ഐസിസി ടെസ്റ്റ് റാങ്കിംഗ്: ന്യൂസിലന്‍ഡ് ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു; ഇന്ത്യ രണ്ടാമത്

By Web TeamFirst Published Jun 13, 2021, 10:31 PM IST
Highlights

പരമ്പരയ്ക്ക് മുമ്പ് ഇന്ത്യക്ക് (121) പിന്നില്‍ ഒരു പോയിന്റ് മാത്രം പിറകിലായിരുന്നു ന്യൂസിലന്‍ഡ്. പുതിയ റാങ്ക് പട്ടികയില്‍ ന്യൂസിലന്‍ഡിന് 123 പോയിന്റാണുള്ളത്.

ദുബായ്: ഇന്ത്യയെ പിന്തള്ളി ന്യൂസിലന്‍ഡ് ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാമതെത്തി. ഇംഗ്ലണ്ടിനെതിരായ പരമ്പര സ്വന്തമാക്കിയതോടെയാണ് കിവീസ് ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചത്. പരമ്പരയ്ക്ക് മുമ്പ് ഇന്ത്യക്ക് (121) പിന്നില്‍ ഒരു പോയിന്റ് മാത്രം പിറകിലായിരുന്നു ന്യൂസിലന്‍ഡ്. പുതിയ റാങ്ക് പട്ടികയില്‍ ന്യൂസിലന്‍ഡിന് 123 പോയിന്റാണുള്ളത്. ഓസ്‌ട്രേലിയ മൂന്നാമതും ഇംഗ്ലണ്ട് നാലാം സ്ഥാനത്തുമാണ്. 

ബാറ്റ്‌സ്മാന്മാരുടെ പട്ടികയില്‍ കിവീസ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു. സ്റ്റീവ് സ്മിത്താണ് രണ്ടാമത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി, റിഷഭ് പന്ത്, രോഹിത് ശര്‍മ എന്നിവര്‍ യഥാക്രമം അഞ്ച്, ആറ്, ഏഴ് സ്ഥാനത്താണ്.

ബൗളര്‍മാരുടെ പട്ടികയില്‍ ഓസീസ് പേസര്‍ പാറ്റ് കമ്മിന്‍സ് ഒന്നാം സ്ഥാനത്ത് തുടരുന്നു. ആര്‍ അശ്വിന്‍ രണ്ടാം സ്ഥാനത്തും ന്യൂസിലന്‍ഡ് പേസര്‍ ടിം സൗത്തി മൂന്നാമതുമുണ്ട്.

click me!