരുന്നെങ്കില്‍ മത്സരം സമനിലയിലാക്കാന്‍ ന്യൂസിലന്‍ഡിന് സാധിക്കുമായിരുന്നു. എന്നാല്‍ കിവീസ് ബൗളര്‍മാര്‍ക്ക് മുന്നില്‍ ലങ്കന്‍ താരങ്ങള്‍ക്ക് ഉത്തരമുണ്ടായിരുന്നില്ല. പന്തെടുത്ത എല്ലാവരും വിക്കറ്റെടുത്തപ്പോള്‍ ലങ്ക 122ന് എല്ലാവരും പുറത്തായി. ട്രന്റ് ബോള്‍ട്ട്, ടിം സൗത്തി, അജാസ് പട്ടേല്‍, വില്യം സോമര്‍വില്ലെ എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. ഗ്രാന്‍ഹോമിന് ഒരു വിക്കറ്റുണ്ട്. 51 റണ്‍സ് നേടിയ നിരോഷന്‍ ഡിക്‌വെല്ലാണ് ലങ്കയുടെ ടോപ് സ്‌കോറര്‍.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അണ്ടർ15 വനിതാ ഏകദിന ടൂർണമെന്‍റിൽ ചണ്ഡീഗഢിനെ തകര്‍ത്ത് കേരളം, ജയം 63 റണ്‍സിന്
വിജയ് ഹസാരെ ട്രോഫിയില്‍ തമിഴ്നാടിനോട് അപ്രതീക്ഷിത തോല്‍വി, ക്വാര്‍ട്ടര്‍ കാണാതെ പുറത്തായി കേരളം