മലയാളി താരം ഷറഫുവിനും വസീമിനും അര്‍ധ സെഞ്ചുറി; ന്യൂസിലന്‍ഡിനെതിരെ യുഎഇക്ക് ഭേദപ്പെട്ട സ്‌കോര്‍

Published : Feb 10, 2026, 05:11 PM IST
Alishan Sharafu

Synopsis

ടി20 ലോകകപ്പില്‍ ന്യൂസിലന്‍ഡിനെതിരെ യുഎഇ 174 റണ്‍സ് വിജയലക്ഷ്യം കുറിച്ചു. ന്യൂസിലന്‍ഡിനായി മാറ്റ് ഹെന്റി രണ്ട് വിക്കറ്റ് വീഴ്ത്തി.

ചെന്നൈ: ടി20 ലോകകപ്പില്‍ യുഎഇക്കെതിരെ ന്യൂസിലന്‍ഡിന് 174 റണ്‍സ് വിജയലക്ഷ്യം. ചെന്നൈ, എം എ ചിദംബരം സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത യുഎഇക്ക് ക്യാപ്റ്റന്‍ മുഹമ്മദ് വസീം (45 പന്തില്‍ 66), മലയാളി താരം അലിഷാന്‍ ഷറഫു (47 പന്തില്‍ 55) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. ന്യൂസിലന്‍ഡിന് വേണ്ടി മാറ്റ് ഹെന്റി രണ്ട് വിക്കറ്റെടുത്തു. ന്യൂസിലന്‍ഡ് ആദ്യ മത്സരത്തില്‍ അഫ്ഗാനിസ്ഥാനെ പരാജയപ്പെടുത്തിയിരുന്നു. യുഎഇയുടെ ആദ്യ മത്സരമാണിത്.

തുടക്കത്തില്‍ തന്നെ ആര്യന്‍ഷ് ശര്‍മയുടെ (8) വിക്കറ്റ് യുഎഇക്ക് നഷ്ടമായി. ജേക്കബ് ഡഫിക്കായിരുന്നു വിക്കറ്റ്. തുടര്‍ന്ന് വസീം - ഷഫറും സഖ്യം 107 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാര്‍ ഇരുവരുടേയും ഇന്നിംഗ്‌സിന് വേഗം പോരായിരുന്നു. 15-ാം ഓവറില്‍ ഷറഫു പോയതോടെയാണ് കൂട്ടുകെട്ട് പൊളിഞ്ഞത്. രണ്ട് സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്‌സ്. തുടര്‍ന്നെത്തിയ ഹര്‍ഷിത് കൗശല്‍ (2) നിരാശപ്പെടുത്തി. പിന്നീട് വസീം - മായങ്ക് കുമാര്‍ (21) സഖ്യം 40 റണ്‍സ് കൂട്ടിചേര്‍ത്ത് സ്‌കോര്‍ 150 കടത്തി. മായങ്കിന് പുറമെ ഷൊയ്ബ് ഖാന്‍ (7), മുഹമ്മദ് അര്‍ഫാന്‍ (0) എന്നിവരും പുറത്തായി. വസീമിന്റെ ഇന്നിംഗ്‌സില്‍ മൂന്ന് സിക്‌സും നാല് ഫോറുമുണ്ടായിരുന്നു.

അഫ്ഗാനെതിരെ ആദ്യം കളിച്ച ടീമില്‍ മാറ്റമൊന്നുമില്ലാതെയാണ് ന്യൂസിലന്‍ഡ് ഇറങ്ങിയത്. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം..

ന്യൂസിലന്‍ഡ്: ടിം സീഫെര്‍ട്ട് (വിക്കറ്റ് കീപ്പര്‍), ഫിന്‍ ആലന്‍, രചിന്‍ രവീന്ദ്ര, ഗ്ലെന്‍ ഫിലിപ്‌സ്, മാര്‍ക്ക് ചാപ്മാന്‍, ഡാരില്‍ മിച്ചല്‍, മിച്ചല്‍ സാന്റ്‌നര്‍ (ക്യാപ്റ്റന്‍), ജെയിംസ് നീഷം, മാറ്റ് ഹെന്റി, ലോക്കി ഫെര്‍ഗൂസണ്‍, ജേക്കബ് ഡഫി.

യുഎഇ: ആര്യന്‍ഷ് ശര്‍മ്മ (വിക്കറ്റ് കീപ്പര്‍), മുഹമ്മദ് വസീം (ക്യാപ്റ്റന്‍), അലിഷാന്‍ ഷറഫു, മയങ്ക് കുമാര്‍, സോഹൈബ് ഖാന്‍, ഹര്‍ഷിത് കൗശിക്, മുഹമ്മദ് അര്‍ഫാന്‍, ധ്രുവ് പരാശര്‍, ഹൈദര്‍ അലി, ജുനൈദ് സിദ്ധിഖ്, മുഹമ്മദ് റോഹിദ് ഖാന്‍.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

കൊളംബോയിൽ ഇന്ത്യ-പാക് പോരാട്ടം ഉറപ്പിച്ചതോടെ ശ്വാസം വീണത് ഐസിസിക്ക്, ഒറ്റ മത്സരം കൊണ്ട് ഒഴിവാക്കിയത് 2200 കോടിയുടെ നഷ്ടം
കോലിയും രോഹിത്തും മാത്രമല്ല, ബിസിസിഐയുടെ വാര്‍ഷിക കരാറില്‍ തരംതാഴ്ത്തപ്പെട്ടവര്‍ ആരൊക്കെ