. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്‍റെ ഭാഗമായി കളിച്ച 8 ടെസ്റ്റുകളില്‍ ഏഴ് ജയവും ഒരു തോല്‍വിയും അടക്കം 84 പോയിന്‍റും 87.50 പോയിന്‍റ് ശതമാനവുമുള്ള ഓസ്ട്രേലിയ ആണ് ഒന്നാം സ്ഥാനത്ത്.
ട്രിനിഡാഡ്: വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ടെസ്റ്റ് മത്സരത്തിൽ 90 റൺസിന്‍റെ കനത്ത തോൽവി വഴങ്ങിയതോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്‍റ് പട്ടികയില്‍ അവസാന സ്ഥാനത്തേക്ക് കൂപ്പുകുത്തി പാകിസ്ഥാൻ.ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്‍റെ ഭാഗമായി കളിച്ച 5 മത്സരങ്ങളിൽ നിന്ന് 4 തോൽവിയും ഒരു ജയവും മാത്രം സ്വന്തമാക്കിയ പാകിസ്ഥാൻ വെറും 6.67% പോയിന്‍റ് ശതമാനവും വെറും നാലു പോയിന്‍റുമായാണ് അവസാന സ്ഥാനത്ത് തുടരുന്നത്.
ഇന്നലെ പാകിസ്ഥാനെ തോല്‍പിട്ടതിലൂടെ 12 പോയിന്‍റ് ലഭിച്ച വെസ്റ്റ് ഇന്‍ഡീസ് 22.73 പോയിന്‍റ് ശതമാനവും 30 പോയിന്‍റുമായി എട്ടാം സ്ഥാനത്താണ്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്‍റെ ഭാഗമായി കളിച്ച 8 ടെസ്റ്റുകളില്‍ ഏഴ് ജയവും ഒരു തോല്‍വിയും അടക്കം 84 പോയിന്‍റും 87.50 പോയിന്‍റ് ശതമാനവുമുള്ള ഓസ്ട്രേലിയ ആണ് ഒന്നാം സ്ഥാനത്ത്. കളിച്ച നാലു മത്സരങ്ങളില്‍ മൂന്ന് ജയവും ഒരു തോല്‍വിയും അടക്കം 75.00 ശതമാനം പോയിന്‍റ് ശതമാനവും 46 പോയിന്‍റുമുള്ള നിലവിലെ ചാമ്പ്യൻമാരായ ദക്ഷിണാഫ്രിക്കയാണ് രണ്ടാമത്.
കളിച്ച ആറ് ടെസ്റ്റില്‍ നാലു ജയവും ഒരു തോല്‍വിയും ഒരു സമനിലയും അടക്കം 72.22 പോയിന്‍റ് ശതമാനവും 52 പോയിന്‍റുമുള്ള ന്യൂിസലൻഡാണ് മൂന്നാമത്. പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പര തൂത്തുവാരിയതോടെ കളിച്ച നാലു ടെസ്റ്റില്‍ രണ്ട് ജയവും ഒരു തോല്‍വിയും ഒരു സമനിലയുമുള്ള ബംഗ്ലാദേശ് 58.33 പോയിന്‍റ് ശതമാനവും 28 പോയിന്‍റുമായി ഇന്ത്യക്ക് മുന്നിൽ നാലാം സ്ഥാനത്താണ്. കളിച്ച 9 ടെസ്റ്റില്‍ നാലു ജയവും നാലു തോല്‍വിയും ഒരു സമനിലയും അടക്കം 48.15 പോയിന്‍റ് ശതമാനവും 52 പോയിന്‍റുമുള്ള ഇന്ത്യ അഞ്ചാമതാണ്. നാലു ടെസ്റ്റില്‍ ഒരു ജയവും 2 തോല്‍വിയും ഒരു സമനിലയുമുള്ള ശ്രീലങ്കയാണ് പോയിന്‍റ് പട്ടികയില്‍ ആറാമത്. ഇന്ത്യയുടെ അടുത്ത ടെസ്റ്റ് പരമ്പര ശ്രീലങ്കക്കെതിരെയാണ്. കളിച്ച 13 ടെസ്റ്റില്‍ വെറും 4ജയവും 8 തോല്‍വിയും ഒരു സമനിലയും അടക്കം 24.36 പോയിന്‍റ് ശതമാനവും 38 പോയിന്‍റുമുള്ള ഇംഗ്ലണ്ടാണ് ഏഴാമത്.
