വിന്‍ഡീസിനെതിരെ നിര്‍ണായക പോരില്‍ തുടക്കം മുതലാക്കാനാവാതെ കിവീസ്; 149 റണ്‍സ് വിജയലക്ഷ്യം

Published : Jun 13, 2024, 08:08 AM IST
വിന്‍ഡീസിനെതിരെ നിര്‍ണായക പോരില്‍ തുടക്കം മുതലാക്കാനാവാതെ കിവീസ്; 149 റണ്‍സ് വിജയലക്ഷ്യം

Synopsis

മോശമായിരുന്നു വെസ്റ്റ് ഇന്‍ഡീസിന്റെ തുടക്കം. 30 റണ്‍സിനിടെ അവുടെ ആദ്യ അഞ്ച് വിക്കറ്റുകളും നിലംപൊത്തി.

ട്രിനിഡാഡ്: ടി20 ലോകകപ്പിലെ നിര്‍ണായക മത്സത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെ 149 റണ്‍സില്‍ പിടിച്ചുനിര്‍ത്തി ന്യൂസിലന്‍ഡ്. ട്രിനിഡാഡ്, ബ്രയാന്‍ ലാറ സ്റ്റേഡിയത്തില്‍ മൂന്ന് വിക്കറ്റ് നേടിയ ട്രന്റ് ബോള്‍ട്ടാണ് ആതിഥേയരെ പിടിച്ചുകെട്ടിയത്. മുന്‍നിര താരങ്ങള്‍ നിരാശപ്പെടുത്തിയ മത്സരത്തില്‍ ഷെഫാനെ റുതര്‍ഫോര്‍ഡ് 39 പന്തില്‍ പുറത്താവാതെ നേടിയ 68 റണ്‍സ് മത്സരത്തില്‍ നിര്‍ണായകമായി. കിവീസിനെ സംബന്ധിച്ചിടത്തോളം ഇന്ന് ജയിക്കേണ്ടത് അനിവാര്യാണ്. ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ അഫ്ഗാന് മുന്നില്‍ പരാജയപ്പെട്ടിരുന്നു കിവീസ്. 

മോശമായിരുന്നു വെസ്റ്റ് ഇന്‍ഡീസിന്റെ തുടക്കം. 30 റണ്‍സിനിടെ അവുടെ ആദ്യ അഞ്ച് വിക്കറ്റുകളും നിലംപൊത്തി. ജോണ്‍സണ്‍ ചാള്‍സ് (9), ബ്രന്‍ഡന്‍ കിംഗ് (9), നിക്കോളാസ് പുരാന്‍ (17), റോസ്റ്റണ്‍ ചേസ (0), റോവ്മാന്‍ പവല്‍ (1) എന്നിവരെല്ലാം പാടേ നിരാശപ്പെടുത്തി. സ്‌കോര്‍ 100 കടക്കില്ലെന്ന് തോന്നിച്ചു. തുടര്‍ന്നും കൃത്യമായ ഇടവേളയില്‍ വിക്കറ്റ് നഷ്ടമായികൊണ്ടിരുന്നു. എന്നാല്‍ ഒരറ്റത്ത് റുതര്‍ഫോര്‍ഡ് ആക്രമണം അഴിച്ചുവിട്ടതോടെ വിന്‍ഡീസ് കളം പിടിച്ചു. 

യുഎസിനെതിരെ ഇന്ത്യയുടെ വിജയത്തില്‍ പാകിസ്ഥാനും നേട്ടം! സൂപ്പര്‍ എട്ട് സാധ്യതകള്‍ സജീവമാക്കി ബാബറും സംഘവും

അകെയ്ല്‍ ഹുസൈനൊപ്പം (15) റുതര്‍ഫോര്‍ഡ് 28 ണ്‍സ് കൂട്ടിചേര്‍ത്തു. ഹുസൈന്‍ മടങ്ങുമ്പോള്‍ 11 ഓവറില്‍ ആറിന് 58 എന്ന നിലയിലായിരുന്നു വിന്‍ഡീസ്. പിന്നീടുള്ള ഒമ്പത് ഓവറില്‍ പിറന്നത് 90 റണ്‍സ്. ആന്ദ്രേ റസ്സല്‍ (15), റൊമാരിയോ ഷെഫേര്‍ഡ് (13) എന്നിവരും ചെറിയ സംഭവാന നല്‍കി. അല്‍സാരി ജോസഫാണ് (6) പുറത്തായ മറ്റൊരു താരം. ഗുഡകേഷ് മോട്ടി (0) പുറത്താവാതെ നിന്നു. ആറ് സിക്‌സും രണ്ട് ഫോറും ഉള്‍പ്പെടുന്നതായിരുന്നു റുതര്‍ഫോര്‍ഡിന്റെ ഇന്നിംഗ്‌സ്.

കിവീസിനായി ട്രന്റ് ബോള്‍ട്ടിന് പുറമെ ടിം സൗത്തി, ലോക്കി ഫെര്‍ഗൂസണ്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

23 വർഷത്തിനിടെ ആദ്യം, ഏകദിന ചരിത്രത്തില്‍ നാലാം തവണ, നാണക്കേടിന്‍റെ റെക്കോര്‍ഡുമായി ഓസ്ട്രേലിയ; ബംഗ്ലാദേശിനു മുന്നില്‍ തകര്‍ന്നടിഞ്ഞു
സര്‍ക്കാരിന്‍റെ ലഹരിവിരുദ്ധ പോരാട്ടത്തിന് പിന്തുണയുമായി കെസിഎ; കായംകുളത്ത് മൾട്ടി സ്പോർട്സ് കോംപ്ലക്സ് പരിഗണനയില്‍