
ലാഹോര്‍: പാക്കിസ്താനെതിരെ ആദ്യ ടി20യില്‍ ന്യൂസിലന്‍ഡിന് 183 റണ്‍സ് വിജയലക്ഷ്യം. ലാഹോര്‍ ഗദ്ദാഫി സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗിനെത്തിയ പാക്കിസ്താന് ഫഖര്‍ സമാന്‍ (47), സെയിം അയൂബ് (47) എന്നിവരുടെ ഇന്നിംഗ്‌സാണ് തുണയായത്. 19.5 ഓവഖറില്‍ എല്ലാവരും പുറത്താവുകയായിരുന്നു. ഒരു അര്‍ധ സെഞ്ചുറി പോലും പാക്കിസ്താന്‍ ഇന്നിംഗ്‌സില്‍ പിറന്നില്ലെന്നുള്ളതാണ് ആശ്ചര്യം. ന്യൂസിലന്‍ഡിന് വേണ്ടി മാറ്റ് ഹെന്റി മൂന്ന് വിക്കറ്റ് വീഴ്ത്തി. ആഡം മില്‍നെ, ബെന്‍ ലിസ്റ്റര്‍ എന്നിവര്‍ക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്. മറുപടി ബാറ്റിംഗ് ആരംഭിച്ച കിവീസിന് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. അഞ്ച് ഓവറില്‍ 29 റണ്‍സ് മാത്രമാണ് സ്കോര്‍ബോര്‍ഡിലുള്ളത്.
മോശം തുടക്കമാണ് പാക്കിസ്താന്‍ ലഭിച്ചത്. സ്‌കോര്‍ബോര്‍ഡില്‍ 30 റണ്‍സ് മാത്രമുള്ളപ്പോള്‍ അവര്‍ക്ക് മുഹമ്മദ് റിസ്‌വാന്‍ (8), ബാബര്‍ അസം (9) എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായി. ആഡം മില്‍നെയാണ് ഇരുവരേയും മടക്കിയത്. എന്നാല്‍ നാലാം വിക്കറ്റില്‍ ഫഖര്‍- അയൂബ് സഖ്യം പാക്കിസ്താനെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചു. ഇരുവരും 79 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ അയൂബ് റണ്ണൗട്ടായതോടെ കൂട്ടുകെട്ട് പൊളിഞ്ഞു.ഫഖറിനെ ഇഷ് സോധിയും ഷദാബ് ഖാന്‍ (5), ഇഫ്തിഖര്‍ അഹമ്മദ് (0) എന്നിവരെ ഹെന്റി പുറത്താക്കിയതോടെ പുറത്താക്കിയതോടെ പാക്കിസ്താന്‍ ആറിന് 131 എന്ന നിലയിലായി.
പിന്നീട് ഇമാദ് വസിം (16), ഫഹീം അഷ്‌റഫ് (22) എന്നിവരുടെ ഇന്നിംഗ്‌സാണ് പാക്കിസ്താനെ ഭേദപ്പട്ട സ്‌കോറിലേക്ക് നയിച്ചത്. അവസാന ഓവറുകളില്‍ ഹാരിസ് റൗഫിന്റെ (അഞ്ച് പന്തില്‍ 11) ഇന്നിംഗ്‌സും തുണയായി. ഷഹീന്‍ അഫ്രീദിയാണ് (1) പുറത്തായ മറ്റൊരു താരം. സമാന്‍ ഖാന്‍ (0) പുറത്താവാതെ നിന്നു.
ന്യൂസിലന്‍ഡിനെതിരെ അബ്ദുള്‍ റസാഖ്
പാകിസ്ഥാനെതിരെ ടി 20 പരമ്പരയ്ക്ക് എത്തിയ ന്യൂസിലന്‍ഡ് ടീമിന്റെ നിലവാരത്തില്‍ സംശയം പ്രകടിപ്പിച്ച് മുന്‍ പാക് ഓള്‍റൗണ്ടര്‍ അബ്ദുള്‍ റസാഖ്. കിവീസ് താരങ്ങളില്‍ ചിലര്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനായി (ഐപിഎല്‍) പോയിരിക്കുകയാണ്. ചിലര്‍ പരിക്കേറ്റത് മൂലം പുറത്തായി. ഒരു ക്രിക്കറ്റ് കളിക്കാരന്റെ പ്രഥമ പരിഗണന ദേശീയ ടീമായിരിക്കണമെന്നും താരങ്ങളില്‍ ചിലര്‍ എങ്ങനെയാണ് നോ - ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് (എന്‍ഒസി) നേടിയതെന്നുള്ളത് ആശ്ചര്യപ്പെടുത്തുന്നുവെന്നും റസാഖ് പറഞ്ഞു.
ന്യൂസിലന്‍ഡ് അവരുടെ ഏറ്റവും മികച്ച ടീമിനെ തന്നെ അയക്കണമായിരുന്നു. ചില താരങ്ങള്‍ ഐപിഎല്ലിലേക്ക് പോയി. ചിലര്‍ക്ക് പരിക്കാണ്. അവര്‍ക്ക് ഈ പരമ്പരയില്‍ വലിയ താത്പര്യമുണ്ടെന്ന് കരുതുന്നില്ല. ടെസ്റ്റ് പരമ്പരയ്ക്ക് ന്യൂസിലന്‍ഡിന്റെ ഏറ്റവും മികച്ച ടീം തന്നെ ഉണ്ടായിരുന്നു. ചില ആവേശകരമായ മത്സരങ്ങളും നടന്നു. എന്നാല്‍, ഇപ്പോള്‍ സാഹചര്യത്തിനനുസരിച്ച് അവര്‍ ഒരു ടീമിനെ അയച്ചതായാണ് തോന്നുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഐപിഎല്ലിലെ 'ഓട്ടക്കാലണ'! രോഹിത് ശര്‍മയും കാര്‍ത്തികിനും ടെന്‍ഷന്‍ വേണ്ട; കൂട്ടായി സുനില്‍ നരെയ്‌നും
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!